Top News Live Updates: വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
‘ഇതാ ഞാന്‍ നിങ്ങളെ വിശാഖപട്ടണത്തിലേക്ക് ക്ഷണിക്കുന്നു, അത് വരും ദിവസങ്ങളില്‍ ഞങ്ങളുടെ തലസ്ഥാനമായിരിക്കും. വരും മാസങ്ങളില്‍ ഞാനും വിശാഖപട്ടണത്തേക്ക് മാറും,” മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഒരുക്ക യോഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അമരാവതിയാണ് ഇപ്പോഴത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം
ഇ-സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. ഇ- സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.
മുന്‍ മന്ത്രിയും എംഎല്‍എയും സൗമ്യശീലനും ജനകീയനും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി,ആര്‍.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായത് മുതല്‍ സിപിഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വ്വമായ നിരവധി ശ്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. സിപിഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.കോട്ടയത്ത് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങിയ സിപിഎമ്മാണ് സിപിഐ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന് മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
മുന്‍ കേന്ദ്ര നിയമ മന്ത്രിയും സൂപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 97 വയസായിരുന്നു.
ശാന്തി ഭൂഷൺ കോൺഗ്രസിലും (ഒ) പിന്നീട് ജനതാ പാർട്ടിയിലും അംഗമായിരുന്നു. എംപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറി(എഫ് പി ഒ)ല്‍ വില്‍പ്പനയ്ക്കുവച്ച ഓഹരികള്‍ക്കു മുഴുവന്‍ ആവശ്യക്കാരെത്തി.
എഫ് പി ഒ വഴി ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എഫ് പി ഒയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. എന്നാല്‍, മൂന്നാം ദിനമായ ഇന്ന് നിക്ഷേപകര്‍ കൂട്ടത്തോടെയെത്തിയതോടെ സബ്സ്‌ക്രിപ്ഷന്‍ പൂര്‍ണമായി.
ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ്. കാര്‍ഡ് എടുക്കുന്നതിനായി രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നടപടി. എല്ലാ റജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനു ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്. യുവശിഷ്യയെ ബലാത്സംഗം ചെയ്‌തുവെന്ന 2013ലെ കേസില്‍ ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.
എണ്‍പത്തി ഒന്നുകാരനായ ആശാറാം ബാപ്പു എന്ന അശുപാല്‍ ഹര്‍പലാനി ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് കുറ്റക്കാരനാണെന്നു ജഡ്ജി ഡി കെ സോണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നു ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷമാണു വിധി പ്രസ്താവിച്ചത്.
തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ ഇന്ന് തന്നെ (ജനുവരി 31) തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
‘ഇതാ ഞാന്‍ നിങ്ങളെ വിശാഖപട്ടണത്തിലേക്ക് ക്ഷണിക്കുന്നു, അത് വരും ദിവസങ്ങളില്‍ ഞങ്ങളുടെ തലസ്ഥാനമായിരിക്കും. വരും മാസങ്ങളില്‍ ഞാനും വിശാഖപട്ടണത്തേക്ക് മാറും,” മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഒരുക്ക യോഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അമരാവതിയാണ് ഇപ്പോഴത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം
ഇടുക്കിയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തുടരുന്ന കാട്ടാനകളുടെ ആക്രമത്തില്‍ പ്രതികരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ നിലവില്‍ അസാധാരണ സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കാട്ടാന ആക്രമണത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
“കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. റേഷന്‍ കട കാട്ടാന തകര്‍ത്ത പശ്ചാത്തലത്തില്‍ വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ഉടന്‍ തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും,” മന്ത്രി അറിയിച്ചു.
വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനം വിളിച്ച അടൂര്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. വിവാദങ്ങളിലെ അതൃപ്തിയാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്നും ഡയറക്ടര്‍ ശങ്കര്‍ മോഹനേതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചതിനു ശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. Readmore
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ ഐ എ എസ് ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങോടെയാകും 27 വര്‍ഷത്തെ സിവില്‍ സര്‍വീസ് ജീവിതത്തിന് വിരാമമിടുക.
ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. ഇ- സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.