/indian-express-malayalam/media/media_files/uploads/2017/01/suicide-feat-759.jpg)
ഗയ: ബിഹാറിലെ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയില്‍ വിനോദ സഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബോധ്ഗയയിലെ കാടിനുള്ളില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരിച്ചയാള്‍ ഓസ്‌ട്രേലിയന്‍ സ്വദേശിയെന്നാണ് സൂചന. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ വനത്തിന് സമീപത്തു കൂടി കടന്നു പോയ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
മൃതദേഹത്തിന് സമീപം വെള്ളക്കുപ്പിയും ബാഗും ഡയറിയും കണ്ടെത്തിയെന്ന് പൊലീസ് വിശദമാക്കി. ഡയറിയില്‍ നിന്നുള്ള ചില ഫോണ്‍ നമ്പറുകളെ അടിസ്ഥാനമാക്കിയാണ് മരിച്ചയാള്‍ ഓസ്‌ട്രേലിയക്കാരനാണോയെന്ന് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഫൊറന്‍സിക് വിദഗ്ധര്‍ ബോധ്ഗയയിലേക്ക് ഉടന്‍ എത്തും. വിദേശത്ത് നിന്നുള്ള നിരവധി സഞ്ചാരികളാണ് ബോധ്ഗയ സന്ദര്‍ശിക്കാനെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.