scorecardresearch
Latest News

Top News Highlights: നാദാപുരത്ത് തെരുവ് നായ ആക്രമണം: രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു

Top News Highlights: നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്

Top News Highlights: നാദാപുരത്ത് തെരുവ് നായ ആക്രമണം: രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു
പ്രതീകാത്മക ചിത്രം

Top News Highlights: നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞദിവസം താനൂരിലും പത്തനംതിട്ടയിലും സമാനമായ രീതിയില്‍ തെരുവുനായ ആക്രമണം ഉണ്ടായി. താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുട്ടിക്ക് നാല്‍പതോളം മുറിവുകളാണ് സംഭവിച്ചത്.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്.

മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് നാലു മരണം

മലപ്പുറം: പുറത്തൂര്‍ തോണി അപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനിപ്പറമ്പില്‍ അബൂബക്കര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു. കക്ക വാരുന്നതിനിടെയാണ് ആറംഗസംഘം കയറിയ തോണി മറിഞ്ഞത്.

Live Updates
21:44 (IST) 20 Nov 2022
മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം പാടില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

മാധ്യമങ്ങള്‍ ബാഹ്യനിയന്ത്രണത്തിന് വിധേയമാവുന്നത് ഭൂഷണമല്ലെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികള്‍ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ജസ്റ്റിസ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയിട്ടും എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നത് വൃക്തമല്ല. എക്‌സിക്യൂട്ടിനെ തിരുത്താന്‍ മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണ്. കേരളം കണ്ട മഹാപ്രളയകാലത്ത് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്താണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാത്ത സമൂഹത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്ക് തന്നെയാണ്. തെരുവില്‍ കിടന്നുറങ്ങുന്നവര്‍ക്കും പരമാധികാരവും സ്വാതന്ത്ര്യവുമുണ്ട്. ന്യായാധിപന്‍മാര്‍ക്ക് ഭരണഘടനാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ അത് മെച്ചപ്പെട്ട രീതിയില്‍ തന്നെ നിര്‍വഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി.

21:20 (IST) 20 Nov 2022
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാവും കലോത്സവത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് എത്തുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക. വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങള്‍ കുറച്ചതോടെയാണ് ഇത് യഥാര്‍ത്ഥ്യമായത്.

19:01 (IST) 20 Nov 2022
നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു

നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞദിവസം താനൂരിലും പത്തനംതിട്ടയിലും സമാനമായ രീതിയില്‍ തെരുവുനായ ആക്രമണം ഉണ്ടായി. താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുട്ടിക്ക് നാല്‍പതോളം മുറിവുകളാണ് സംഭവിച്ചത്.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്.

18:30 (IST) 20 Nov 2022
ശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം; അന്വേഷണം ആവശ്യപ്പെട്ട് എം.കെ.രാഘവന്‍

കോഴിക്കോട് ശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എം.കെ.രാഘവന്‍ എംപി. എല്ലാവരോടും ചര്‍ച്ച ചെയ്ത് തന്നെയാണ് ശശി തരൂരിന്റെ പരിപാടി പ്ലാന്‍ ചെയ്തത്, എന്നാല്‍ അവസാന നിമിഷം യൂത്ത് കോണ്‍ഗ്രസ് പിന്മാറുകയായിരുന്നു. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ തനിക്ക് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കും. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇന്ന് തന്നെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമെന്നും എം കെ രാഘവന്‍ പറഞ്ഞു.

16:54 (IST) 20 Nov 2022
ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സൂര്യകുമാറിന്റെ യാദവിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് പിന്‍തുടര്‍ന്ന് കീവീസ് പട 126 റണ്‍സിന് പുറത്തായി. 65 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്ത് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡയും മുഹമ്മദ് സിറാജും ചാഹലുമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 51 പന്തില്‍ 111 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ച സൂര്യകുമാറിന്റെ മികവാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

15:39 (IST) 20 Nov 2022
മംഗളൂരു സ്‌ഫോടനം: തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. സ്ഫോടനം ഭീകര പ്രവര്‍ത്തനമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

14:39 (IST) 20 Nov 2022
യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന്‍റെ കാരണം അവരോട് ചോദിക്കണം: വി ഡി സതീശന്‍

ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശന്‍, യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്ന് പ്രതികരിച്ചു.

14:39 (IST) 20 Nov 2022
ശശി തരൂരിന്റെ അപ്രഖ്യാപിത വിലക്ക്; വിശദീകരണവുമായി എഐസിസി

ശശി തരൂരിന്റെ പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയർന്നതോടെ വിശദീകരണവുമായി എഐസിസി. ശശി തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എഐസി സി വ്യക്തമാക്കി.

14:27 (IST) 20 Nov 2022
കൂട്ടബലാത്സംഗ കേസിലെ പ്രതി; പൊലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദേശം

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടത്.

12:03 (IST) 20 Nov 2022
കേരളവർമ്മ കോളേജിൽ നിയമന വിവാദം

തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. സമ്മർദ്ദം രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്ഐക്കാരന് വേണ്ടിയെന്നാണ് ആക്ഷേപം.

12:02 (IST) 20 Nov 2022
ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍  പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക. 

Web Title: Top news live updates november 20