scorecardresearch
Latest News

Top News Highlights: സമൂഹത്തിനും പൊലീസ് സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ല : മുഖ്യമന്ത്രി

തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം മുഖ്യമന്ത്രി പറഞ്ഞു

Top News Highlights: സമൂഹത്തിനും പൊലീസ് സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ല : മുഖ്യമന്ത്രി

Top News Highlights: പൊലീസ് സേനയിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്.ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ല. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ പൊലീസിനെ മര്‍ദിച്ച സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം കല്ലറിയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കല്ലറ പാങ്ങോട് സ്വദേശിയായ വിമല്‍ വേണുവിനെ ചങ്ങറയില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വിമല്‍ അക്രമാസക്തനായത്. കാലിലെ മുറിവിന് ചികിത്സ തേടിയെത്തിയതായിരുന്നു വിമല്‍. മുറിവ് എങ്ങനെ പറ്റിയതാണെന്ന് ആശുപത്രി ജീവനക്കാര്‍ ചോദിച്ചതാണ് വിമലിനെ ചൊടിപ്പിച്ചത്. പിന്നാലെ ഡോക്ടറേയും വനിതാ ജീവനക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് വിവരം. ആശുപത്രി അധികൃതര്‍ പൊലീസിനെ പിന്നീട് വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അസഭ്യവര്‍ഷവും കയ്യേറ്റവുമുണ്ടായി. വിമല്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Live Updates
21:01 (IST) 12 Nov 2022
ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാള്‍

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. ഉത്തരാഖണ്ഡിലെ മഠില്‍ നിന്ന് 212 കിലേമീറ്റര്‍ അകലെ തെക്ക് കിഴക്കാണ് ഈ സ്ഥാലം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആഴ്ച തന്നെ ഇത് രണ്ടാമത്തെ ഭൂചലമാണിത്. ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഗാസിയബാദ്, ഗുരുഗ്രാം, ലക്‌നൗ എന്നിവിടങ്ങളില്‍ തുടര്‍ചലനം അനുഭവപ്പെട്ടിരുന്നു.

19:33 (IST) 12 Nov 2022
കരുവാറ്റയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതം

ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചന്ദ്രന്‍ തോട്ടുകടവില്‍ എന്ന കര്‍ഷകന്റെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രോഗം ബാധിച്ച മേഖലയില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്നു മറവു ചെയ്യും. മേഖലയില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും 19 വരെ നിരോധിച്ചു.

19:33 (IST) 12 Nov 2022
സമൂഹത്തിനും പൊലീസ് സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ല : മുഖ്യമന്ത്രി

പൊലീസ് സേനയിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്.ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ല. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

19:28 (IST) 12 Nov 2022
സ്‌കാനിങ് സെന്റര്‍ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

അടൂര്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണു നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.

19:00 (IST) 12 Nov 2022
ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞു; ആഡംബര വാച്ചിന് നികുതി ഈടാക്കിയത് 6.88 ലക്ഷം

വിദേശത്തുനിന്ന് നികുതി അടയ്ക്കാതെ വില കൂടിയ വാച്ചും വാച്ച് കെയ്‌സുകളും കൊണ്ടുവന്നതിനെത്തുടര്‍ന്നു ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഷാരൂഖിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് അഞ്ചുപേരെയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റാ(എ ഐ യു)ണു തടഞ്ഞത്. ഇവരില്‍നിന്ന് 6.88 ലക്ഷം രൂപ തീരുവ ഇനത്തില്‍ ഈടാക്കി.

ആപ്പിള്‍ ഐ വാച്ചും വില കൂടിയ ആറ് വാച്ച് കെയ്‌സുകളും കൊണ്ടുവന്നതിന് ഇന്നു പുലര്‍ച്ചെയാണു ഷാരൂഖിനെയും സംഘത്തെയും സ്വകാര്യ ടെര്‍മിനലില്‍ തടഞ്ഞത്. 17.86 ലക്ഷം രൂപ വില വരുന്നതാണ് വാച്ചും കെയ്സുകളും. ഇവയുടെ മൊത്തം മൂല്യത്തിന്റെ 38.5 ശതമാനം തുകയായ 6.88 ലക്ഷം രൂപ ഈടാക്കിയശേഷമാണു ഷാരൂഖിനെയും സംഘത്തെയും വിട്ടയച്ചതെന്നു അധികൃതര്‍ അറിയിച്ചു.

17:53 (IST) 12 Nov 2022
കത്ത് വിവാദം: ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി

കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. കത്തു വിവാദത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ ഇന്നലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. മേയറുടെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിന്റെയും കത്തുകള്‍ക്കു പിന്നില്‍ അഴിമതിയുണ്ടോ എന്നു പ്രാഥമികമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയത്. വിജിലന്‍സ് ഓഫീസില്‍ എത്തിയാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി കൊടുത്തത്. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് മേയര്‍ നല്‍കിയ മൊഴി.

16:44 (IST) 12 Nov 2022
മൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ

മൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ. മൂന്നാർ ഇക്കോ പോയിന്റിലും കുണ്ടള ഡാമിനു സമീപത്തുമാണ് ഉരുൾപൊട്ടിയത്.കുണ്ടള ഡാമിനു സമീപം പുതുക്കടിയില്‍ വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. വാഹനത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.മൂന്നാറിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതു രക്ഷാപ്രവര്‍ത്തനത്തിനു തടസമായിരിക്കുകയാണ്. മൂന്നാർ-വട്ടവട റോഡിൽ ഗതാഗതം നിരോധിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

15:39 (IST) 12 Nov 2022
ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി അമ്പലക്കള്ളി അഷ്‌ന ഷെറിന്‍ (27) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് അഷ്‌നയെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. 50 ശതമാനം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്.

13:30 (IST) 12 Nov 2022
ഐഎസ്എല്‍: മൂന്നാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്, നാളെ ഗോവയെ നേരിടും

ഐഎസ്എല്ലില്‍ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. സീസണില്‍ ഉജ്വല ഫോമിലുള്ള എഫ് സി ഗോവയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ച് രാത്രി ഏഴരയ്ക്കാണ് മത്സരം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 3-0 ന്റെ നിര്‍ണായക വിജയം നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഇരട്ടഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം ആധികാരികമാക്കിയത്.

https://malayalam.indianexpress.com/sports/football/isl-kerala-blasters-to-take-fc-goa-at-kochi-718260/

12:01 (IST) 12 Nov 2022
ഗവര്‍ണറുടെ ചാന്‍സലര്‍ പദവി റദ്ദാക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍; ഓപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്.

11:02 (IST) 12 Nov 2022
കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനൂവൂര്‍

തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവദാത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ട് മൊഴി നല്‍കിയെന്നാണ് ആനാവൂരിന്റെ വാദം. എന്നാല്‍ ക്രൈം ബ്രാഞ്ച് ഇത് നിഷേധിച്ചതായാണ് ലഭിക്കുന്ന വിവരം.

10:11 (IST) 12 Nov 2022
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യുനമർദമായി മാറിയിട്ടുണ്ട്.

ഇന്ന് രാവിലെയോടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് ഇന്നും നാളെയുമായി പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുക.

09:24 (IST) 12 Nov 2022
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ പൊലീസിനെ മര്‍ദിച്ച സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം കല്ലറിയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കല്ലറ പാങ്ങോട് സ്വദേശിയായ വിമല്‍ വേണുവിനെ ചങ്ങറയില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വിമല്‍ അക്രമാസക്തനായത്. കാലിലെ മുറിവിന് ചികിത്സ തേടിയെത്തിയതായിരുന്നു വിമല്‍. മുറിവ് എങ്ങനെ പറ്റിയതാണെന്ന് ആശുപത്രി ജീവനക്കാര്‍ ചോദിച്ചതാണ് വിമലിനെ ചൊടിപ്പിച്ചത്. പിന്നാലെ ഡോക്ടറേയും വനിതാ ജീവനക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് വിവരം.

Web Title: Top news live updates november 12