scorecardresearch

Top News Highlights:പേവിഷബാധ: വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് കൈമാറി

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

author-image
WebDesk
New Update
Rabies Report

Top News Highlights: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്ങള്‍ക്കുശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. പേവിഷബാധ മൂലം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുണ്ടായ 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാ രേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവന സന്ദര്‍ശനം നടത്തുകയും ബഡുക്കളുടെ പക്കല്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. മരിച്ച 21ല്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. ആറുപേര്‍ക്ക് വാക്‌സിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തിയത്.

മേയറുടെ കത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തട്ടിപ്പ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. "അന്വേഷണം നടക്കുന്നത് പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഈ സംഭവം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും പ്രതിപക്ഷം പുറത്ത് കൊണ്ടുവരും," സതീശന്‍ വ്യക്തമാക്കി.


  • 21:30 (IST) 09 Nov 2022
    ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ

    ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാര്‍ക്കുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി.


  • 20:32 (IST) 09 Nov 2022
    കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളുടെ പിന്‍ഗാമി; കേരള പൊലീസ് ആക്ട് (1960) ഗുരുതരമല്ലെന്ന് സുപ്രീം കോടതി

    കൊളോണിയല്‍ കാലഘട്ടത്തിലെ ചില പൊലീസ് നിയമങ്ങളുടെ പിന്‍ഗാമിയാണ് 1960ലെ കേരള പൊലീസ് നിയമമെന്ന് എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയതിന് 1960 ലെ കേരള പൊലീസ് ആക്ട് പ്രകാരമുള്ള ശിക്ഷ ലഭിച്ചത്

    വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേരള പൊലീസ് ആക്ട് (1960) പോലെയുള്ള നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സാരമായ കുറ്റങ്ങളല്ലെന്ന് ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീറിന്റെയും വി. രാമസുബ്രഹ്മണ്യന്റെയും ബെഞ്ച് നിരീക്ഷിച്ചു.


  • 19:20 (IST) 09 Nov 2022
    പേവിഷബാധ: വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് കൈമാറി

    സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്ങള്‍ക്കുശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. പേവിഷബാധ മൂലം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുണ്ടായ 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


  • 18:15 (IST) 09 Nov 2022
    ഐപിഎല്‍ താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും. ഡിസംബര്‍ 23നാണ് വിവിധ ടീമുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്ന ലേലം നടക്കുന്നത്. ബിസിസിഐ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് റിപോര്‍ട്ട്. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുക ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിലിരുന്നു.


  • 18:15 (IST) 09 Nov 2022
    ഐപിഎല്‍ താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും. ഡിസംബര്‍ 23നാണ് വിവിധ ടീമുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്ന ലേലം നടക്കുന്നത്. ബിസിസിഐ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് റിപോര്‍ട്ട്. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിലിരുന്നു.


  • 18:15 (IST) 09 Nov 2022
    ഐപിഎല്‍ താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും. ഡിസംബര്‍ 23നാണ് വിവിധ ടീമുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്ന ലേലം നടക്കുന്നത്. ബിസിസിഐ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് റിപോര്‍ട്ട്. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുക

    ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിലിരുന്നു.


  • 18:15 (IST) 09 Nov 2022
    ഐപിഎല്‍ താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും. ഡിസംബര്‍ 23നാണ് വിവിധ ടീമുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്ന ലേലം നടക്കുന്നത്. ബിസിസിഐ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് റിപോര്‍ട്ട്. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുക ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിലിരുന്നു.


  • 17:16 (IST) 09 Nov 2022
    ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി സെമിയില്‍ പ്രവേശിച്ച് പാക്കിസ്ഥാന്‍

    ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഫൈനലില്‍ പ്രവേശിച്ച് പാക്കിസ്ഥാന്‍. ഏഴ് വിക്കറ്റിനായിരുന്നു പാക്കിസഥാന്റെ വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു.

    43 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും 42 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്റെയും മികച്ച ഇന്നിങ്‌സുകളാണ് പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണുണ്ടാക്കിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ഷാന്‍ മസൂദാണ് വിജയറണ്‍ കുറിച്ചത്.


