Top News Highlights: ഒറ്റയ്ക്കു സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഡല്‍ഹി ജമാ മസ്ജിദില്‍ വിലക്കിയ നടപടി പിന്‍വലിച്ചു. ‘ആണ്‍കുട്ടികളെ കാണാനുള്ള’ സ്ഥലമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എന്നാല്‍ വിഷയത്തില്‍ ഡല്‍ഹി ഗവണര്‍ണര്‍ ഇടപെട്ടതോടെ വിവാദ നടപടി പിന്‍വലിച്ചതായി ഇമാം അറിയിച്ചു.
എന്നാല്‍ സ്ത്രീകളുടെ പ്രവേശനത്തിനു യാതൊരു നിയന്ത്രണവുമില്ലെന്ന് ജമാ മസ്ജിദ് പി ആര്‍ ഒ സബിയുള്ള ഖാന്‍ പറഞ്ഞു. പുരുഷന്മാരെ കാണാനായി ഒറ്റയ്ക്ക് വരുന്നതും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതും വീഡിയോ എടുക്കുന്നതുമായവര്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്ട് ബാലവിവാഹം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ്
കോഴിക്കോട് കുറ്റിക്കാട്ടൂര് ബാലവിവാഹം നടന്നതായി റിപ്പോര്‍ട്ട്. 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം നടന്നത് നവംബര്‍ 18-നാണ്. സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വരന്റെ പേരിലും കേസ് റജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് നടപടിയെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം.
നേരത്തെ വിവാഹിതയായ സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 2018-ല്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ വിവാഹിതയായ സ്ത്രീയെ വിവാഹം കഴിക്കുമെന്ന ഒരു പുരുഷന്റെ വാഗ്ദാനം നിയമപരമായി നടപ്പാക്കാനാകുന്നതല്ലെന്നും അത്തരം വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പിന്റെ ഘടകങ്ങള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമെന്ന് തുറന്നുകാട്ടി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റിനെ ശക്തമായ ഭാഷയിലാണ് ഇത്തവണ അശോക് ഗെലോട്ട് വിമര്‍ശിച്ചത്. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെലോട്ട് പറഞ്ഞു. സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെലോട്ട് പറഞ്ഞു. Readmore
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം നവംബർ 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
തിരുവന്തപുരത്ത് പ്രഭാത സവാരിക്കിടെ യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്തിനിയൊണ് വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു അന്തരിച്ചു. വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് കഥാസമാഹാരങ്ങളും എഴ് നോവലുകളും രചിച്ചിട്ടുണ്ട്. നിലവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ചലചിത്ര അക്കാദമി അംഗമായിരുന്നു.
2012 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അവാര്‍ഡ് നേടിയിരുന്നു. 1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു. ഇന്ന് ഉച്ചയോടെ പൊലീസ് ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സാഫയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പ്രാഥമിക വിവരം.
തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയില്‍നിന്ന് പിടിയിലായത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയിലായിരുന്നു. തലശേരി സ്വദേശികളായ ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. Readmore
ഒറ്റയ്ക്കു സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകൾക്ക് ജല്‍ഹി ജമാ മസ്ജിദില്‍ വിലക്ക്. 'ആണ്‍കുട്ടികളെ കാണാനുള്ള' സ്ഥലമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു വിലക്ക്. എന്നാല്‍ സ്ത്രീകളുടെ പ്രവേശനത്തിനു യാതൊരു നിയന്ത്രണവുമില്ലെന്ന് ജമാ മസ്ജിദ് പി ആര്‍ ഒ സബിയുള്ള ഖാന്‍ പറഞ്ഞു. പുരുഷന്മാരെ കാണാനായി ഒറ്റയ്ക്ക് വരുന്നതും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതും വീഡിയോ എടുക്കുന്നതുമായവര്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവുമായോ കുടുംബാംങ്ങളുമായോ വരുന്നവര്‍ക്കു പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചതെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. റിസര്‍വ് ബാങ്ക് ചട്ടത്തിലെ എസ് – 26 പ്രകാരം നിശ്ചിത സീരീസിലെ നോട്ടുകള്‍ മാത്രമെ നിരോധിക്കാന്‍ കേന്ദ്രത്തിന് സാധിക്കുകയുള്ളെന്നും ചിദംബരം വ്യക്തമാക്കി.
പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിക്കാനുള്ള അതിവേഗനീക്കത്തിനെ ചോദ്യം ചെയത് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ അരുണ്‍ ഗോയലിന്റെ നിയമന ഫയല്‍ ഭരണഘടനാ ബഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള ബഞ്ച്, ഫയല്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയതായി നിരീക്ഷിച്ചു. ഇത്രയ്ക്ക് അടിയന്തര സാഹചര്യമുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരാണ് ബഞ്ചിലടങ്ങിയ മറ്റുള്ളവര്‍.
തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണം. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. മാര്‍ച്ച് 29-ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരണം.
എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനാണ് തുടങ്ങുക. മേയ് പത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 70 മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും ഇത്തവണ. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതും.
തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന നലാമാനായ ബാബുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ സിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. ലഹരി വില്‍പ്പന ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദ് തന്റെ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് കുറ്റിക്കാട്ടൂര് ബാലവിവാഹം നടന്നതായി റിപ്പോര്‍ട്ട്. 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം നടന്നത് നവംബര്‍ 18-നാണ്. സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വരന്റെ പേരിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് നടപടിയെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം.