Top News Highlights: ശബരിമല മഹോല്‍സവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തി. മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മന്ത്രി വിശദമാക്കി. പുതുശ്ശേരി സാംസ്‌ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്ക, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
ദര്‍ശന തീയതിയും സമയവും ഉറപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ വഴിയാണ് ഈ വര്‍ഷവും തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുള്ള തീര്‍ഥാടകര്‍ക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ പരിശോധന കേരള പൊലീസ് നിര്‍വഹിക്കും. അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയില്‍ ഭക്ഷണ- വിശ്രമ – മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 15 സീറ്റില്‍ താഴെയുള്ള വാഹനങ്ങള്‍ പമ്പയിലെത്തി തീര്‍ത്ഥാടകരെ ഇറക്കി നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസ് നടത്തും. പമ്പാ സ്‌നാനം കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിച്ച് അനുവദിക്കും. കൂടുതല്‍ ഷവറുകള്‍ പമ്പയില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം റദ്ദാക്കി
കൊച്ചി: സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി. ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഹര്‍ജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും വിരമിക്കുന്ന സാഹചര്യത്തിൽ നിലവിലെ കോടതിയിൽ തുടരാൻ ചട്ടം അനുവദിക്കുന്നുണ്ടെന്നുമുള്ള ഹർജിയിലെ വാദം അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നല്‍കി രക്ഷപ്പെടുത്തിയത്. കേരളത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉള്‍പ്പെടെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ച
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ നടപടി നിര്‍ണായ പങ്ക് വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുവാനും ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്തുവാനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കുവാനും മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. ആംബുലന്‍സുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴില്‍ എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. ബേസിക് ലൈഫ് കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് കെയര്‍ സപ്പോര്‍ട്ട് എന്നിവയിലാണ് പരിശീലനം. ആബുലന്‍സുകള്‍ക്ക് ജിപിഎസും ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. ആംബുലന്‍സുകളുടെ നിറം ഏകീകൃതമാക്കും. മികച്ച ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആരോഗ്യ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് 2023 ജനുവരി 22ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 4, 5, 6 തീയതികളിൽ വൈകുന്നേരം 5 മണിക്ക് മുമ്പ് മാറ്റം വരുത്താം.
കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം ബി രാജേഷ് അറിയിച്ചു.
India vs Bangladesh T20 World Cup 2022: അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ച് റണ്‍സ് വിജയം. മഴയെ തുടര്‍ന്ന് 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ .ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 67 റണ്‍സെടുത്ത ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
തകര്‍ത്തടിച്ച ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 50 തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനിടെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. READMORE
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. തല്‍പര കക്ഷികള്‍ ഉയര്‍ത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ സര്‍ക്കാരിനെയോ നാടിനെയോ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. readmore
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കിയ ഉത്തരവ് മന്ത്രിസഭായോഗം മരവിപ്പിച്ചു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും.
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റണ്‍സ് വിജയലഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സെടുത്തു. 44 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 32 പന്തിന്‍ നിന്ന് 25 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.
റാഗിങ് പരാതിയിൽ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലയാട് ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്തെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് അലനെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, അലനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.
കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ. തീരുമാനം പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറി പരിശോധന നടത്തിയെന്നാണ് പരാതി. കൊലക്കേസ് പ്രതിയെ അന്വേഷിച്ച് വീട്ടിൽ കയറിയെന്നാണ് പൊലീസ് അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർക്കാണ് സീന പരാതി നൽകിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു. 22 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഒഴികെയുള്ളവയിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ് ബാധകമാകുമായിരുന്നത്. Read More
ചാന്‍സിലര്‍ക്കെതിരെ വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍. കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഹര്‍ജി സമർപ്പിച്ചു.
ഏഴ് വി.സിമാരാണ് കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമവിരുദ്ധമെന്നാണ് വി.സിമാരുടെ വാദം.
പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും. ഗ്രീഷ്മയുടെ വീടിനകത്ത് ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഗ്രീഷ്മയുടെ അമ്മ സിന്ധു,അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു
മ്യൂസിയം വളപ്പിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറവൻകോണത്ത് വീട് ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. Read More