/indian-express-malayalam/media/media_files/uploads/2022/01/k-sudhakarana.jpg)
കെ സുധാകരന്‍
Top News Highlights: തിരുവനന്തപുരം കോര്‍പറേഷനിലെ തസ്തികകളില്‍ പാര്‍ട്ടിക്കാരുടെ പട്ടിക തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് എഴുതിയത് ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംഭവത്തിലെ മേയറുടെ ന്യായീകരണങ്ങള്‍ ബാലിഷമാണ്. പൊതു സമൂഹത്തോട് മാപ്പു പറഞ്ഞ് രാജിവച്ച് പുറത്തു പോകണം. പാര്‍ട്ടി നേതാക്കന്മാരുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി കൊടുക്കുകയാണ്. വിവിധ തസ്തികകളില്‍ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം. ഇതിലെ ഒരു ചെറിയ ബിന്ദു മാത്രമാണ് ആര്യ രാജേന്ദ്രനെന്നും കെ.സുധാകരന്‍ പറഞ്ഞു.
''ഗുരുതരമായ തെറ്റാണ് ചെയ്തത്. അത് ആര്യ മാത്രമല്ല, കേരളത്തിലെ സര്‍ക്കാരിന്റെ ഭാഗമാണത്. ആര്യ രാജേന്ദ്രന്‍ ഒരു ബിന്ദു മാത്രമാണ്. ബാക്കിയെല്ലാവരും കാടുവെട്ടിത്തെളിക്കുമ്പോള്‍ ഇദ്ദേഹമൊരു കുറ്റിക്കാട് തെളിക്കാന്‍ പോയി. അത്രയേ ഉള്ളൂ. അതൊരു മേയര്‍ക്ക് യോജിച്ചതല്ല. രാജിവയ്ക്കണം, പൊതു സമൂഹത്തോട് മാപ്പ് പറയണം. '' കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷയില്‍ 650 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി
ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ 650 മാവോയിസ്റ്റ് അനുഭാവികൾ പോലീസിന് മുന്നിൽ കീഴടങ്ങി. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും പ്രാദേശിക വില്ലേജ് കമ്മിറ്റികളിലോ സിപിഐ (മാവോയിസ്റ്റ്) സാംസ്കാരിക സംഘടനയായ ചേതന നാട്യ മണ്ഡലിയിലോ അംഗങ്ങളാണെന്നാണ് വിവരം. കീഴടങ്ങിയ മാവോയിസ്റ്റ് അനുകൂലികൾ ഒഡീഷയിലെയും ആന്ധ്രയിലെയും ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തുന്നതിന് മവോയിസ്റ്റുകളെ ഇത്തരം അനുഭാവികള്‍ സഹായിക്കാറുണ്ടായിരുന്നെന്ന് തെക്ക് പടിഞ്ഞാറന്‍ റേഞ്ച് ഡിഐജി രാജേഷ് പണ്ഡിറ്റ് പറഞ്ഞു.
- 21:07 (IST) 06 Nov 2022കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
- 19:48 (IST) 06 Nov 2022പൊതുസമൂഹത്തോട് മാപ്പു പറഞ്ഞ് ആര്യ രാജേന്ദ്രന്‍ രാജിവച്ച് പുറത്തു പോകണം: കെ.സുധാകരന്‍
തിരുവനന്തപുരം കോര്‍പറേഷനിലെ തസ്തികകളില്‍ പാര്‍ട്ടിക്കാരുടെ പട്ടിക തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് എഴുതിയത് ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംഭവത്തിലെ മേയറുടെ ന്യായീകരണങ്ങള്‍ ബാലിഷമാണ്. പൊതു സമൂഹത്തോട് മാപ്പു പറഞ്ഞ് രാജിവച്ച് പുറത്തു പോകണം. പാര്‍ട്ടി നേതാക്കന്മാരുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി കൊടുക്കുകയാണ്. വിവിധ തസ്തികകളില്‍ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം. ഇതിലെ ഒരു ചെറിയ ബിന്ദു മാത്രമാണ് ആര്യ രാജേന്ദ്രനെന്നും കെ.സുധാകരന്‍ പറഞ്ഞു.
