/indian-express-malayalam/media/media_files/uploads/2022/10/museum-premises-attack-case.jpg)
Top News Highlights: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. എല്‍എംഎസ് ജംങ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷം നടന്നു വന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകുകയാണെന്നും യുവതി ആരോപിച്ചിരുന്നു.
സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതിന് തടസമെന്ത്? കേരള സര്‍വകലാശാലയോട് ഹൈക്കോടതി
കൊച്ചി: വൈസ് ചാന്‍സലറെ തിഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതിന് എന്താണു തടസമെന്നു കേരള സര്‍വകലാശാലയോട് ഹൈക്കോടതി. വി സിയില്ലാതെ സര്‍വകലാശാലയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥിയുടെ താല്‍പ്പര്യമാണു കോടതിക്കു പ്രധാനം. വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല. കോടതിയില്‍ സാങ്കേതികത്വം പറയരുത്. കോടതിയോട് ഒളിച്ചുകളി വേണ്ട. നിയമലംഘനം നടത്തിയാലേ പ്രീതി നഷ്ടപ്പെടൂ. വെറുതെയെന്തെങ്കിലും പറഞ്ഞാല്‍ പ്രീതി നഷ്ടപ്പെടില്ല. ഭരണഘടന അനുശാസിക്കുന്നതു വ്യക്തിപരമായ പ്രീതിയല്ല. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്താല്‍ പ്രശ്നം തീരില്ലേയെന്നും കോടതി ചോദിച്ചു. കേസ് നാളെ പരിഗണിക്കും. സെനറ്റ് അംഗങ്ങളെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നു ഗവര്‍ണര്‍ക്കുവേണ്ടി അഭിഭാഷകന്‍ ബോധിപ്പിച്ചു. ചാന്‍സിലറെ ചോദ്യംചെയ്യാന്‍ സെനറ്റിന് അധികാരമില്ല. ഗവര്‍ണര്‍ക്കുവേണ്ടി സെനറ്റ് അംഗങ്ങളെ പിരിച്ചുവിടുന്ന ഉത്തരവ് തടഞ്ഞുവയ്ക്കാനാവില്ല. കേരള യൂണിവേഴ്സിറ്റി നിയമം സെനറ്റിന് ഈ അധികാരം നല്‍കുന്നില്ല. ഉത്തരവ് പിന്‍വലിക്കണമെന്ന സെനറ്റിന്റെ ആവശ്യം യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. സെനറ്റ് അംഗങ്ങളുടേതു സ്ഥിരം നിയമനമല്ല. വിസി നിയമനം വൈകിക്കാതിരിക്കാനാണു ചാന്‍സിലറുടെ ശ്രമം. ചാന്‍സിലറുടെ നടപടി ഉത്തമവിശ്വാസത്തോടെയുള്ളതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇടപെട്ട് മന്ത്രി വാസവന്‍; തൃശൂരില്‍ ജപ്തി ചെയ്ത വീട് കുടുംബത്തിന് തിരികെ നല്‍കും
തൃശൂരില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജപ്തിയെ തുടര്‍ന്ന് ഒരു കുടുംബ തെരുവിലിറങ്ങേണ്ടി വന്ന സംഭവത്തില്‍ ഇടപെടലുമായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന് വീട് തിരികെ കൊടുക്കുന്നതിന് ആവശ്യമായ നടപടിള്‍ സ്വീകരിക്കുമെന്നും റിസ്ക് ഫണ്ടില്‍ നിന്ന് ആവശ്യമായ തുക നല്‍കുമെന്നും വാസവന്‍ പറഞ്ഞു. 2013-ലായിരുന്നു കുടുംബം ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പ എടുത്തത്. പലിശയടക്കം അഞ്ച് ലക്ഷം രൂപയായിരുന്നു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലായിരുന്നപ്പോഴാണ് ജപ്തി ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
- 21:21 (IST) 01 Nov 2022നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. എല്‍എംഎസ് ജംങ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷം നടന്നു വന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകുകയാണെന്നും യുവതി ആരോപിച്ചിരുന്നു.
