Top News Highlights: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഏകപക്ഷീയമായി ആറ് ദിവസങ്ങള്‍ക്ക് ശേഷം കേരളം പിന്‍വലിച്ചു എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പറയുന്നത്.
വിരമിച്ച 32 വനിതാ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ (എസ് എസ് സി) ഉദ്യോഗസ്ഥര്‍ക്കു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അനുയോജ്യമെങ്കില്‍ പെര്‍മനന്റ് കമ്മിഷന്‍ അനുവദിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനും വ്യോമസേനയ്ക്കുമാണു കോടതിയുടെ നിര്‍ദേശം.
”രാജ്യത്തെ സേവിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ സര്‍വിസില്‍ പുനഃസ്ഥാപിക്കല്‍ ഒരു പ്രായോഗിക സാധ്യതയാകില്ല,” ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
ട്വന്റി 20 ലോകകപ്പില്‍ കിരീടം കാണാതെ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരിട്ടത്. മുന്‍നിര ബാറ്റര്‍മാര്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ മടിച്ച് നിന്നതായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്.
ടീമിന്റെ പ്രകടനങ്ങളേയും തന്ത്രങ്ങളേയും കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എം എസ് ധോണി വരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍നായകന്‍ സല്‍മാന്‍ ബട്ട്.
മണ്ഡലമാസ തീർത്ഥാടനത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീ കോവിൽ തുറന്നു. മണ്ഡലകാലം നാളെ തുടങ്ങും. ഭക്തർക്ക് ഇന്നുമുതൽ ദർശനം നടത്താം. നട തുറന്നത് തന്ത്രിയും മേൽശാന്തിയും. വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. മണ്ഡലപൂജ ഡിസംബർ 27-നും മകരവിളക്ക് ജനുവരി 14-നുമാണ്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല. എൻഎസ്എസ് കോ ഓർഡിനേറ്ററുടെ പ്രവർത്തനവും അദ്ധ്യാപന പരിചയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി..അദ്ധ്യാപന പരിചയം എന്നാല്‍ അത് അദ്ധ്യാപനം തന്നെയാകണം. അദ്ധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോ, പ്രവർത്തിപരിചയരേഖ സ്ക്രൂട്ടിനിങ് കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.
പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍. സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി(എഎഎപി) സൂറത്ത് (ഈസ്റ്റ്) സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാല തന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാകുകയാണെന്ന ആരോപണവുമായി എഎപി. ജാരിവാലയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആരോപണവുമായി കെജ്‌രിവാള്‍ രംഗത്ത് വന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാര്‍ട്ടിയുമായി തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയില്‍ ഉണ്ടാകുന്ന ഭാവന മാത്രമാണെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
പ്രായം കൂടി വരുന്ന കാര്യം താന്‍ മനസിലാക്കുന്നു. പി ബിഅംഗത്വത്തിന് അനുയോജ്യന്‍ എം വി ഗോവിന്ദന്‍ തന്നെയാണ്. പിബി അംഗം എന്ന നിലയില്‍ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയില്ല. പാര്‍ട്ടി തഴയുന്നത് കൊണ്ട് താന്‍ സമരത്തില്‍ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. ചികിത്സാര്‍ത്ഥം തനിക്ക് പാര്‍ട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസ് അനുകൂല പരാമര്‍ശം നടത്തിയെന്നതടക്കമുള്ള വിവാദങ്ങളില്‍ പ്രതിരോധത്തിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. സുധാകരന്റേത് നാക്കുപിഴയാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണ് വിവാദം അവസാനിപ്പിക്കണം. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. |‘സുധാകരന്റേത് നാക്കുപിഴ’; വിവാദം അവസാനിപ്പിക്കണം, കെപിസിസി പ്രസിഡന്റിനെ പിന്തുണച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ ആവശ്യപ്പെടുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരിലുള്ള കത്ത് പുറത്ത്. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കാന്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം കത്ത് തന്റേത് തന്നെയാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നാണ് ആക്ഷേപം. |സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആനാവൂരിന്റെ കത്ത്; പുതിയ വിവാദം
മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഏകപക്ഷീയമായി ആറ് ദിവസങ്ങള്‍ക്ക് ശേഷം കേരളം പിന്‍വലിച്ചു എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പറയുന്നത്.