Latest News

ഗോവ കാണാനെത്തിയ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കാമുകനെ കാണാനില്ല

യുവതിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തേറ്റ പാടുകളും ഉണ്ട്

goa, goa beach, ie malayalam

പനജി: ഹിമാചല്‍ പ്രദേശില്‍ നിന്നും ഗോവയിലെത്തിയ 25കാരിയായ യുവതിയെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആല്‍ക്കൈ സൈനി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 20നാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി കാമുകനോടൊപ്പം എത്തിയത്. യുവതി കൊല്ലപ്പെട്ടതിന് ശേഷം ഇയാളെ കാണാതായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച മുറി വൃത്തിയാക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തേറ്റ പാടുകളും ഉണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോവ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് രണ്ട് പേര്‍ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നത് ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പൊലീസിന്റെ അന്വേഷണം. അഞ്ജുന പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tourist found dead with stab injuries in goa hotel boyfriend missing

Next Story
Weather forecast today, Cyclone Fani Kerala LIVE News Updates: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതCyclone Fani, Cyclone Fani live updates, സൈക്ലോൺ ഫാനി, ഫാനി ചുഴലിക്കാറ്റ്, സൈക്ലോൺ, ഫണി, ഫണി ചുഴലിക്കാറ്റ്, സൈക്ലോൺ ഫണി, Cyclone, ചുഴലിക്കാറ്റ് Tamilnadu, തമിഴ്നാട്, Fani, ഫാനി, cyclone fani, ഫാനി ചുഴലിക്കാറ്റ്, Kerala Live Updates, Live Updates, weather, കാലാവസ്ഥ, weather today, കാലാവസ്ഥ ഇന്ന്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, today weather, imd weather forecast, weather report, weather warning, red alert in tamilnadu today, cyclone fani, cyclone fani in chennai, weather report today, weather forecast, weather forecast today, weather forecast report, weather forecast today in delhi, delhi weather, noida weather, weather today in lucknow,imd forecast today, imd weather forecast, imd weather forecast today, imd weather forecast today delhi iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express