Top News Highlights: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണം. ഐ എ എസ് പരിശീലന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്. നാല് ദിവസം മുമ്പ് കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്.
വിദ്യാര്‍ത്ഥിനികളെ പിന്തുടര്ന്നെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് വിദ്യാര്‍ത്ഥിനികളെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പൊലീസ വിശദീകരണം.
ഷാരോണ്‍ കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി
തിരുവനന്തപുരം പാറശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണ്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധും അമ്മാവന് വിജയകുമാരന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. അന്വേഷണം തുടരുന്ന പശ്ചാത്തലത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വാദം അംഗീകരിച്ച് സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ തെലുങ്ക് നടന് വിജയ് ദേവരക്കൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. ഹൈദരാബാദിലെ ഇഡി റീജിയണല്‍ ഓഫീസിലാണ് നടന് ഹാജരായത്. നേരത്തെ ചിത്രത്തിന്റ സംവിധായകന് പുരി ജഗന്നാഥ്, നടിയും നിര്‍മ്മാതാവുമായ ചാര്‍മി കൗര്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചിത്രത്തിനായുള്ള സാമ്പത്തിക ഉറവിടങ്ങള്‍, പ്രതിഫലം, മൈക്ക് ടൈസണ്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് നല്കിയ പണം എന്നിവയെക്കുറിച്ചാണ് ഇ ഡി അന്വേഷണം നടക്കുന്നത്. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലംഘനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ 125 കോടിയുടെ സിനിമയില്‍ നിരവധി രാഷ്ട്രീയക്കാര്‍ നിക്ഷേപം നടത്തിയെന്ന് ആരോപിച്ച് വാറങ്കലില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്സണ് ഇഡിക്ക് പരാതി നല്‍കിയിരുന്നു.Readmore
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണം. ഐ എ എസ് പരിശീലന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്. നാല് ദിവസം മുമ്പ് കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിനികളെ പിന്തുടര്ന്നെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് വിദ്യാര്‍ത്ഥിനികളെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പൊലീസ വിശദീകരണം.
കോട്ടയത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ സദാചാര ഗുണ്ടായസത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ മുടിമുടിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് കാമ്പസിലായിരുന്നു പ്രതിഷേധ പരിപാടി. സദാചാര അക്രമങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ പങ്കുവെച്ചും ഒപ്പുശേഖരണം നടത്തിയുമായിരുന്നു പ്രതിഷേധ പരിപാടി. കോളജ് കവാടം മുതല്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്ത് മനുഷ്യമതില്‍ തീര്‍ത്തു. സമൂഹത്തിലുണ്ടാകുന്ന സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി കോട്ടയം നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. Readmore
ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്സിങ് വിഭാഗത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസില്‍ പ്രസംഗ പീഠത്തില്‍ പാമ്പിനെവെച്ചാണ് വാവ സുരേഷ് സംസാരിച്ചത്. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വനം വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് വാവ സുരേഷിന് വനം വകുപ്പ് നോട്ടീസും അയക്കും.Readmore
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം.കെ.കെ.മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ.എല്‍.അശോകന് എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനകണ് കോടതി നിര്‍ദേശം നല്‍കിയത്. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെയും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു. Readmore
ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ലോകപ്രശസ്ത ഡ്രംസ് മാന്ത്രികന് ശിവമണി. കോവിഡ് മഹാമാരി മൂലമുണ്ടായ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവമണി ശബരിമലയിലെത്തുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ശിവമണിയുടെ നേതൃത്വത്തില്‍ സംഗീതവിരുന്ന് നടന്നത്. സന്നിധാനം ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പരിപാടി.
ശംഖുവിളിയോടെയായിരുന്നു സംഗീത വിരുന്നിന് ശിവമണി തുടക്കമിട്ടത്. പരിപാടി ആരംഭിച്ചതോടെ ഭക്തജനങ്ങളും തടിച്ചുകൂടി. ദര്‍ശനത്തിനായി എത്തിയവരും മടങ്ങുന്നവരും ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 2018-ല്‍ സന്നിധാനത്തെത്തിയ ശിവമണിക്ക് പരിപാടി അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചിരുന്നില്ല.
ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്റഗണിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖയുമായി (എല്‍എസി) ബന്ധപ്പെട്ടുള്ള പ്രതിസന്ധിയുടെ തീവ്രത കുറച്ചു കാണിക്കാന്‍ ചൈന ശ്രമിച്ചതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
“അതിർത്തിയിലെ സംഘർഷങ്ങൾ മൂലം ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ പങ്കാളിത്തത്തിലേക്ക് നീങ്ങുന്നത് തടയാനാണ് പിആർസി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള പിആർസിയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് പിആർസി ഉദ്യോഗസ്ഥർ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” ചൈനയുടെ സൈനിക ശക്തിയെക്കുറിച്ച് കോൺഗ്രസിന് നൽകിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പെന്റഗൺ വ്യക്തമാക്കുന്നു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശിയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഇടപെടല്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയതായി വിവരം. വിഴിഞ്ഞം പൊലീസിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് പ്രദേശത്തെത്തും. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എസ് പി, ഡി വൈ എസ് പി, സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി ആര് നിശാന്തിനിക്കാണ് ക്രമസമാധാന ചുമതല. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ നിയന്ത്രണവുമാണ് ചുമതലകള്‍.
തിരുവനന്തപുരം പാറശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണ്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധും അമ്മാവന് വിജയകുമാരന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. അന്വേഷണം തുടരുന്ന പശ്ചാത്തലത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വാദം അംഗീകരിച്ച് സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.