Top News Highlights: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് നടപടി. തിരുവനന്തപുരം പാളയത്ത് വച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി.കെ.ഫിറോസ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അറസ്റ്റ്.
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം
ആലപ്പുഴ: ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഐഎസ്ആര്‍ഒ കാന്റീനിലെ ജീവനക്കാരാണ്. പുലർച്ചെ ഒന്നരയോടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജഡ്ജിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പൊതുജനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വിചാരണകള്‍ നേരിടുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഉയര്‍ന്ന നീതിന്യായ കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ യുഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ എല്ലായ്പ്പോഴും പൊതുജനങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സര്‍ക്കാരും ജുഡീഷ്യറിയും എന്ന സംവാദത്തില്‍ സംസാരിച്ചുകൊണ്ട് കിരണ്‍കുമാര്‍ റിജിജു പറഞ്ഞു. പക്ഷേ, ജഡ്ജിമാരായിക്കഴിഞ്ഞാല്, അവര്‍ക്ക് തിരഞ്ഞെടുപ്പിനെയോ പൊതുജനങ്ങളുടെ വിചാരണയോ നേരിടേണ്ടിവരില്ല,” അദ്ദേഹം പറഞ്ഞു. Redmore
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് 248 വ്യക്തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഏറ്റവും കൂടുതല്‍ കണ്ടുകെട്ടല്‍ നടന്നത് മലപ്പുറം ജില്ലയിലലാണ്. ജില്ല തിരിച്ചുള്ള നടപടി റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ മാത്രം 126 ഇടങ്ങളില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് 22,പാലക്കാട് 22,തൃശ്ശൂര്‍ 18,വയനാട് 11 എന്നിങ്ങനെയാണ് കണക്കുകള്‍. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.Readmore
ആലപ്പുഴ: അന്താരാഷ്ട്ര ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായ ചെസ് ഹൗസ്ബോട്ട് 2023-ന് തുടക്കമായി. കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മുന്‍ രാജ്യാന്തര ചെസ് താരങ്ങളുടെ കൂട്ടായ്മയായ ഓറിയന്റ് ചെസ് മൂവേര്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് പുറമെ സ്വിറ്റ്സര്‍ലാന്‍ഡ്, യു.എസ്., ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നടക്കം നാല്പതോളം പേര് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വേമ്പനാട്ടുകായല്‍, തേക്കടി, കുമരകം, ബോള്‍ഗാട്ടി പാലസ് തുടങ്ങിയ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വേമ്പനാട് കായലിലെ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചെസ്സ് ഹൗസ് ബോട്ട് കുമരകത്തേക്ക് യാത്ര തിരിക്കും.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.
ജവുവരി പത്തിന് ചേര്‍ന്ന നേതൃയോഗത്തില്‍, കേരളത്തില്‍ അടക്കം പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി അറിയിച്ചു. ജനുവരി 10 ന് കേരള ഘടകത്തിലെ അടക്കമുള്ള നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു യോഗത്തിന്റെ ചര്‍ച്ചകളുണ്ടായി. കേരളത്തിലെ പാര്‍ട്ടി ഘടകത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.Readmore
കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആര് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. Readmore
ലഡാക്കിലെ പരിസ്ഥിതിലോലമായ ഹിമാലയത്തെ ചൂഷണം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കിലെ ജനങ്ങളുടെ അഭിപ്രായം കേന്ദ്രം കേള്‍ക്കണമെന്നും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കണമെന്നും മലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
”ലഡാക്കിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവിയും, പ്രദേശത്തെ ഗോത്രവര്‍ഗക്കാര്‍ക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണവും ആവശ്യപ്പെടുന്നു. എന്നാല്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും നിങ്ങളുടെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചിരിക്കുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണം നിഷേധിക്കുന്നതിലൂടെ തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയില്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെണ്ണലയില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍ ബൈക്ക് കുരുങ്ങി യാത്രികന് ഗുരുതര പരുക്ക്. മരട് സ്വദേശി അനീഷിനാണ് പരുക്കേറ്റുത്. ബൈക്ക് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഇന്നലെ രാത്രി 8.45നാണ് അപകടം. വെല്‍ഡര്‍ തൊഴിലാളിയായ അനീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസെന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ ഇന്ന് വിവാഹിതനാകും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയാണ് വധു. ഇരുവരും ഏറെ വർഷമായി പ്രണയത്തിലാണ്. കാണ്ഡ്ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.
ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദേശപ്രകാരമാണ് നടപടി. സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാനും സാധ്യതയുണ്ട്.
ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം.
ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്.
ക്ഷയരോഗം പിടിപെട്ട് മൃഗങ്ങൾ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.
നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്.