scorecardresearch
Latest News

Live

Top News Live Updates: വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ : മന്ത്രി

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Top News Live Updates: വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ : മന്ത്രി

Top News Live Updates: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നിലവില്‍ വന്നതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സിലെ പേരും ജനനത്തീയതിയും തിരുത്തല്‍, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങള്‍ കൂടി സാരഥി പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ചെയ്യാം.

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്‌റ്റ്വെയര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമായത്. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പാലക്കാട് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം, പ്രതി പിടിയില്‍

പാലക്കാട് ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയായ ബാലനെ ലക്കിടിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് പാലപ്പുറം സ്വദേശികളായ സുന്ദരേശനും അംബികാദേവിയും ഉണര്‍ന്നത്. കള്ളനാണെന്ന് മനസിലായതോടെ കവര്‍ച്ചാശ്രമം തടയാന്‍ ഒരുങ്ങി. ഇരുവരേയും വെട്ടപ്പരിക്കേല്‍പ്പിച്ച ശേഷം ബാലന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Live Updates
21:04 (IST) 11 Nov 2022
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു വേതനം 15 ദിവസത്തിനുള്ളില്‍; വൈകിയാല്‍ നഷ്ടപരിഹാരം

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്നു തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം, വേതനത്തിന്റെ 0.05 ശതമാനം വീതം പതിനാറാം ദിവസം മുതല്‍ ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. തുടര്‍ന്നു 15 ദിവസം കൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനവും ദിനംപ്രതി തൊഴിലാളിക്കു ലഭിക്കും.

18:45 (IST) 11 Nov 2022
വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍: മന്ത്രി

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നിലവില്‍ വന്നതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സിലെ പേരും ജനനത്തീയതിയും തിരുത്തല്‍, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങള്‍ കൂടി സാരഥി പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ചെയ്യാം.

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്‌റ്റ്വെയര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമായത്. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

18:41 (IST) 11 Nov 2022
സാഹിത്യകാരന്‍ സേതുവിന് 80: ആദര സമ്മേളനം നാളെ

എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് സേതുവിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ചുള്ള ആദരസമ്മേളനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ആലുവ, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയാകും. മുഖ്യപ്രഭാഷണം സാഹിത്യകാരന്‍ സക്കറിയയും ഉപഹാര സമര്‍പ്പണം കവി സച്ചിദാനന്ദനും നിര്‍വഹിക്കും.

17:54 (IST) 11 Nov 2022
‘സ്വീകാര്യമല്ല’; ഉന്നത ജഡ്ജിമാരുടെ നിയമനത്തിനായുള്ള പേരുകള്‍ തടഞ്ഞുവയ്ക്കുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ഉന്നത കോടതികളിലെ ജഡ്ജി നിയമനത്തിനായി ശിപാര്‍ശ ചെയ്യുന്ന പേരുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് ‘സ്വീകാര്യമല്ല’ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശം.

ഉന്നത കോടതികളില്‍ ജഡ്ജിമാരായി നിയമിക്കുന്നതിനു ശിപാര്‍ശ ചെയ്ത പേരുകള്‍ തടഞ്ഞുവയ്ക്കുന്നത്, അവരുടെ സമ്മതം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്ന ‘ഒരുതരം ഉപാധി’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ചുനല്‍കിയ പേരുകള്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുന്നതു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത് Readmore

16:22 (IST) 11 Nov 2022
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച സതീശന്‍, ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്നാണ് പറഞ്ഞത്. പ്രസ്താവന സതീശന്‍ തിരുത്തിയില്ലെങ്കില്‍ അത് സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും സുകുമാരന്‍ നായര്‍ പറവൂരില്‍ പറഞ്ഞു.