- 20:34 (IST) 01 Nov 2022ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോള്‍ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും, ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. പാലക്കാട് കാവശ്ശേരി പി സി എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്.
- 19:29 (IST) 01 Nov 2022മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടികാഴ്ച നടത്തി സീതാറാം യച്ചൂരി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടികാഴ്ച നടത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയായി. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള കോണ്‍ഗ്രസ്-സിപിഎം സംയുക്ത നീക്കത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ച. ഭരണഘടനാവിരുദ്ധ നടപടികള്‍ ഗവര്‍ണര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നു ഖാര്‍ഗെ അറിയിച്ചു.
- 19:28 (IST) 01 Nov 2022മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടികാഴ്ച നടത്തി സീതാറാം യച്ചൂരി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടികാഴ്ച നടത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയായി. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള കോണ്‍ഗ്രസ്-സിപിഎം സംയുക്ത നീക്കത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ച. ഭരണഘടനാവിരുദ്ധ നടപടികള്‍ ഗവര്‍ണര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നു ഖാര്‍ഗെ അറിയിച്ചു.
- 18:24 (IST) 01 Nov 2022തൂക്കുപാലം തകര്‍ന്ന് അപകടമുണ്ടായ മോര്‍ബി സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടമുണ്ടായ മോര്‍ബി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മച്ചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും മോദി സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ 135 പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
- 17:13 (IST) 01 Nov 2022ലഹരി മുക്ത കേരളം: മനുഷ്യ ശൃംഖലയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു
സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി
സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ ലഹരി വിരുദ്ധ കാമ്പയിനിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് മുതല്‍ മെഡിക്കല്‍ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റര്‍ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോര്‍ജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു - 17:12 (IST) 01 Nov 2022ലഹരി മുക്ത കേരളം: മനുഷ്യ ശൃംഖലയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു
സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി
സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ ലഹരി വിരുദ്ധ കാമ്പയിനിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് മുതല്‍ മെഡിക്കല്‍ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റര്‍ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോര്‍ജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു - 15:35 (IST) 01 Nov 2022ഗിരിധര്‍ അരമനെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു
ആന്ധ്രാപ്രദേശ് കാഡറിലെ 1988 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഗിരിധര്‍ അരമനെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു. ന്യൂ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരന്മാര്‍ക്ക് അദ്ദേഹം അഭിവാദ്യം നല്‍കി.
32 സര്‍വിസിനിടെ അദ്ദേഹം കേന്ദ്രസര്‍ക്കാരിലും ആന്ധ്രാപ്രദേശ് സര്‍ക്കാരിലും വിവിധ സുപ്രധാന വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്. നിലവിലെ നിയമനത്തിനു മുമ്പ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു.
- 15:29 (IST) 01 Nov 2022വി സിയില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കാനാകും? കേരള സര്‍വകലാശാല സെനറ്റിനോട് ഹൈക്കോടതി
വൈസ് ചാന്‍സലറെ തിഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതിന് എന്താണു തടസമെന്നു കേരള സര്‍വകലാശാലയോട് ഹൈക്കോടതി. വി സിയില്ലാതെ സര്‍വകലാശാലയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥിയുടെ താല്‍പ്പര്യമാണു കോടതിക്കു പ്രധാനം. വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല. കോടതിയില്‍ സാങ്കേതികത്വം പറയരുത്. കോടതിയോട് ഒളിച്ചുകളി വേണ്ട. നിയമലംഘനം നടത്തിയാലേ പ്രീതി നഷ്ടപ്പെടൂ. വെറുതെയെന്തെങ്കിലും പറഞ്ഞാല്‍ പ്രീതി നഷ്ടപ്പെടില്ല. ഭരണഘടന അനുശാസിക്കുന്നതു വ്യക്തിപരമായ പ്രീതിയല്ല. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്താല്‍ പ്രശ്നം തീരില്ലേയെന്നും കോടതി ചോദിച്ചു. കേസ് നാളെ പരിഗണിക്കും.
