scorecardresearch

സൂപ്പർ മൂണും പൂർണ ചന്ദ്രഗ്രഹണവും; ചിത്രങ്ങൾ കാണാം

ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണമാണ് ഇന്ന് സംഭവിച്ചത്. ആറു വർഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പർമൂണും പൂർണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്

സൂപ്പർ മൂണും പൂർണ ചന്ദ്രഗ്രഹണവും; ചിത്രങ്ങൾ കാണാം

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ ബുധനാഴ്ച ദൃശ്യമായി. സൂപ്പർ മൂണിനൊപ്പം പൂർണ ചന്ദ്ര ഗ്രഹണവും നടന്നു എന്നതാണ് ഇന്നത്തെ സൂപ്പർ മൂണിനെ വ്യത്യസ്തമാക്കിയത്. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുത്ത് എത്തിയ ദിവസം കൂടിയാണിത്. ചന്ദ്രഗ്രഹണത്തിന്റെ ചിത്രങ്ങൾ കാണാം.

ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണമാണ് ഇന്ന് സംഭവിച്ചത്. ആറു വർഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പർമൂണും പൂർണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്. ചൈന,ബ്രിട്ടൺ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ സൂപ്പർ മൂൺ ദൃശ്യമായി.

പൂനെയിൽ ദൃശ്യമായ സൂപ്പർ മൂൺ, ഫൊട്ടോ- അരുൾ ഹൊറൈസൺ, ദി ഇന്ത്യൻ എക്സ്പ്രസ്സ്
പൂനെയിൽ ദൃശ്യമായ സൂപ്പർ മൂൺ, ഫൊട്ടോ- അരുൾ ഹൊറൈസൺ, ദി ഇന്ത്യൻ എക്സ്പ്രസ്സ്
ലക്‌നൗവിൽ മേഘങ്ങൾക്കിടയിൽ സൂപ്പർ മൂൺ, ഫൊട്ടോ – വിശാൽ ശ്രീവത്സാവ്, ദി ഇന്ത്യൻ എക്സ്പ്രസ്സ്
ലക്‌നൗവിൽ മേഘങ്ങൾക്കിടയിൽ സൂപ്പർ മൂൺ, ഫൊട്ടോ – വിശാൽ ശ്രീവത്സാവ്, ദി ഇന്ത്യൻ എക്സ്പ്രസ്സ്
ലക്‌നൗവിൽ മേഘങ്ങൾക്കിടയിൽ സൂപ്പർ മൂൺ, ഫൊട്ടോ – വിശാൽ ശ്രീവത്സാവ്, ദി ഇന്ത്യൻ എക്സ്പ്രസ്സ്

Read Also: സൂപ്പർമൂണും പൂർണ ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇത് അപൂർവ ആകാശ പ്രതിഭാസം

ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ പൂർണ ചന്ദ്രനായിരിക്കുകയും ചെയ്യുമ്പോളാണ് ഒരു സൂപ്പർമൂൺ പ്രതിഭാസം സംഭവിക്കുന്നതെന്ന് നാസ പറയുന്നു.

ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ, ഇവ രണ്ടും തമ്മിലുള്ള ദൂരം ഏറ്റവും കുറവായ ഒരു സമയമുണ്ട് (ശരാശരി ദൂരം ഭൂമിയിൽ നിന്ന് 360,000 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ,അതിനെ പെരിഗീ എന്ന് വിളിക്കുന്നു), ദൂരം ഏറ്റവും കൂടുതലുള്ള സമയവും ( ഭൂമിയിൽ നിന്ന് 405,000 കിലോമീറ്റർ അകലെ, അതിനെ അപ്പോജി എന്ന് വിളിക്കുന്നു). ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏറ്റവും കുറവായിരിക്കുമ്പോൾ ഒരു പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോൾ, അത് തെളിച്ചമുള്ളതായും ഒരു സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലുതായും കാണപ്പെടുന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Total lunar eclipse supermoon may 26 images