15:40 (IST) 11 Nov 2022
സി പി എം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കര്‍

തിരുവനന്തപുരം: കേരളത്തിലെ സി പി എം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നു ബി ജെ പി കേരളപ്രഭാരി പ്രകാശ് ജാവഡേക്കര്‍ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണു സര്‍ക്കാര്‍. ഗവര്‍ണര്‍ ഭരണഘടനാ പദവിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും മനസിലാക്കണം. ഭരണഘടനയില്‍ ഗവര്‍ണറുടെ പദവിയെക്കുറിച്ച് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഗവര്‍ണറെ മുഖ്യമന്ത്രി പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വധഭീഷണി മുഴക്കുന്നു. ഗവര്‍ണറെ രാജ്ഭവന്‍ വളഞ്ഞ് ഘരാവൊ ചെയ്യുമെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. ഇതു ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

15:06 (IST) 11 Nov 2022
രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പെടെ ആറ് പ്രതികളെയും വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആറ് പേരേയും വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. നളിനി ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ജയില്‍ മോചിതരാകുക. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

13:22 (IST) 11 Nov 2022
‘ഏത് അന്വേഷണത്തോടും സഹകരിക്കും’; കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. “കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണയുണ്ട്. അവരുടെ പിന്തുണ തുടരുന്നിടത്തോളം കാലം രാജി വയ്ക്കില്ല. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്,” ആര്യ പറഞ്ഞു.

“ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി പറഞ്ഞിട്ടുണ്ട്. അന്വേഷണവും മറ്റ് നടപടികളും സ്വഭാവികമായി മുന്നോട്ട് പോകും,” ആര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് ദിവസമായി നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മേയര്‍ പ്രതികരിച്ചു.

12:38 (IST) 11 Nov 2022
ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചേക്കും. നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് ശനിയാഴ്ചയോടെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനാണ് സാധ്യത.

11:57 (IST) 11 Nov 2022
സാങ്കേതിക സര്‍വകലാശാല വിസി നിയമനം: തര്‍ക്കങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി

സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടികളുടെ ഭാവിയാണ് പ്രധാനമെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിസിയെ നിയമിക്കുന്നതിനായി മാനദണ്ഡങ്ങള്‍ വേണ്ടെ എന്ന് പരിശോധിക്കണം. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കണോ എന്നുള്ളത് സര്‍ക്കാരും അധികാരികളും വിചാരിക്കണം. അതില്‍ ഒരു അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തില്‍ യുജിസിയോടും നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

11:08 (IST) 11 Nov 2022
മൂന്ന് മണിക്കൂറില്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്താം; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങി

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. മൈസുരില്‍ നിന്ന് ബെംഗളൂരു വഴി ചെന്നൈ വരെയാണ് സര്‍വീസ്. രാജ്യത്തെ അഞ്ചാമത്തെ സെമി ഹൈ സ്പീഡ് ട്രെയിനാണിത്, ദക്ഷിണേന്ത്യയിലെ ആദ്യത്തേതും.

ബെംഗളൂരുവിനേയും ചെന്നൈയേയും ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ ഉണ്ട്, ഇതിന് പുറമെയാണ് വന്ദേ ഭാരത് വരുന്നത്. ശതാബ്ദി എക്സ്പ്രസ്, ബ്രിന്ദാവന്‍ എക്സ്പ്രസ്, മാസ് ഡബിള്‍ ഡെക്കര്‍, ഗുവാഹത്തി എക്സ്പ്രസ്, ലാല്‍ബാഗ് എക്സ്പ്രസ്, കാവേരി എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയാണ് മറ്റുള്ളവ.

09:20 (IST) 11 Nov 2022
പാലക്കാട് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം, പ്രതി പിടിയില്‍

പാലക്കാട് ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയായ ബാലനെ ലക്കിടിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് പാലപ്പുറം സ്വദേശികളായ സുന്ദരേശനും അംബികാദേവിയും ഉണര്‍ന്നത്. കള്ളനാണെന്ന് മനസിലായതോടെ കവര്‍ച്ചാശ്രമം തടയാന്‍ ഒരുങ്ങി. ഇരുവരേയും വെട്ടപ്പരിക്കേല്‍പ്പിച്ച ശേഷം ബാലന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Web Title: Top news live updates november 11

Best of Express