scorecardresearch
Latest News

Top News Highlights: ഇടിമിന്നലേറ്റതെന്ന് സംശയം; വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Top News Highlights: കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Top News Highlights: ഇടിമിന്നലേറ്റതെന്ന് സംശയം; വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം

Top News Highlights: കോഴിക്കോട് നഗരത്തില്‍ പുതിയങ്ങാടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കരമന സംഭവം: വീഴ്ച വരുത്തിയതിന് എഎസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ച സംഭവത്തിൽ കേസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കരമന പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മനോജിനെ സസ്പെൻഡ് ചെയ്തു. എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ശുപാര്‍ശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.

Live Updates
22:03 (IST) 13 Nov 2022
വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നഗരത്തില്‍ പുതിയങ്ങാടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

21:48 (IST) 13 Nov 2022
ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോവയെ പരാജയപ്പെടുത്തിയത്. അഡ്രിയാന്‍ ലൂണ (42′), ദിമിത്രിയോസ് (45′), ഇവാന്‍ കലിയുസ്നി (52′) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. നോഹ് സദോയിയാണ് (67′) ഗോവയ്ക്കായി ഗോള്‍ മടക്കിയത്.

20:33 (IST) 13 Nov 2022
ഐഎസ്എല്‍: ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍. അഡ്രിയാന്‍ ലൂണ (42), ദിമിത്രിയോസ് (45) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ദിമിത്രിയോസിന്റേയും ലൂണയുടേയും സീസണിലെ രണ്ടാം ഗോളാണിത്.തുടക്കം മുതല്‍ പന്ത് കൈവശം വച്ചുള്ള കളിയായിരുന്നു ഗോവ പുറത്തെടുത്തത്. മറുവശത്ത് ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോളും സ്വീകരിച്ചു.

18:42 (IST) 13 Nov 2022
‘വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ’; സുകുമാരന്‍ നായരുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

എന്‍എസ്.എസിനെ താന്‍ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകല്‍ച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി.സതീശന്‍ സതീശന്‍. തനിക്കെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

|‘വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ’; സുകുമാരന്‍ നായരുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

17:30 (IST) 13 Nov 2022
കൊല്‍ക്കത്തയില്‍ കൈവിട്ടത് മെല്‍ബണില്‍ വീണ്ടെടുത്ത് സ്റ്റോക്ക്സ്; ഇംഗ്ലണ്ടിന് കിരീടം

ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 6 പന്ത് ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ പ്രകടനമാണ് നിര്‍ണായകമായത്. പാക്കിസ്ഥാന്‍ ബോളിങ് നിര ആധിപത്യം നേടുമെന്ന് തോന്നിച്ച സമയത്തായിരുന്നു സ്റ്റോക്ക്സ് എത്തിയതും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതും.

138 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള അലക്സ് ഹെയില്‍സിനെ നഷ്ടമായിരുന്നു. ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഹെയില്‍സ് ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ മെല്‍ബണിലെ വലിയ മൈതാനത്ത് ബൗണ്ടറികള്‍ കണ്ടെത്തി നായകന്‍ ബട്ട്ലര്‍ നിറഞ്ഞാടി. നാലാം ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ (10) മടക്കി ഹാരിസ് റൗഫ് പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു.

| ENG vs PAK T20 World Cup Final 2022: ബോളര്‍മാര്‍ തിളങ്ങി, പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

16:48 (IST) 13 Nov 2022
ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണണെന്നും അദ്ദേഹം പറഞ്ഞു.

15:29 (IST) 13 Nov 2022
ബോളര്‍മാര്‍ തിളങ്ങി, പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ അനുവദിച്ചില്ല. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുന്‍ ചാമ്പ്യന്മാര്‍ 137 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്നും ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

മുഹമ്മദ് റിസ്വാനെ കേവലം 15 റണ്‍സിന് പറഞ്ഞയച്ച് കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് കാര്യമായ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല. റിസ്വാന് പുറമെ ബാബര്‍ അസം (32), ഷാന്‍ മസൂദ് (38), ഷദാബ് ഖാന്‍ (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഗ്രൗണ്ടിന്റെ വലിപ്പം പരിഗണിക്കാതെ കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പാക് ബാറ്റര്‍മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

| ENG vs PAK T20 World Cup Final 2022: ബോളര്‍മാര്‍ തിളങ്ങി, പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

14:35 (IST) 13 Nov 2022
സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

13:05 (IST) 13 Nov 2022
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയതറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗവര്‍ണര്‍

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമപരമാണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല. എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ‌ഉണ്ട്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്‌ ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

12:29 (IST) 13 Nov 2022
നൈജീരിയയിലെ ഇന്ത്യൻ നാവികരുടെ മോചനം; നയതന്ത്രതല ചർച്ചകൾ തുടരുന്നു

സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനി തടഞ്ഞുവച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ നൈജീരിയൻ തീരത്ത് എത്തിച്ച കപ്പലിൽ തുടരുന്നു. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ചരക്കു കപ്പലായ ഹെറോയിക് ഐഡനിലുള്ളത്.

12:27 (IST) 13 Nov 2022
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതം: എം.ബി.രാജേഷ്

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്ന് എം.ബി.രാജേഷ്. ഓർഡിനൻസ് ഭരണഘടനാനുസൃതമാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാണ്. ഗവർണറെ പദവിയിൽനിന്ന് നീക്കാൻ ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12:15 (IST) 13 Nov 2022
മേയറുടെ വിവാദ കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; പ്രാഥമിക അന്വേഷണം പൂർത്തിയായി

കോർപറേഷനിലെ നിയമനത്തിന് പാർട്ടി ലിസ്റ്റ് ചോദിച്ച് മേയർ പാർട്ടിക്ക് നൽകിയതായി പ്രചരിച്ച കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണം പൂർത്തിയായതിൽനിന്നാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിൽ എത്തിച്ചേർന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ അന്വേഷണത്തിനും കേസെടുത്ത് അന്വേഷണം നടത്താനും ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് ക്രൈംബ്രാഞ്ച് എസ്.പി റിപ്പോർട്ട് നൽകും.

Web Title: Top news live updates november 13