Top News Highlights: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ആവശ്യം. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് മന്ത്രി ജി ആര് അനില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരതലുകള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി ജി ആര് അനില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എം വിന്‍സന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം: സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ്, ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നുവെന്നും സമരക്കാർക്ക് സ്വന്തം നിയമമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഴിഞ്ഞത്ത് സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു, ആളപായമില്ല
വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമെത്തിയ അഞ്ചുപേരടങ്ങിയ അയ്യപ്പ ഭക്തരുടെ വാഹനത്തിനാണ് തീപിടിച്ചത്. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽനിന്നും പുക ഉയരുന്നതു കണ്ട് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പിന്നോട്ട് പോക്കല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. നിലവില്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകല്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട മറ്റു പദ്ധതികള്‍ക്കു വേണ്ടി സ്ഥലമേറ്റെടുക്കാനായി അവരെ മാറ്റിനിയോഗിച്ചതാണ്. റെയില്‍വേ ബോര്‍ഡില്‍നിന്ന് കെറെയിലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുംവരെ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കലിനു വിട്ടുനല്‍കിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ലോകകപ്പില്‍ ഗൂപ്പ് എച്ചിലെ സൂപ്പര്‍ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ വീഴ്ത്തി ഘാന. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങി പിന്നിലായിപ്പോള് രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ ഇരട്ടഗോളുമായി ദക്ഷിണ കൊറിയയുടെ വന്‍ തിരിച്ചുവരവ്നടത്തി. പിന്നാലെ മൂന്നാം ഗോളുമായി ഘാന വീണ്ടും മുന്നിലെത്തുകയായിരുന്നു.
വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ആവശ്യം. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് മന്ത്രി ജി ആര് അനില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരതലുകള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി ജി ആര് അനില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എം വിന്‍സന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
ലോകകപ്പില്‍ സെര്‍ബിയ -കാമറൂണ്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു.. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് കാമറൂണായിരുന്നു. പിന്നീട് തുടര്‍ച്ചയായി സെര്‍ബിയ മൂന്ന് ഗോളുകള്‍ മടക്കി. എന്നാല്‍ രണ്ട് ഗോളുകള്‍ മടക്കി കാമറൂണ്‍ സ്കോര്‍ ചെയ്തതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. Readmore
വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവപൂര്‍ണവും അപലപനീയവുമാണ്. സമരം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.
അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു സമരത്തിന്റെ പേരില്‍ നടക്കുന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിനു പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവച്ച് അക്രമത്തിലേര്പ്പെടുകയാണ്. പൊലീസ് സ്റ്റേഷന് തല്ലിത്തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ച കയ്യിലെടുക്കാനും കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുവരെ തുറുന്നുകാണിക്കണം.Readmore
ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തില്‍ സ്ത്രീയെയും മകനെയും ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മൃതദേഹം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് പാണ്ഡവ് നഗര്‍, ത്രിലോക്പുരി പ്രദേശങ്ങളില്‍ തള്ളുകയുമായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കര്‍ കൊലപാതകവുമായി സാമ്യമുള്ളതാണു പുതിയ സംഭവം. അഞ്ജന് ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ പൂനത്തെയും ആദ്യ ബന്ധത്തിലുള്ള മകന് ദീപക്കിനെയുമാണ് അറസ്റ്റ് ചെയ്തത്. ജൂണിലായിരുന്നു സംഭവം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു പ്രതികളെ അറസ്റ്റ് ചെയ്ത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.Readmore
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയം. സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശമുണ്ടായിരുന്നു.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപ്പെടുത്തി പദ്ധതി പൂർത്തിയാക്കാമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആവശ്യപ്പെട്ടു. ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരത്തിൽ സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. സൗജന്യമായി മണ്ണെണ്ണ വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ ആറാമത്തെ ആവശ്യം. മണ്ണെണ്ണ കേരള സർക്കാരിന്റെ ഉൽപ്പന്നമല്ല, കേന്ദ്ര സർക്കാർ നൽകിയാൽ മാത്രമേ കൊടുക്കാൻ കഴിയൂ. തുറമുഖ പദ്ധതി നിർത്തവയ്ക്കണമെന്നതാണ് ഏഴാമത്തെ ആവശ്യം. കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്നതും കോടാനുകോടികൾ ചെലവഴിക്കുകയും ചെയ്തശേഷം പദ്ധതി നിർത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം അക്രമ സംഭവങ്ങളിൽ പൊലീസിനെ പഴിചാരി ലത്തീൻ രൂപത. പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന വാദമാണ് സഭ ഉന്നയിച്ചത്. രണ്ടു ദിവസം വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വികാരി ജനറൽ യൂജിൻ പെരേര ആവശ്യപ്പെട്ടു. ആസൂത്രിത തിരക്കഥ അനുസരിച്ചുള്ള സംഭവങ്ങളാണ് വിഴിഞ്ഞത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉദിയന്‍കുളങ്ങരയില്‍ പുലര്‍ച്ചെയായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിർദേശം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം.
വിഴിഞ്ഞം അക്രമ സംഭവങ്ങളിൽ കണ്ടാലറിയുന്ന മൂവായിരം പേർക്കെതിരെ കേസ്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എഫ്ഐആർ. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു. പൊലീസുകാരെ കൊല്ലാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. പ്രതികളെ വിട്ടില്ലെങ്കിൽ പൊലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമരക്കാർ പൊലീസിനെ ബന്ദിയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. Read More