scorecardresearch

Top News Highlights: കെ.സുധാകരൻ പറയുന്നത് അസത്യം, നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ. സി.കെ.ശ്രീധരൻ

Top News Highlights: സുധാകരനെതിരെ ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ

Top News Highlights: കെ.സുധാകരൻ പറയുന്നത് അസത്യം, നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ. സി.കെ.ശ്രീധരൻ

Top News Highlights: കാസർകോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സി.കെ.ശ്രീധരൻ. സുധാകരനെതിരെ ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി.മോഹനൻ ഒഴിവാക്കപ്പെട്ടത് സി.കെ.ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം.

Live Updates
21:35 (IST) 21 Nov 2022
ഗോളടിമേളവുമായി ഇംഗ്ലണ്ട്; തകര്‍ന്നടിഞ്ഞ് ഇറാന്‍

ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ഗോള്‍ മഴയുമായി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാം (35′), ബുക്കായോ സാക്ക (43′, 62), റഹിം സ്റ്റിര്‍ലിങ് (45+1), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (71), ജാക്ക് ഗ്രീലിഷ് (89) എന്നിവരാണ് ഗോള്‍ നേടിയത്.

20:18 (IST) 21 Nov 2022
‘പരമാവധി 35 ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്’; വിശദീകരണവുമായി പി ജയരാജന്‍

ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ജയരാജന്റെ ശാരീരിക അവസ്ഥയും, രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നുള്‍പ്പെടെ ഭീഷണിയും പരിഗണിച്ചാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

18:29 (IST) 21 Nov 2022
ആന്‍ഡമാന്‍ കൂട്ടബലാത്സംഗ കേസ്: സസ്പെന്‍ഷനിലായ ലേബര്‍ ഓഫീസര്‍ അറസ്റ്റില്‍

ആന്‍ഡമാനില്‍ ഇരുപത്തിയൊന്നുകാരി കൂട്ടബലാത്സംഗത്തിനിരയായെന്ന കേസില്‍ സസ്‌പെന്‍ഷനിലായ ലേബര്‍ കമ്മിഷണര്‍ ആര്‍ എല്‍ റിഷി അറസ്റ്റില്‍. ഇയാളെ പോര്‍ട്ട് ബ്ലെയറില്‍വച്ച് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയുടെ പരാതിയില്‍ റിഷിക്കും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്‌നുമതെിരെ ഒക്‌ടോബര്‍ ഒന്നിനാണു പോര്‍ട്ട് ബ്ലെയറിലെ അബര്‍ദീന്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. Readmore

18:05 (IST) 21 Nov 2022
പരസ്യ പ്രതികരണം ഒട്ടും ഗുണകരമല്ല, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കരുത് :കെ സുധാകരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. Readmore

17:11 (IST) 21 Nov 2022
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 46 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എഴുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21നാണു ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ജക്കാര്‍ത്തയിലെയും പരിസരങ്ങളിലെയും നിവാസികള്‍ക്കു ഭൂചലനം അനുഭവപ്പെട്ടു.

15:50 (IST) 21 Nov 2022
ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളി; ക്ലബ്ബുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സിബിഐ

രാജ്യത്തെ ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളി സംബന്ധിച്ച് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 15 ദിവസമായി നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി സിബിഐ ഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് രാജ്യത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ രേഖകള്‍ ശേഖരിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാച്ച് ഫിക്‌സറുടെ പങ്കാണ് മത്സരങ്ങളുടെ ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. Readmore

14:34 (IST) 21 Nov 2022
ചികിത്സാ പിഴവ്; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവകരമെന്ന് ആരോഗ്യ മന്ത്രി

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും അന്വേഷിച്ച് റിപ്പോർട്ട്‌ തരാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ കുടുംബം നൽകിയ പരാതി ഹെൽത്ത്‌ സർവീസ് ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ കിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. Readmore

12:24 (IST) 21 Nov 2022
നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

11:44 (IST) 21 Nov 2022
തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവ്

ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കൾ രംഗത്തെത്തി. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി

11:41 (IST) 21 Nov 2022
പി.ജയരാജന് കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം

സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം രാജേന്ദ്രൻ. സർക്കാർ നൽകുന്ന കാർ അല്ല. കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

11:40 (IST) 21 Nov 2022
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗവർണർ പറഞ്ഞു.

11:38 (IST) 21 Nov 2022
ശശി തരൂരിന്റെ വിലക്കിനു പിന്നിൽ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വച്ചവർ: കെ.മുരളീധരൻ

ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട അപ്രഖ്യാപിത വിലക്കിനെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ. ആരൊക്കെയാണ് അതിനു പിന്നിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ ഉയർത്തിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. അവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

11:04 (IST) 21 Nov 2022
കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നേരെ അതിക്രമം

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു നേരെ അതിക്രമം. ഇന്നലെ രാത്രി ഗോശ്രീ പാലത്തിൽവച്ചാണ് ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം ഉണ്ടായത്. വിമാനത്താവളത്തിൽനിന്ന് ഔദ്യോഗിക വാഹനത്തിൽ ചീഫ് ജസ്റ്റിസ് വീട്ടിലേക്ക് വരുമ്പോൾ അക്രമി കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു. Read More

10:09 (IST) 21 Nov 2022
കുഫോസ് മുന്‍ വിസി കെ.റിജി ജോണിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പുറത്തായ കുഫോസ് മുന്‍ വിസി കെ.റിജി ജോണ്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിജി ജോണിന്‍റെ ഹര്‍ജി.

10:05 (IST) 21 Nov 2022
പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ സർക്കാർ വക 35 ലക്ഷം

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് കാർ വാങ്ങാൻ സർക്കാർ വക 35 ലക്ഷം. ഖാദി ബോർഡ് വൈസ് ചെയർമാനെന്ന നിലയിലാണ് ജയരാജന് സർക്കാർ ചെലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെയാണ് സർക്കാർ തീരുമാനമെന്നത് ശ്രദ്ധേയമാണ്. Read More

Web Title: Top news live updates november 21