scorecardresearch
Latest News

Live

Top News Live Updates: പാലക്കാട് ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി പി ജോൺസനാണ് അന്തരിച്ചത്

Top News Live Updates: പാലക്കാട് ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

Top News Live Updates: പാലക്കാട് ആലത്തൂരില്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി പി ജോൺസനാണ് അന്തരിച്ചത്. 54 വയസായിരുന്നു. ബസ് ഹമ്പ് ചാടുന്നതിനിടെയായിരുന്നു തുറന്നുകിടന്ന വാതിലീലൂടെ ജോണ്‍സണ്‍ തെറിച്ചു വീണത്. എരിമയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമാണ് സംഭവം നടന്നത്.

അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‌ കാനയിൽ വീണു പരുക്കേറ്റു

പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‌ കാനയിൽ വീണു പരുക്കേറ്റു. നടപ്പാതയുടെ വിടവിലൂടെ കുട്ടി കാനയിൽ വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപമാണ് സംഭവം. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടലാണ്. ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് തടുനിർത്തി. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ കുട്ടിയെ കാനയിൽനിന്നും പുറത്തെടുത്തു. വീഴ്ചയുടെ ആഘാതത്തില്‍ പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.

Live Updates
21:21 (IST) 18 Nov 2022
കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20:14 (IST) 18 Nov 2022
കൊച്ചിയില്‍ മോഡല്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; നാലു പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായ മൂന്നു യുവാക്കളും.

വ്യാഴാഴ്ച അര്‍ധരാത്രി രാത്രിയാണു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടുവെന്നാണു ആരോപണം.

18:19 (IST) 18 Nov 2022
കത്ത് വിവാദം: മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

കോര്‍പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കാണ് മേയര്‍ കത്ത് നല്‍കിയത്. കത്ത് നശിപ്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയാണ്. തെളിവ് നശിപ്പിച്ചതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കുന്നതിന് പകരം ഫോണില്‍ കൂടി മൊഴിയെടുക്കുന്ന പുതിയ രീതിയാണ് പൊലീസ് നടപ്പാക്കിയിരിക്കുന്നത്. സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആരോപണവിധേയരാകുന്ന കേസില്‍ ഫോണില്‍ മൊഴിയെടുക്കാന്‍ പൊലീസ് തയാറാകുമോ? എന്നു മുതലാണ് പൊലീസ് അടിപ്പണി തുടങ്ങിയത്? ഇത്രയും അധഃപതിച്ചോ കേരളത്തിലെ പൊലീസ്? ആര്‍ക്കും വിശ്വാസ്യതയില്ലാത്ത സ്ഥാപനമായി പൊലീസ് മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും അന്വേഷണം അട്ടിമറിച്ച് സ്വന്തക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇത്രയും വലിയൊരു നിയമന തട്ടിപ്പ് നടന്നിട്ടും അത് തേയ്ച്ച്മായ്ച്ച് കളയാന്‍ മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്ന് സതീശന്‍ പറഞ്ഞു.

17:22 (IST) 18 Nov 2022
‘രക്ഷപ്പെട്ട കുട്ടി ഭാഗ്യവാന്‍’; കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂടണമെന്ന് ഹൈക്കോടതി

എറണാകുളം പനമ്പിള്ളി നഗറില്‍ മൂടാത്ത അഴുക്കുചാലില്‍ മൂന്നു വയസുകാരൻ വീണ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂടാന്‍ കോടതി നിര്‍ദേശം നല്‍കി.

അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണു അഴുക്കുചാലില്‍ വീണത്. യുവതിയുടെയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടല്‍ കാരണം കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ കോടതിയില്‍ ഹാജരായി ക്ഷമ ചോദിച്ചു.

15:00 (IST) 18 Nov 2022
തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തേക്കാള്‍ അപകടകരം : അമിത് ഷാ

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തേക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്താനും യുവാക്കളെ ഇല്ലാക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ടെന്നും സമൂലമായ ഉള്ളടക്കം പ്രചരിപ്പിക്കാനും അവരുടെ ഐഡന്റിറ്റി മറയ്ക്കാനും ഭീകരര്‍ ഇരുണ്ടശൃഖലകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

13:53 (IST) 18 Nov 2022
ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിന് ഇന്ന് തുടക്കമാകാനിരിക്കെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ടോസ് നീട്ടിയിരുന്നു. മഴ മാറാത്ത സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് ഒഫീഷ്യലുകള്‍ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ മൗണ്ട് മൗന്‍ഗനുയിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ഞായറാഴ്ചയാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

13:03 (IST) 18 Nov 2022
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണു

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണു. ആലുവ പെരിയാര്‍ ജങ്ഷനിലായിരുന്നു അപകടം. ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാര്‍ ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ സ്റ്റെപ്പില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീഴുകയായിരുന്നു.

12:49 (IST) 18 Nov 2022
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

തുടര്‍ന്ന് തമിഴ്നാട്, തെക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 21 വരെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

11:59 (IST) 18 Nov 2022
ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു

ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് നിര്‍മിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്.

11:05 (IST) 18 Nov 2022
‘അപ്പകഷ്ണം കിട്ടാതെ തിരിച്ചു വന്ന കഥ’; നിയമന വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാലയിലെ തന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥ മാത്രമാണിതെന്നാണ് പ്രിയ വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. |അപ്പകഷ്ണം കിട്ടാതെ തിരിച്ചു വന്ന കഥ’; നിയമന വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രിയ വര്‍ഗീസ്

10:19 (IST) 18 Nov 2022
അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‌ ഓടയില്‍ വീണു പരുക്കേറ്റു

പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‌ ഓടയില്‍ വീണു പരുക്കേറ്റു. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയില്‍ വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയില്‍ വെച്ചാണ് സംഭവം. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെട്ടതുകൊണ്ടാണ്. ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു.

Web Title: Top news live updates november 18

Best of Express