  • 15:40 (IST) 09 Nov 2022
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന് ജാമ്യം

    മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിനു മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. റാവത്തിന്റെ സഹായി പ്രവീണ്‍ റാവത്തിനും കോടതി ജാമ്യം അനുവദിച്ചു. മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലെ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ഓഗസ്റ്റ് ഒന്നിനാണ് ഇരുവരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തത്. റാവത്ത് ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.


  • 15:40 (IST) 09 Nov 2022
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന് ജാമ്യം

    മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിനു മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. റാവത്തിന്റെ സഹായി പ്രവീണ്‍ റാവത്തിനും കോടതി ജാമ്യം അനുവദിച്ചു. മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലെ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ഓഗസ്റ്റ് ഒന്നിനാണ് ഇരുവരെയും

    എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇരുവരെയും അറസ്റ്റ് ചെയ്തത്. റാവത്ത് ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.


  • 15:39 (IST) 09 Nov 2022
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന് ജാമ്യം

    മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിനു മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. റാവത്തിന്റെ സഹായി പ്രവീണ്‍ റാവത്തിനും കോടതി ജാമ്യം അനുവദിച്ചു. മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലെ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ഓഗസ്റ്റ് ഒന്നിനാണ് ഇരുവരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തത്. റാവത്ത് ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.


  • 15:29 (IST) 09 Nov 2022
    ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം

    ടി20 ലോകപ്പിപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് 153 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ പാക്ക് ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 152 റണ്‍സെടുത്തത്.

    42 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണിന്റെയും 34 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്റെയും ചെറുത്തു നില്‍പാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 49 ന് മൂന്ന് എന്ന നിലയില്‍ നിന്ന് കിവീസിനെ വില്യംസണും മിച്ചലും ചേര്‍ന്ന് 117 എന്ന മാന്യമായസ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 17 മത്തെ ഓവറില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തിലാണ് വില്യംസണ്‍ പുറത്താകുന്നത്. പിന്നീടെത്തിയ ജെയിംസ് നീഷം 12 പന്തില്‍ നിന്ന് 16 റണ്‍സ് നേടി മിച്ചലിനൊപ്പം പുറത്താകാതെ നിന്നു.


  • 14:45 (IST) 09 Nov 2022
    അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് നോട്ടിസ്

    കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദിലീപിനു നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അഭിഭാഷകന്‍ മുഖേന നോട്ടീസ് നല്‍കാനാണ് നിര്‍ദേശം.

    സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ ക്ലിപ്പിലാണ് ദിലീപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള തെളിവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. വിചാരണക്കോടതി ഉത്തരവിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്.


  • 14:33 (IST) 09 Nov 2022
    ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ. സുധാകരന്‍

    സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. എം.വി.ആര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആര്‍എസ്എസ് ആഭിമുഖ്യമില്ലെന്ന് പറഞ്ഞ സുധകാരന്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.


  • 12:34 (IST) 09 Nov 2022
    ഗവര്‍ണര്‍ ‘കടക്ക് പുറത്ത്’; ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേര്‍ന്നേക്കും. നിലവിലെ ധാരണപ്രകാരം ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെയായിരിക്കും സമ്മേളനം.

    വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തെ മന്ത്രിമാരായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചാന്‍സലര്‍ പദവിയേറ്റെടുത്തേക്കില്ല. ഓരോ സര്‍വകലാശാലകള്‍ക്കും ഓരോ ചാന്‍സലര്‍ എന്ന നിലയിലായിരി


  • 11:46 (IST) 09 Nov 2022
    മേയറുടെ കത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ്

    കോര്‍പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തട്ടിപ്പ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “അന്വേഷണം നടക്കുന്നത് പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഈ സംഭവം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും പ്രതിപക്ഷം പുറത്ത് കൊണ്ടുവരും,” സതീശന്‍ വ്യക്തമാക്കി.


Vd Satheeshan Thiruvananthapuram Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: