scorecardresearch
Latest News

Top News Highlights: തെലങ്കാന എം എല്‍ എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Top News Highlights: തെലങ്കാന എം എല്‍ എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Top News Highlights: ബിജെപിക്കായി തെലങ്കാന എം.എല്‍.എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനും തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബിഎല്‍ സന്തോഷിന് അയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് തെലങ്കാന പൊലീസിന് മറുപടി നല്‍കി. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിയിട്ടെന്നും, ഇതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് തുഷാര്‍ വെള്ളാപ്പള്ളി ആണെന്നുമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.

തൃപ്പൂണിത്തുറ പീഡനം: പെണ്‍കുട്ടിയേയും അമ്മയേയും അധ്യാപകര്‍ സമ്മര്‍ദത്തിലാക്കിയെന്ന് പോലീസ്

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ അധ്യാപകര്‍ കുടുംബത്തെ സമ്മര്‍ദത്തിലാക്കിയതായി പൊലീസ്. പെണ്‍കുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് പരാതി കൊടുക്കാതിരിക്കാന്‍ നിര്‍ബന്ധിച്ചത്. അമ്മയ്ക്ക് പുറമെ പെണ്‍കുട്ടിയും സമ്മര്‍ദം നേരിട്ടിരുന്നതായും വിവരമുണ്ട്.

സ്കൂളിലെ പ്രധാന അധ്യാപിക ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകനായ കിരണാണ് വിദ്യാര്‍ഥിയെ ലൈംഗീകമായി അതിക്രമിച്ചത്. കിരണിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി കലോത്സവം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. പുറംലോകത്തെ സംഭവം അറിയിച്ചാല്‍ കൊല്ലുമെന്ന് കിരണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Live Updates
21:19 (IST) 22 Nov 2022
ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

19:21 (IST) 22 Nov 2022
‘തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ല’; വിവാദത്തില്‍ പ്രതികരിച്ച് താരിഖ് അന്‍വര്‍

ശശി തരൂരിന്റെ കേരള സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസി സി നിലപാടിനെയും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെയും പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു നേതാവും പാര്‍ട്ടിയെ ധിക്കരിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ അനുസരിക്കണം. തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

18:03 (IST) 22 Nov 2022
അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച് സൗദി അറേബ്യ

കിരീട പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച് സൗദി അറേബ്യ. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദിയുടെ വിജയം. സാല അല്‍ ഷെഹ്‌റി, സാലെം അല്‍ ഡവ്സാരി എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍ നിന്ന് അര്‍ജന്റീനയാണ് ആദ്യം ലീഡ് നേടിയത്.

17:11 (IST) 22 Nov 2022
ലോകകപ്പില്‍ അര്‍ജന്റീനയുടെ ഒരു ഗോളിന് മറുപടിയായി രണ്ടടിച്ച് സൗദി അറേബ്യ

ലോകകപ്പില്‍ അര്‍ജന്റീനയുടെ ഒരു ഗോളിന് മറുപടിയായി രണ്ടടിച്ച് സൗദി അറേബ്യ. അര്‍ജന്റീനന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മെസിയുടെ ആദ്യ ഗോള്‍ പിറന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കി സൗദി ഞെട്ടിച്ചു. മത്സരം തുടങ്ങി എട്ടാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ അര്‍ജന്റീന മുന്നിലെത്തിയത്. മെസി എടുത്ത പെനല്‍റ്റി ലക്ഷ്യം കാണുകയായിരുന്നു. കോർണർ കിക്ക് എടുക്കെ സൗദി ബോക്‌സിനകത്ത് അർജന്റീന താരം ലിയണാഡ്രോ പരേദസിനെ അൽ ബുലയാഹി വീഴ്ത്തിയതിനാണ് അർജന്റീനയ്ക്ക് പെനൽറ്റി ലഭിച്ചത്.

രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കി സൗദി മുന്നിലെത്തി.നാൽപത്തിയെട്ടാം മിനിറ്റിൽ സാലെ അൽ ഷെഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് സൗദിയുടെ ഞെട്ടുന്ന ഗോളുകൾ നേടിയത്.

16:20 (IST) 22 Nov 2022
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ടിആര്‍എസ് എംഎല്‍എമാരെ പിടിക്കാനുള്ള ഓപ്പറേഷന്‍ ലോട്ടസ് ആരോപണത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

14:05 (IST) 22 Nov 2022
ആറ് ജില്ലകളില്‍ മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12:29 (IST) 22 Nov 2022
പാര്‍ട്ടിക്കകത്ത് സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ല: വി ഡി സതീശന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം എംപി ശശി തരൂര്‍ മലബാര്‍ മേഖലകളില്‍ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് സതീശന്റെ പ്രസ്താവന.

”പാര്‍ട്ടക്കകത്ത് എല്ലാ നേതാക്കള്‍ക്കും കൃത്യമായ ഇടമുണ്ട്. ഇനി ഒരു വിഭാഗിയതയ്ക്ക് കൂടി കോണ്‍ഗ്രസിന് ബാല്യമില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്,” സതീശന്‍ വ്യക്തമാക്കി.

12:00 (IST) 22 Nov 2022
മേയറുടെ കത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം; ഡിജിപി ഉത്തരവിട്ടു

കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണമെന്നാണ് ലഭിക്കുന്ന വിവരം.

ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ക്രൈം ബ്രാഞ്ച് മേധാവിയായിരിക്കും ഇത് തീരുമാനിക്കുക. കത്ത് വ്യാജമെന്ന് പറയുന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു.

10:56 (IST) 22 Nov 2022
തൃപ്പൂണിത്തുറ പീഡനക്കേസ്: പെണ്‍കുട്ടിയേയും അമ്മയേയും അധ്യാപകര്‍ സമ്മര്‍ദത്തിലാക്കിയെന്ന് പോലീസ്

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ അധ്യാപകര്‍ കുടുംബത്തെ സമ്മര്‍ദത്തിലാക്കിയതായി പൊലീസ്. പെണ്‍കുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് പരാതി കൊടുക്കാതിരിക്കാന്‍ നിര്‍ബന്ധിച്ചത്. അമ്മയ്ക്ക് പുറമെ പെണ്‍കുട്ടിയും സമ്മര്‍ദം നേരിട്ടിരുന്നതായും വിവരമുണ്ട്.

സ്കൂളിലെ പ്രധാന അധ്യാപിക ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകനായ കിരണാണ് വിദ്യാര്‍ഥിയെ ലൈംഗീകമായി അതിക്രമിച്ചത്. കിരണിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി കലോത്സവം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. പുറംലോകത്തെ സംഭവം അറിയിച്ചാല്‍ കൊല്ലുമെന്ന് കിരണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Web Title: Top news live updates november 22