Latest News

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗബാധിതർ മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗ ബാധിതർ. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 40,000 കടന്നു

covid-19, covid-19 india, covid-19 india news, കോവിഡ്- 19, കോവിഡ്-19 ഇന്ത്യ, കോവിഡ്-19 ഇന്ത്യ ന്യൂസ്, india cross 3 lakhs mark, ഇന്ത്യയിൽ മൂന്നു ലക്ഷം കടന്നു, 3 lakh covid cases, മൂന്നു ലക്ഷം കോവിഡ് ബാധിതർ, coronavirus, coronavirus news, corona news, coronavirus gloabal update, coronavirus worldwide cases, covid 19 usa, covid 19 russia, russai coronavirus, usa coronavirus cases, spain coronavirus, cpronavirus us, us coronavirus news, covid 19 tracker, italy coronavirus news, india coronavirus news, coronavirus latest update, coronavirus today update, ccovid 19, coronavirus in usa, coronavirus in italy, coronavirus total cases, കൊറോണ വൈറസ്, കൊറോണ വൈറസ് വാർത്തകൾ, കൊറോണ വാർത്തകൾ, കോവിഡ് 19 യുഎസ്എ, കോവിഡ് 19 റഷ്യ, യുഎസ്എ കൊറോണ വൈറസ് കേസുകൾ, സ്‌പെയിൻ കൊറോണ വൈറസ്, കൊറോണ വൈറസ് വാർത്തകൾ, കോവിഡ് വാർത്തകൾ, ie malayalam, ഐഇ മലയാളം

ഇന്ത്യയിൽ കോവിഡ് -19 രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 2,97,535 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്ന് പുതുതായി കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയായിരുന്നു. ഇന്ന് മഹാരാഷ്ട്രയിൽ മാത്രം പുതുതായി 3,493 പേർക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 101,141 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

Read More:  കോവിഡ് വ്യാപനവും ലോക്ക്ഡൗൺ ഇളവും: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തും

തമിഴ്നാടാണ് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. 40591 പേർക്ക് ഇതുവരെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 34687 പേർക്കും ഗുജറാത്തിൽ 22032 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. യുപിയിൽ 12088 പേർക്കും രാജസ്ഥാനിൽ 12076 പേർക്കും മദ്ധ്യപ്രദേശിൽ 10241 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച മാത്രം 129 കോവിഡ് ബാധിതരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതുവരെ 3,717 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിൽ 1385 പേരും ഡൽഹിയി 1065 പേരും കോവിഡ് ബാധിച്ച് മരിച്ചു.  8071 പേരാണ്  ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്

ലോകത്താകെ 7,514,475 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 421,458 പേർ മരിക്കുകയും ചെയ്തു. 3,540,693 പേർ രോഗമുക്തി നേടി. 20 ലക്ഷത്തിലധികം രോഗബാധിതരുള്ള യുഎസ് ആണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യം. യുഎസിൽ കോവിഡ് ബാധിച്ച് 113,820 പേർ മരിക്കുകയും ചെയ്തു.

Read More: ബ്രിട്ടനെ മറികടന്ന് ഇന്ത്യ; കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത്

ഇന്ത്യയടക്കം നാലു രാജ്യങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നത്. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാമതാണ് ഇന്ത്യ.

ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബ്രസീലിൽ 8,02,828 പേർക്കും റഷ്യയിൽ 5,10,761 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനാണ് ഇന്ത്യക്ക് പിറകിൽ അഞ്ചാമത്. 292,860 പേർക്ക് ബ്രിട്ടനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

ബ്രിട്ടനാണ് കോവിഡ് ബാധിതരുടെ മരണസംഖ്യയിൽ രണ്ടാമത്. 41,364 പേർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. ബ്രസീലിൽ 40, 919 പേരും ഇറ്റലിയിൽ 34,167 പേരും കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു.

Read More: കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; ഇന്ത്യയ്ക്ക് ആശ്വാസമായി കണക്കുകൾ

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാമതാണ് ഇന്ത്യ. യുഎസിനും ബ്രിട്ടനും ബ്രസീലിനും പുറമെ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, മെക്സിക്കോ, ബെൽജിയം, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ത്യയിലേതിനേക്കാൾ കൂടുതലാണ്.

ഇറ്റലിയിൽ 34,223 പേരും ഫ്രാൻസിൽ 29,3496 പേരും, സ്പെയിനിൽ 27, 136 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. മെക്സിക്കോയിൽ 15,944 പേരും ബെൽജിയത്തിൽ 9446 പേരും, ജർമനിയിൽ 8780 പേരും ഇറാനിൽ 8669 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് ഭേദമായവരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് മൂന്നു ലക്ഷത്തിലധികം ആളുകൾക്കാണെങ്കിൽ അതിൽ പകുതിയോളം ആളുകൾ ഇതിനകം രോഗവിമുക്തരായതായി. 1,47,195 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് രോഗവിമുക്തരായത്. യുഎസിൽ 5,40,292 പേരും ബ്രസീലിൽ 4,36,668 പേരും, റഷ്യയിൽ 2,68,862 പേരും രോഗവിമുക്തരായി.

ഇറ്റലിയിൽ 173,085 പേരും ജർമനിയിൽ 171,535 പേരും സ്പെയിനിൽ 150,376 പേരും തുർക്കിയിൽ 149,102 പേരും രോഗവിമുക്തരായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Total covid cases in india crosses 3 lakhs

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com