Top News Highlights: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാൻപൂർ ദേഹത് ജില്ലയിലെ പരുങ്ക് ഗ്രാമത്തിൽ വളരെ സാധാരണമായ ഒരു കുടുംബത്തിൽ വളർന്ന രാം നാഥ് കോവിന്ദ്, ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളേയും അഭിസംബോധന ചെയ്യുന്നു, നമ്മുടെ രാജ്യത്തിന്റെ ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനി രാജയുടെ പ്രതികരണം പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്ന് കാനം രാജേന്ദ്രന്‍
വടകര എംഎല്‍എ കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ എം എം മണിയെ വിമര്‍ശിച്ച ആനി രാജയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. “ആനി രാജയുടെ പ്രതികരണം പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ നടത്തിയ പരാമര്‍ശത്തില്‍ ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത ഇല്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ദേശിയ ഏക്സിക്യൂട്ടിവ് ചര്‍ച്ച ചെയ്യണം,” കാനം വ്യക്തമാക്കി.
ഡൽഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം വിദേശ യാത്ര ചെയ്യാത്തയാൾക്ക്
ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശ യാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിലെ വൃത്തങ്ങൾ പറഞ്ഞു. പനിയും മങ്കിപോക്സ് അനുബന്ധ ലക്ഷണങ്ങളുമായി രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ ചികിത്സതേടിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഐസൊലേഷനിലാണ്. ഇതോടെ രാജ്യത്തെ ആകെ കേസുകൾ നാലായി. മറ്റു മൂന്ന് കേസുകളും കേരളത്തിലാണ്.
21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാൻപൂർ ദേഹത് ജില്ലയിലെ പരുങ്ക് ഗ്രാമത്തിൽ വളരെ സാധാരണമായ ഒരു കുടുംബത്തിൽ വളർന്ന രാം നാഥ് കോവിന്ദ്, ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളേയും അഭിസംബോധന ചെയ്യുന്നു, നമ്മുടെ രാജ്യത്തിന്റെ ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ രാജ്യവ്യാപക സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം.
വടകര എംഎല്‍എ കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ എം എം മണിയെ വിമര്‍ശിച്ച ആനി രാജയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. “ആനി രാജയുടെ പ്രതികരണം പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ നടത്തിയ പരാമര്‍ശത്തില്‍ ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത ഇല്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ദേശിയ ഏക്സിക്യൂട്ടിവ് ചര്‍ച്ച ചെയ്യണം,” കാനം വ്യക്തമാക്കി.
രാജ്യത്ത് നിനില്‍ക്കുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍. കോണ്‍ഗ്രസ് വിപുലീകരിക്കാനും മുന്നണിയില്‍ നിന്ന് വിട്ടുപോയവരെ തിരികെയെത്തിക്കാനും തുടങ്ങി പാര്‍ട്ടിയുടെ ജീവന്‍ വീണ്ടെടുക്കാനുള്ള പല നിര്‍ദേശങ്ങളുടെ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചിന്തന്‍ ശിവറിന് ശേഷമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളും ഇതു തന്നെയായിരുന്നു വ്യക്തമാക്കിയിരുന്നത്. സിപിഎം സംഘപരിവാറിന് സമമായെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഐക്യജനാധിപത്യ മുന്നണി വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെ തിരിച്ചെത്തിക്കണമെന്ന അഭിപ്രായവുമുണ്ടായി.
കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് ചിന്തന്‍ ശിബിരത്തിന് ശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. സിപിഎം സംഘപരിവാറിന് സമമായെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വിട്ടവരെ തിരിച്ച് മുന്നണിയിലേക്കെത്തിക്കുമെന്നും ഇടതുമുന്നണി വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്‌ക്കൊപ്പമുള്ള പരിപാടി ബഹിഷ്കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും. പൊസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തി രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ് ഇരുവരും പങ്കെടുക്കാതിരുന്നത്.
ആദ്യ ഘട്ടത്തില്‍ വേദിയിലുണ്ടായിരുന്ന പോസ്റ്ററില്‍ കെജ്‌രിവാളിന്റേയും ലെഫ്റ്റനന്റ് ഗവര്‍ണറുടേയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം പോസ്റ്റര്‍ മാറ്റുകയും പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുകയുമായിരുന്നു.
ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് സെപ്റ്റംബര്‍ ആറിന് തുടക്കമാകും. 12ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ അവസാനിക്കും. ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പാണ് ഓണം വാരാഘോഷ പരിപാടികൾക്ക് നേതൃത്വ നല്‍കുക.
യു എ ഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ ബാറ്റർ കരുണാ ജെയ്‌ന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യന്‍ വനിത ടീമിൽ 2005 മുതല്‍ 2014 വരെ അഞ്ച് ടെസ്റ്റുകളും 44 ഏകദിനങ്ങളും ഒമ്പത് രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. 2005 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂറും രംഗത്തെത്തി.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും കാക്ടറാക്കരുതെന്നും എ എ ഷുക്കൂർ പറഞ്ഞു. ആലപ്പുഴ കളക്ടറായി ശ്രീറാമിനെ അംഗീകരിക്കില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തിന് ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവെയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ചോദിച്ചു. Read More
ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശ യാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിലെ വൃത്തങ്ങൾ പറഞ്ഞു. പനിയും മങ്കിപോക്സ് അനുബന്ധ ലക്ഷണങ്ങളുമായി രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ ചികിത്സതേടിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഐസൊലേഷനിലാണ്. ഇതോടെ രാജ്യത്തെ ആകെ കേസുകൾ നാലായി. മറ്റു മൂന്ന് കേസുകളും കേരളത്തിലാണ്.
കെ എസ് യു പുനസംഘടന രണ്ടാഴ്ചക്കകം നടത്താൻ കെപിസിസി ചിന്താണ് ശിബിരത്തിൽ ധാരണയായി. വി ടി ബൽറാമിനാണ് ചുമതല. പുനസംഘടന ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ കെ എം അഭിജിത്ത് സ്ഥിരീകരിച്ചു. സാധ്യതാ പട്ടിക തയ്യാറായി നിലവിലെ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുസാഫാബാദിൽ കെട്ടിടം തകർന്നുവീണ് ഒരാൾ കൊല്ലപ്പെട്ടു. 20-കാരനാണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ ആറ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
സേവനങ്ങളുടെ കയറ്റുമതിയെന്ന മറവിൽ ധനസഹായം നൽകുന്നതിനുള്ള നിയമങ്ങൾ ലംഘിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആംനസ്റ്റി ഇന്റർനാഷണൽ യുകെ ഇന്ത്യൻ വിഭാഗത്തിന് 51 കോടിയിലധികം രൂപ നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന്യൂഡൽഹിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര എൻജിഒ ആയ ആംനസ്റ്റിയുടെ കാശ്മീർ, സിഖ് കൂട്ടക്കൊല സംബന്ധിച്ച പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ വാദം. Read More
ടോക്കിയോ ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ചരിത്ര നേട്ടവുമായി നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ നേടി. നിലവിലെ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്‌സ് സ്വർണം നിലനിർത്തി. Read More
കരിമ്പയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ സിഡബ്ല്യുസി റിപ്പോർട്ട് തേടി. ജില്ലാ ശിശു സംരക്ഷണ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്. കുട്ടികൾക്കു നേരെ അതിക്രമം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചാൽ സിഡബ്ല്യുസി കേസെടുക്കാൻ നിർദേശം നൽകും.