scorecardresearch
Latest News

Top News Highlights: മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിപ്പിച്ചു

വിലകൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.

Top News Highlights: മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിപ്പിച്ചു

Top News Highlights: സംസ്ഥാനത്ത്​ പാൽ വില ലിറ്ററിന്​ ആറ്​ രൂപ മിൽമ വർധിപ്പിച്ചു. ഡിസംബർ ഒന്നിന്​ പുതിയ വില നിലവിൽവരും. തൈര്​ അടക്കം പാൽ ഉൽപന്നങ്ങൾക്കും വില വർധിക്കും. വർധിക്കുന്ന വിലയിൽ 83.75 ശതമാനവും (5.02 രൂപ) കർഷകർക്കുതന്നെ നൽകുമെന്ന്​ മിൽമ ചെയർമാൻ കെ.എസ്​. മണി അറിയിച്ചു.

സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനമെടുത്തിരുന്നു. പാല്‍ ലിറ്ററിന് 8.657 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. വിലകൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.സമിതി ക്ഷീരകര്‍ഷകരില്‍ നിന്ന് ഉള്‍പ്പടെ വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാല്‍ വിലയില്‍ 5 രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് 6 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നത്. മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുമെന്നാണു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ. അത്രയും തുക ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 6 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

റോസലിന്‍ഡ് ജോര്‍ജിനെ കുഫോസ് ആക്ടിങ് വി സിയായി നിയമിച്ചു

കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) ആക്ടിങ് വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ ഗവര്‍ണര്‍ നിയമിച്ചു. ഇതേ സര്‍വകലാശാലയിലെ പ്രഫസറുെം ഫാക്കല്‍റ്റി ഡീനുമായ റോസലിന്‍ഡ് പുറത്താക്കപ്പെട്ട വി സി റിജി ജോണിന്റെ ഭാര്യയാണ്. വി സിയായുള്ള റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്‌റ്റേ ചെയ്തില്ല. വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടന്നാല്‍ സര്‍വകലാശാലാ ഭരണത്തെ ബാധിക്കുമെന്നു റിജി ജോണിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു സര്‍ക്കാരിനും ചാന്‍സലര്‍ക്കും ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. വി സിയായി മറ്റാരെയെങ്കിലും നിയമിച്ചാല്‍ അതു സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Live Updates
21:37 (IST) 23 Nov 2022
ഇ ഡബ്ല്യു എസ് സംവരണം: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പുനപ്പരിശോധനാ ഹര്‍ജി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇ ഡബ്ല്യു എസ്) 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രതീരുമാനം ശരിവച്ച വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂരാണു ഹര്‍ജി നല്‍കിയത്. കോഴ്‌സ് അഡ്മിഷനിലും സര്‍ക്കാര്‍ ജോലികളിലും സംവരണമില്ലാത്ത വിഭാഗങ്ങളില്‍ ഇ ഡബ്ല്യു എസിനു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ (103-ാം ഭേദഗതി) നിയമം, 2019 സുപ്രീം കോടതി 3-2 ഭൂരിപക്ഷത്തില്‍ നവംബര്‍ ഏഴിനു ശരിവച്ചിരുന്നു. ഇതില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടാണു ഹര്‍ജി.

20:49 (IST) 23 Nov 2022
വീണ്ടും ഏഷ്യന്‍ അട്ടിമറി; ജര്‍മ്മനിക്ക് ജപ്പാന്‍ ഷോക്ക്

ലോകകപ്പില്‍ ജര്‍മ്മനിയെ തകര്‍ത്ത് അട്ടിമറി ജയവുമായി ജപ്പാന്‍. ആദ്യ പകുതിയില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നിന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ജപ്പാന്‍ തിരിച്ചെത്തി. കരുത്തരായ ജര്‍മ്മനിക്കെതിരെ 2- 1 നായിരുന്നു ജപ്പാന്റെ വിജയം. അസാനോ, റിറ്റ്‌സു ഡോവ എന്നിവരാണ് ജപ്പാനായി ഗോളുകള്‍ നേടിയത്. 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ജര്‍മനി മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിരയെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു. രണ്ടാം പകുതിയില്‍ ജപ്പാന്‍ ആക്രമണം ശക്തമാക്കിയതോടെ ജര്‍മ്മന്‍ പ്രതിരോധവും അവര്‍ തകര്‍ത്തു. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 75 ാം മിനിറ്റിലും 84 ാം മിനിറ്റിലുമാണ് ജപ്പാന് ഗോളുകള്‍ പിറന്നത്. Readmore

19:23 (IST) 23 Nov 2022
റോസലിന്‍ഡ് ജോര്‍ജ് കുഫോസ് ആക്ടിങ് വി സി

കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) ആക്ടിങ് വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ ഗവര്‍ണര്‍ നിയമിച്ചു. ഇതേ സര്‍വകലാശാലയിലെ പ്രഫസറുെം ഫാക്കല്‍റ്റി ഡീനുമായ റോസലിന്‍ഡ് പുറത്താക്കപ്പെട്ട വി സി റിജി ജോണിന്റെ ഭാര്യയാണ്. വി സിയായുള്ള റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്‌റ്റേ ചെയ്തില്ല. വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടന്നാല്‍ സര്‍വകലാശാലാ ഭരണത്തെ ബാധിക്കുമെന്നു റിജി ജോണിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു സര്‍ക്കാരിനും ചാന്‍സലര്‍ക്കും ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. വി സിയായി മറ്റാരെയെങ്കിലും നിയമിച്ചാല്‍ അതു സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

18:33 (IST) 23 Nov 2022
‘ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, ഒരു ഗ്രൂപ്പിന്റെയും ആളല്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍

മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട അപ്രഖ്യാപിത വിലക്ക് വിവാദത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. തന്നെ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, എന്നാല്‍ അത് വിവാദമാക്കുന്നത് എന്തിനാണെന്നും ശശി തരൂര്‍ ചോദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തന്റെ പരിപാടിയില്‍ ആരെയും ആക്ഷേപിച്ചിട്ടില്ല പിന്നെ എന്തിന് അവ വിവാദമാക്കുന്നുവെന്നാണ് തരൂര്‍ പ്രതികരിച്ചത്.

താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു. നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടല്‍ അവരെ ചെന്ന് കാണും. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു. Readmore

17:59 (IST) 23 Nov 2022
ക്രൊയേഷ്യ -മൊറോക്കോ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ നാലാം ദിനമായ ഇന്നത്തെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ -മൊറോക്കോ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ ഞെട്ടിക്കുന്ന പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. പ്രതീക്ഷകള്‍ തെറ്റിച്ച് ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതും മൊറോക്കൊ തന്നെ. എന്നാല്‍ ഫിനീഷിങിലെ പാക്പിഴകള്‍ അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. ഗോള്‍ അകന്ന് നിന്നത് ഇക്കാരണത്താലാണ്. മോഡ്രിച്ചും സംഘവും നേരിട്ടതും സമാനമായ വെല്ലുവിളികളാണ്. Readmore

16:56 (IST) 23 Nov 2022
സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. വര്‍ധന എന്ന് മുതലാണെന്നു മില്‍മ ചെയര്‍മാന് തീരുമാനിക്കാം. പാല്‍ ലിറ്ററിന് 8.657 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. വിലകൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.സമിതി ക്ഷീരകര്‍ഷകരില്‍ നിന്ന് ഉള്‍പ്പടെ വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

16:22 (IST) 23 Nov 2022
നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടി; ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനും എതിരെയുള്ള നരഹത്യക്കുറ്റം റദ്ദാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. Readmore

14:50 (IST) 23 Nov 2022
തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍

ശശി തരൂര്‍ എംപിയുടെ നീക്കങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കെപിസിസി തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

13:19 (IST) 23 Nov 2022
മദ്യവില കൂടും; രണ്ട് ശതമാനം ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. രണ്ട് ശതമാനം ഉയര്‍ത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്.

13:00 (IST) 23 Nov 2022
അമേരിക്കയിലെ വിര്‍ജീനിയയില്‍ വെടിവെയ്പ്പ്; നിരവധി പേര്‍ മരിച്ചു

അമേരിക്കയിലെ വിര്‍ജീനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വെടിവച്ചയാളും മരണപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

12:03 (IST) 23 Nov 2022
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് വ്യക്തിത്വം വേണം, ടി എന്‍‍ ശേഷനെ പോലെയുള്ളവര്‍ ഒരിക്കല്‍ സംഭവിക്കുന്നത്: സുപ്രീം കോടതി

ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) സ്വയം ചൂഷണം ചെയ്യാന്‍ അനുവദിക്കാത്തതും വ്യക്തിത്വമുള്ള ഒരാളുമായിരിക്കണമെന്ന് സുപ്രീം കോടതി. അന്തരിച്ച് മുന്‍ സിഇസി ടി എന്‍ ശേഷനെപ്പോലുള്ള വ്യക്തികള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. “നിഷ്പക്ഷത” ഉറപ്പാക്കുന്നതിനായി നിയമന സമിതിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്ന ആശയവും കോടതി മുന്നോട്ടുവച്ചു.

സിഇസിയുടെയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും “ദുർബലമായ തോളിൽ” വിപുലമായ അധികാരങ്ങൾ ഭരണഘടന നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

https://malayalam.indianexpress.com/news/need-cec-who-cant-be-bulldozed-supreme-court-722702/

11:19 (IST) 23 Nov 2022
പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് ചിറ്റൂരില്‍ കര്‍ഷകനായ കറുകമണി സ്വദേശി മുരളീധരന്‍ ആത്മഹത്യം ചെയ്തു. പത്ത് ഏക്കര്‍ പാടം പാട്ടത്തിനെടുത്തായിരുന്നു മുരളീധരന്‍ കൃഷി ചെയ്തിരുന്നത്. എന്നാല്‍ പാടത്ത് ചെളി നിറഞ്ഞതിനാല്‍ കൊയ്ത്ത് യന്ത്രം ഇറക്കാന്‍ സാധിച്ചിരുന്നില്ല. ഇതെ തുടര്‍ന്ന് മുരളീധരന്‍ മാനസികമായി തളര്‍ന്നിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
  • 11:12 (IST) 23 Nov 2022
    പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

    കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി.

    “മലബാറിലേക്കുള്ള സന്ദര്‍ശനം കോഴിക്കോട് എംപിയായ എംകെ രാഘവന്റെ ആവശ്യപ്രകാമാണ്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. എന്നെ ആരെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് എനിക്കും അറിയണമെന്നുണ്ട്,” തരൂര്‍ പറഞ്ഞു. തരൂരിന് കെ മുരളീധരന്‍ എംപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Web Title: Top news live updates november 23