Top News Highlights: അത്ലറ്റിക് ഇതിഹാസം പിടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ ഒ എ) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്. നാമനിർദേശ പത്രിക സമർപ്പിച്ചു. സഹ അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുയെടും ഊഷ്മളമായ പിന്തുണയോടെയാണ് ഐ ഒ എ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതെന്ന് അവര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വിഴിഞ്ഞത്ത് സംഘർഷം; പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമരസമിതി. നിർമ്മാണ സാധനങ്ങളുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. ചില്ലുകൾ അടിച്ചു തകർത്തു.
മലപ്പുറത്ത് അഞ്ചാം പനി വ്യാപകം; കേന്ദ്ര സംഘം ഇന്നെത്തും
മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് എത്തും. മൂന്നു പേരടങ്ങിയ ഡോക്ടർമാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത സ്ഥലങ്ങൾ സന്ദർശിക്കും. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് രോഗബാധ പടരുന്നത്. ഇതുവരെ 140 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അത്ലറ്റിക് ഇതിഹാസം പിടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ ഒ എ) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്. നാമനിർദേശ പത്രിക സമർപ്പിച്ചു. സഹ അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുയെടും ഊഷ്മളമായ പിന്തുണയോടെയാണ് ഐ ഒ എ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതെന്ന് അവര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അര്‍ജന്റീനയെ വീഴ്ത്തിയ അതേ ആര്‍ജവത്തോടെ പോരാടിയ സൗദി അറോബ്യയെ വീഴ്ത്തി പോളണ്ട്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. സിലിന്‍സ്കി (39), റോബര്‍ട്ട് ലെവന്‍ഡോസ്കി (82) എന്നിവരാണ് പോളണ്ടിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ രണ്ട് കളിയില്‍ നാല് പോയിന്റുമായി പോളണ്ട് ഗ്രൂപ്പില്‍ ഒന്നാമതെത്തി.
ലോകകപ്പിനായി നിര്‍മ്മിച്ച നഗരത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതായി ഖത്തര്‍ അധികൃതര്‍. വൈകുന്നേരം മത്സരം നടക്കാനിരിക്കെയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകിട്ട് അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം ഉൾപ്പെടെ ടൂർണമെന്റിനിടെ നിരവധി മത്സരങ്ങൾ നടക്കുന്ന ലുസൈൽ നഗരത്തിന്റെ ഭാഗമായ ഒരു ദ്വീപിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലന്‍സിനുനേരെ വെടിവയ്പ്. മധ്യപ്രദേശിലെ ജബല്‍പുരില്‍നിന്ന് റീവയിലേക്കുള്ള ദേശീയപാതയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നു രാവിലെ പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഇതേത്തുടര്‍ന്നു ആംബുലന്‍സ് മൃതദേഹവുമായി കുടുങ്ങിക്കിടക്കുകയാണ്. ഫറോക്കില്‍ ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി നവംബര്‍ 23നു രാത്രി ഏഴോടെയാണു ആംബുലന്‍സ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. കോഴിക്കോട് സ്വദേശികളായ ഫഹദിനും രാഹുലുമാണു ഡ്രൈവര്‍മാര്‍. ഇവര്‍ക്കൊപ്പം രണ്ടു ബിഹാര്‍ സ്വദേശികളും ആംബുലന്‍സിലുണ്ട്.
വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും മന്ത്രി ആരോപിച്ചു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നതെന്ന് പറഞ്ഞ മന്ത്രി, ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും മന്ത്രി ആരോപിച്ചു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നതെന്ന് പറഞ്ഞ മന്ത്രി, ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്.
മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘര്‍ഷാവസ്ഥയുണ്ടായി.
കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണെന്ന് രമേശ് ചെന്നിത്തല. എല്ലാവും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കേണ്ടത്. പരിപാടികളിൽ പങ്കെടുക്കുന്നതിൽ ആര്‍ക്കും വിലക്കോ തടസമോയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മിൽ അകൽച്ചയിലാണെന്ന പ്രചാരണവും അദ്ദേഹം തള്ളി.
ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ തുടരവേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച നടത്തിയേക്കും.
കോട്ടയത്ത് ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോർഡിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സതീശനായി പ്രത്യേക ബോർഡുകൾ ജില്ലയിൽ പ്രത്യക്ഷപ്പെട്ടു. ഇരാറ്റുപേട്ടയിലാണ് സതീശന് അഭിവാദ്യം അർപ്പിച്ച് പ്രത്യേക ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്