Top News Highlights: സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ കോടതി നിര്‍ദേശം നല്കി.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ഭിന്നത സംബന്ധിച്ച നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ സമീപകാല പരാമര്‍ശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ. മന്ത്രി ‘ലക്ഷ്മണരേഖ’ ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”എന്റെ അഭിപ്രായത്തില്‍ നിയമമന്ത്രി പറഞ്ഞതിലൂടെ അദ്ദേഹം ലക്ഷ്മണരേഖ ലംഘിച്ചു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം കാണുമ്പോള്‍ സുപ്രീം കോടതി അനങ്ങാതിരിക്കണമെന്നും ആ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിനു ബന്ദിയായിരിക്കണമെന്നും അദ്ദേഹം കരുതുന്നുവെങ്കില്‍, അത് തെറ്റാണ്, ക്ഷമിക്കണം,” സാല്‍വെയെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ കോടതി നിര്‍ദേശം നല്കി.
27-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐ എഫ് എഫ് കെ) ഡിസംബർ ഒൻപതിന് ആരംഭിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 സ്ക്രീനുകളിലായി 185 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്.
ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിനു നല്കി ചാന്‍സലറായ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. ഗവര്‍ണര്‍ ചാന്‍സലറായിരിക്കെ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയനാണെന്നും കോടതി പറഞ്ഞു.
ചാന്‍സലര്‍ക്ക് താല്‍ക്കാലിക വിസിയെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ല. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനം, മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
വിവാദ ചിത്രമായ ദ കശ്മീര്‍ ഫയല്‍സിനെതിരെ ഐ എഫ് എഫ് ഐ ജൂറി ചെയര്മാന് നദവ് ലാപിഡ് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ രാഷ്ട്രീയ കൊടുങ്കാറ്റ്. അശ്ലീലമെന്നും പ്രചാരവേലാ ചിത്രമെന്നുമായിരുന്നു ദ കശ്മീര്‍ ഫയല്‍സിനെതിരായ ഇസ്രായേല്‍ സംവിധായകന്റെ വിമര്‍ശം. ലാപിഡിനെതിരെ ബി ജെ പി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചപ്പോള്‍, സത്യം പറയാന്‍ ധൈര്യപ്പെട്ടതിന് അദ്ദേഹത്തെ പ്രതിപക്ഷത്തെ പലരും പ്രശംസിച്ചു.
ദ കശ്മീര്‍ ഫയല്‍സിനെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ താന്‍ ഞെട്ടിയെന്നും അസ്വസ്ഥനാണെന്നും ഗോവയില്‍ സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാനായ ലാപിഡ് പറഞ്ഞിരുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് ഉടന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4 റെസ്ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജന്‍ ഉള്‍പ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഈ സേവനങ്ങള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
നരിക്കുനിയില്‍ ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴത്തായിരുന്നു അപകടം.
സിനിമാ നിര്‍മാണ യൂണിറ്റുകളില്‍ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. ഹൈക്കോടതി നിര്ദ്ദേശമുണ്ടായിട്ടു പോലും ഐസിസിയുടെ പ്രവര്‍ത്തനം പേരിനു മാത്രമാണ്. . ഒരു സിനിമാ ലൊക്കേഷനിലെ ഐസിസിയുടെ തലപ്പത്ത് പുരുഷനെയാണ് നിയമിച്ചത്. ശരിയായ രീതിയില്‍ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിര്‍മാണത്തിന് അനുമതി നല്കാവുവെന്നും അവര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്നും രാജ്യദ്രോഹികളാണ് നിര്‍മ്മാണം തടയുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സര്‍ക്കാറിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം
കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.Readmore
ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലചിത്ര മേളയില്‍ ‘ദി കാശ്മീര്‍ ഫയല്‍സ്’ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ജൂറി തലവന്‍ നദവ് ലാപിഡിനെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍. ”ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് അതിഥി ദൈവത്തെപ്പോലെയാണെന്ന് പറയുന്നു. ഐഎഫ്എഫ്ഐ വിധികര്‍ത്താക്കളുടെ സമിതി അധ്യക്ഷനാകാനുള്ള ഇന്ത്യയുടെ ക്ഷണവും അവര്‍ നിങ്ങളില്‍ നല്കിയ വിശ്വാസവും ആദരവും നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്തു,”ഗിലോണ്‍ ലാപിഡിന് എഴുതിയ തുറന്ന കത്ത് നൗര്‍ ഗിലോണ്‍ ട്വിറ്ററില്‍ പങ്കിട്ടു. Readmore
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു