scorecardresearch

Top News Highlights:ആള്‍ക്കൂട്ട ആക്രമണം: മധുവിന്റെത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

കസ്റ്റഡയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Madhu murder case, Attappadi, Kerala high court

Top News Highlights: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മധു മരിച്ചത് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണെങ്കിലും ഇത് കസ്റ്റഡി മരണമായി കണക്കാക്കാന്‍ ആവില്ല. കസ്റ്റഡയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് രണ്ടു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇരുവരുടേയും മൊഴി കോടതി രേഖപ്പെടുത്തും.

മുന്നാക്ക സംവരണം കോണ്‍ഗ്രസ് മുമ്പേ ആവശ്യപ്പെടുന്നതെന്ന് കെ.സുധാകരന്‍

മുന്നാക്ക സംവരണം കോണ്‍ഗ്രസ് വളരെ മുമ്പേ തന്നെ ആവശ്യപ്പെടുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% സംവരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകാരന്റെ പ്രതികരണം. ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത്. നിലവിലുള്ളവരുടെ ആനുകൂല്യങ്ങള്‍ക്ക് പോറലേല്‍പിക്കാതെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുകയെന്നത് അനിവാര്യമാണ്, സാമൂഹിക നീതിയാണ് കെ.സുധാകരന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമെന്നും കെ.സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിക്കുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ കോണ്‍ഗ്രസിന് ആദരവില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ഗെറ്റൗട്ട് അടിക്കുകയും പുറത്താക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാരിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട’; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. “കേരളത്തിലെ ജനങ്ങളേയും സര്‍ക്കാരിനേയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ആത്യന്തികമായി ജനങ്ങളെയാണ് പരിഗണിക്കുന്നത്. അല്ലാതെ ഗവര്‍ണറയോ ഒരു സംവിധാനത്തെയോ അല്ല. അവസാന വിധി പറയുന്ന ശക്തി ജനങ്ങളാണ്,” എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Live Updates
20:53 (IST) 7 Nov 2022
പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂരില്‍ പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ കൗണ്‍സിലറുടെ മുമ്പിലാണ് കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകര്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറിയിക്കുകയായിരുന്നു

19:40 (IST) 7 Nov 2022
ആള്‍ക്കൂട്ട ആക്രമണം: മധുവിന്റെത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മധു മരിച്ചത് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണെങ്കിലും ഇത് കസ്റ്റഡി മരണമായി കണക്കാക്കാന്‍ ആവില്ല. കസ്റ്റഡയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് രണ്ടു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇരുവരുടേയും മൊഴി കോടതി രേഖപ്പെടുത്തും.

19:01 (IST) 7 Nov 2022
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് 10 വിസിമാരും വിശദീകരണം നല്‍കി

തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് 10 വിസിമാരും വിശദീകരണം നല്‍കി. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയ പരിധി അവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് വൈസ് ചാന്‍സലര്‍മാര്‍ രാജ്ഭവന് മറുപടി കൈമാറിയത്. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.

ഇന്ന് ഉച്ചേയോടെയാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതിനാല്‍ മറുപടി നല്‍കിയില്ല. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

17:22 (IST) 7 Nov 2022
ഇന്ത്യയിലാദ്യം; പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടും

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ വുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുന്നത്.

26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വിശദമായ ജനകീയ ചര്‍ച്ചകള്‍ നടത്തി വരികയാണ്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നവംബര്‍ 15നു മുമ്പ് ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിക്ക് നല്‍കും . ജനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാകും പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്. 2007 ലാണ് അവസാനമായി സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഇനി മുതല്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15:53 (IST) 7 Nov 2022
മുന്നാക്ക സംവരണം കോണ്‍ഗ്രസ് വളരെ മുമ്പേ ആവശ്യപ്പെടുന്നതെന്ന് കെ.സുധാകരന്‍

മുന്നാക്ക സംവരണം കോണ്‍ഗ്രസ് വളരെ മുമ്പേ തന്നെ ആവശ്യപ്പെടുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% സംവരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകാരന്റെ പ്രതികരണം.

ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത്. നിലവിലുള്ളവരുടെ ആനുകൂല്യങ്ങള്‍ക്ക് പോറലേല്‍പിക്കാതെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുകയെന്നത് അനിവാര്യമാണ്, സാമൂഹിക നീതിയാണ് കെ.സുധാകരന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമെന്നും കെ.സുധാകരന്‍ പറഞ്ഞു.

13:54 (IST) 7 Nov 2022
‘ഗെറ്റ് ഔട്ട് ഓഫ് ഹിയര്‍, കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല’; കൈരളിയേയും മീഡിയ വണ്ണിനേയും പുറത്താക്കി ഗവര്‍ണര്‍

മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെ കൈരളി ന്യൂസിന്റേയും മീഡയ വണ്‍ ചാനലിന്റേയും പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “ഇവിടെ കൈരളിയും മീഡയ വണ്ണും ഉണ്ടെങ്കില്‍ ഞാന്‍ തിരിച്ചുപോകും. ഗെറ്റ് ഔട്ട് ഓഫ് ഹിയര്‍, കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല,” ഗവര്‍ണര്‍ ക്ഷുഭിതനായി.

രാജ്ഭവന്‍ അനുവദിച്ച മാധ്യമങ്ങളുടെ പട്ടികയില്‍ മീഡിയ വണ്ണും കൈരളി ന്യൂസും ഉണ്ടായിരുന്നു. ഇക്കാര്യം മറ്റ് മാധ്യമപ്രവര്‍ത്തര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു വിശദീകരണം. ഗവര്‍ണറുടെ പുറത്താക്കല്‍ രീതിക്കെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

12:50 (IST) 7 Nov 2022
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. നഗരസഭാ കാര്യാലയത്തിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷഭരിതമായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബിജെപിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

11:46 (IST) 7 Nov 2022
സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി

സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി. സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചില്‍ മൂന്ന് പേരും സംവരണം ശരിവച്ചു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല എം ത്രിവേദി, ജെബി പര്‍ദിവാല എന്നിവരാണ് പിന്തുണച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് സംവരണത്തെ എതിര്‍ത്തത്.

10:52 (IST) 7 Nov 2022
‘സര്‍ക്കാരിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട’; ഗവര്‍ണര്‍ക്കെതിരെ എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. “കേരളത്തിലെ ജനങ്ങളേയും സര്‍ക്കാരിനേയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ആത്യന്തികമായി ജനങ്ങളെയാണ് പരിഗണിക്കുന്നത്. അല്ലാതെ ഗവര്‍ണറയോ ഒരു സംവിധാനത്തെയോ അല്ല. അവസാന വിധി പറയുന്ന ശക്തി ജനങ്ങളാണ്,” എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Web Title: Top news live updates november 07