- 15:16 (IST) 01 Nov 2022എല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണവുമായി സഹകരിക്കണം: ഹൈക്കോടതി
ബലാത്സംഗക്കേസില്‍ കുറ്റാരോപിതാനായ എല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. എല്ലാദിവസവും രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
- 14:25 (IST) 01 Nov 2022ശനിയാഴ്ച വരെ ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ശനിയാഴ്ച (നവംബര്‍ അഞ്ച്) വരെ മഴ തുടര്‍ന്നേക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- 13:38 (IST) 01 Nov 2022ഷാരോണ്‍ വധം: നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി
പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതിയായ ഗ്രീഷ്മയുടെ വീടിന് സമീപമുള്ള കുളത്തില്‍ നിന്നാണ് വിഷക്കുപ്പി ലഭിച്ചത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറുമായി നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു കുപ്പി കിട്ടിയത്.
അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ എന്നിവരുമായി അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൊലപാതകത്തിന്റെ തെളിവുകള്‍ ഇരുവരും നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നലെയാണ് ഇരുവരേയും കേസില്‍ പ്രതിചേര്‍ത്തത്.
- 13:24 (IST) 01 Nov 2022ട്വന്റി 20 ലോകകപ്പ്: കാര്‍ത്തിക്കിന് പരിക്ക്, പന്ത് ടീമിലെത്തിയേക്കും
ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ കാര്‍ത്തിക്കിന് പരിക്കേറ്റിരുന്നു. കാര്‍ത്തിക്കിന് പകരക്കാരനായി റിഷഭ് പന്ത് ടീമിലെത്തിയേക്കുമെന്നാണ് സൂചനകള്‍. ഫോമിലല്ലാത്ത കെ എല്‍ രാഹുലിന് ബംഗ്ലാദേശിനെതിരെയും പരിഗണിക്കാനാണ് സാധ്യത.
- 12:20 (IST) 01 Nov 2022‘ശില്‍പ്പങ്ങള്‍ സംരക്ഷിക്കുന്നില്ല’; സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി
കേരള ശ്രീ പുരസ്കാരം തത്കാലം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കാനായി പുരസ്കാരം താത്കാലികമായി നിരസിച്ചിരിക്കുന്നത്.
കണ്ണൂര്‍ പയ്യാമ്പലത്തും, തിരുവനന്തപുരത്ത് ശംഖുമുഖം, വേളി എന്നിവിടങ്ങളില്‍ താന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ അവഗണിക്കപ്പെട്ടതായി കാനായി ആരോപിച്ചു. ശംഖുമുഖത്ത് ഒരു ഹെലിക്കോപ്റ്റര്‍ കൊണ്ടുവന്ന് പ്രദേശത്തിന്റെ ഭംഗി നശിപ്പിച്ചെന്നും അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അത് ചെയ്തതെന്നും കാനായി പറയുന്നു.
- 11:47 (IST) 01 Nov 2022സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വെള്ളിയാഴ്ച (നവംബര്‍ നാല്) വരെ മഴ തുടര്‍ന്നേക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- 10:45 (IST) 01 Nov 2022ഇടപെട്ട് മന്ത്രി വാസവന്‍; തൃശൂരില്‍ ജപ്തി ചെയ്ത വീട് കുടുംബത്തിന് തിരികെ നല്‍കും
തൃശൂരില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജപ്തിയെ തുടര്‍ന്ന് ഒരു കുടുംബ തെരുവിലിറങ്ങേണ്ടി വന്ന സംഭവത്തില്‍ ഇടപെടലുമായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന് വീട് തിരികെ കൊടുക്കുന്നതിന് ആവശ്യമായ നടപടിള്‍ സ്വീകരിക്കുമെന്നും റിസ്ക് ഫണ്ടില്‍ നിന്ന് ആവശ്യമായ തുക നല്‍കുമെന്നും വാസവന്‍ പറഞ്ഞു.
2013-ലായിരുന്നു കുടുംബം ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പ എടുത്തത്. പലിശയടക്കം അഞ്ച് ലക്ഷം രൂപയായിരുന്നു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലായിരുന്നപ്പോഴാണ് ജപ്തി ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.