- 18:35 (IST) 06 Nov 2022'നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടില്ല'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍
നിയമനത്തിന് പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയാതായും മേയര്‍ പറഞ്ഞു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു. സി പി എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
- 18:31 (IST) 06 Nov 2022'നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടില്ല'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യ രാേജന്ദ്രന്‍
നിയമനത്തിന് പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയാതായും മേയര്‍ പറഞ്ഞു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു. സി പി എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
- 18:31 (IST) 06 Nov 2022'നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടില്ല'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍
നിയമനത്തിന് പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയാതായും മേയര്‍ പറഞ്ഞു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു. സി പി എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
- 17:26 (IST) 06 Nov 2022ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സ് വിജയം
ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷയം പിന്‍തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സില്‍ ഓള്‍ ഔട്ടായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്. കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറിയാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 35 പന്തില്‍ നിന്ന് രാഹുല്‍ 52 റണ്‍സ് നേടിയപ്പോള്‍25 പന്തില്‍ നിന്ന് സൂര്യകുമാര്‍ 61 റണ്‍സ് നേടി.
- 16:33 (IST) 06 Nov 2022കത്ത് വ്യാജമായുണ്ടാക്കിയത്, മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മേയര്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാ പരിശോധനയും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ ആരെയെങ്കിലും തിരുകിക്കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ഇത്തരത്തില്‍ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിക്കകത്ത് ഇല്ല. കത്തില്‍ പരാമര്‍ശിച്ച 295 നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. READMORE
- 16:32 (IST) 06 Nov 2022കത്ത് വ്യാജമായുണ്ടാക്കിയത്, മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മേയര്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാ പരിശോധനയും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ ആരെയെങ്കിലും തിരുകിക്കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ഇത്തരത്തില്‍ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിക്കകത്ത് ഇല്ല. കത്തില്‍ പരാമര്‍ശിച്ച 295 നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. READMORE
- 15:29 (IST) 06 Nov 2022ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 186 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ
ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 186 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്. കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറിയാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 35 പന്തില്‍ നിന്ന് രാഹുല്‍ 52 റണ്‍സ് നേടിയപ്പോള്‍29 പന്തില്‍ നിന്ന് സൂര്യകുമാര്‍ 59 റണ്‍സ് നേടി. READMORE
- 14:12 (IST) 06 Nov 2022ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. കേരളാ തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതചുഴിയും കോമാറിന്‍ പ്രദേശത്തു മുതൽ തെക്കൻ ആൻഡമാൻ കടൽ വരെ ന്യുനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നു ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ.
തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ഒന്‍പതാം തിയതിയോടെയാണ് ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട്- പുതുചേരി തീരത്തേക്ക് നീങ്ങിയേക്കും.
- 12:52 (IST) 06 Nov 2022‘പല തവണ ഷാരോണിനെ കൊല്ലാന്‍ ശ്രമം നടത്തി’; ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ
ഷാരോണിനെ പല തവണ ജ്യൂസ് നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതിയായ ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ ഗ്രീഷ്മ വെളിപ്പെടുത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രീഷ്മയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. വീടിന് സമീപമുള്ള പറമ്പില്‍ നിന്നായിരുന്നു വിഷക്കുപ്പി പൊലീസിന് ലഭിച്ചത്.
- 12:52 (IST) 06 Nov 2022കത്ത് വിവാദത്തില്‍ നടപടിക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് സിപിഎം
നഗരസഭയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കത്ത് വിവദത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് സിപിഎം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ സിപിഎം യോഗവും ഉണ്ടായിരിക്കും. കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടിയെടുക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.
കത്ത് പുറത്ത് വന്നതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നിലവില്‍. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചത്. കത്ത് തന്റെ കയ്യില്‍ ലഭിക്കാത്തതിനാല്‍ വ്യാജമാണോയെന്ന് അറിയില്ലെന്നും ആനാവൂര്‍ കൂട്ടിച്ചേര്‍ത്തു.
- 12:49 (IST) 06 Nov 2022ഒഡീഷയില്‍ 650 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി
ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ 650 മാവോയിസ്റ്റ് അനുഭാവികൾ പോലീസിന് മുന്നിൽ കീഴടങ്ങി. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും പ്രാദേശിക വില്ലേജ് കമ്മിറ്റികളിലോ സിപിഐ (മാവോയിസ്റ്റ്) സാംസ്കാരിക സംഘടനയായ ചേതന നാട്യ മണ്ഡലിയിലോ അംഗങ്ങളാണെന്നാണ് വിവരം.
കീഴടങ്ങിയ മാവോയിസ്റ്റ് അനുകൂലികൾ ഒഡീഷയിലെയും ആന്ധ്രയിലെയും ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തുന്നതിന് മവോയിസ്റ്റുകളെ ഇത്തരം അനുഭാവികള്‍ സഹായിക്കാറുണ്ടായിരുന്നെന്ന് തെക്ക് പടിഞ്ഞാറന്‍ റേഞ്ച് ഡിഐജി രാജേഷ് പണ്ഡിറ്റ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us