scorecardresearch

Top News Highlights: തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

അപകട കാരണം വ്യക്തമായിട്ടില്ല

Malayalam News Live Update
പ്രതീകാത്മക ചിത്രം

Top News Highlights: തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരുക്ക് പറ്റിയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Live Updates
21:52 (IST) 30 Jan 2023
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു: എ എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ആരോപിച്ചു. നിലവില്‍ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20:56 (IST) 30 Jan 2023
മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കേന്ദ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു തീരുമാനം.

വധശ്രമക്കേസില്‍ 10 വർഷം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ മുഹമ്മദ് ഫൈസലിനെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ഉടന്‍ സഭാംഗത്വം റദ്ദാകുമെന്ന സുപ്രീം കോടതിയുടെ മുന്‍ വിധിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

20:55 (IST) 30 Jan 2023
മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കേന്ദ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു തീരുമാനം.

വധശ്രമക്കേസില്‍ 10 വർഷം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ മുഹമ്മദ് ഫൈസലിനെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ഉടന്‍ സഭാംഗത്വം റദ്ദാകുമെന്ന സുപ്രീം കോടതിയുടെ മുന്‍ വിധിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

20:00 (IST) 30 Jan 2023
‘ഗില്ലിന് പകരം അവന്‍ വരണം’; ഇന്ത്യന്‍ ടീമിന് നിര്‍ദേശവുമായി മുന്‍ പാക് താരം

രോഹിത് ശര്‍മ – കെ എല്‍ രാഹുല്‍ സഖ്യത്തെ മാറ്റി നിര്‍ത്തി ട്വന്റി 20-യില്‍ ഓപ്പണിങ്ങില്‍ യുവതാരങ്ങളെ പരീക്ഷിക്കാനുള്ള ഇന്ത്യന്റെ ടീമിന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നല്‍കാന്‍ ശുഭ്മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും കഴിഞ്ഞിരുന്നില്ല.

നിര്‍ണായകമായ മൂന്നാം ട്വന്റി 20 വരാനിരിക്കെ ഓപ്പണിങ്ങില്‍ ഇന്ത്യ മാറ്റങ്ങള്‍ക്ക് തയാറാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയയുടെ പ്രതികരണം.

https://malayalam.indianexpress.com/sports/cricket/he-should-come-in-for-gill-suggests-former-pakistan-cricketer-748217/

19:16 (IST) 30 Jan 2023
പാക്കിസ്ഥാനില്‍ പള്ളിയില്‍ താലിബാൻ ചാവേർ ആക്രണം; 46 മരണം, നൂറിലേറെ പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.

പൊലീസ് ലൈന്‍സ് പ്രദേശത്തെ പള്ളിയില്‍ സുഹ്ര്‍ നിസ്‌കാരത്തിനിടെ ഉച്ചയ്ക്ക് 1.40 ഓടെയാണു സ്ഫോടനമുണ്ടായത്. മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍, സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥരാണു പള്ളിയിലുണ്ടായിരുന്നവരില്‍ ഏറെയും.

18:05 (IST) 30 Jan 2023
തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരുക്ക് പറ്റിയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

18:05 (IST) 30 Jan 2023
തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരുക്ക് പറ്റിയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

16:40 (IST) 30 Jan 2023
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയുടെ വിശദീകരണം പരിശോധിക്കുകയാണെന്ന് എല്‍ഐസി

ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ രൂക്ഷമായ വിമർശനങ്ങളോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ ഗ്രൂപ്പിന്റെ മാനേജ്‌മെന്റുമായി ചർച്ച നടത്തുമെന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) അറിയിച്ചു.

ഹിൻഡൻബർഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്നതിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. ഏകദേശം 66 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അദാനിയുടെ വിശദീകരണം.

16:04 (IST) 30 Jan 2023
പാക്കിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; 19 മരണം, 90 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ സ്ഫോടനം. സംഭവത്തില്‍ 19 പേര്‍ മരിച്ചതായും 90 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്‌ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടം തകര്‍ന്നത്.

14:29 (IST) 30 Jan 2023
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാര്‍ അറസ്റ്റില്‍

ഫ്ളാറ്റ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയില്‍ ജോലിചെയ്യുന്ന അഞ്ചുപേരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. സ്വിഗ്ഗി വിതരണക്കാരും മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഫ്ളാറ്റിലേക്ക് കയറ്റിവിട്ടില്ലെന്ന് ആരോപിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ സംഭവത്തില്‍ സ്വിഗ്ഗി വിതരണക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

13:42 (IST) 30 Jan 2023
ബിബിസി ഡോക്യുമെന്ററി വിലക്കിയത്; കേന്ദ്രനടപടി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയില്‍

ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഫെബ്രുവരി 6 ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.

ഡോക്യുമെന്ററിയുടെ നിരോധനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം എല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നതായി ബാര്‍ ആന്‍ഡ് ബഞ്ച് റിപോര്‍ട്ട് ചെയ്തു.Readmore

12:24 (IST) 30 Jan 2023
‘ദേശീയതയുടെ മറവില്‍ രാജ്യത്തെ കൊള്ളയടിക്കുന്നു’; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ‘ഇന്ത്യക്കെതിരെയുള്ള ആക്രമണം’ എന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിച്ചു.

കാതലായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്, ദേശീയതയ ചൂണ്ടികാണിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍പ്പോലും, അത് ഒരു വഞ്ചനയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജ്ജസ്വലമായ ജനാധിപത്യവും മഹത്തായ ഭാവിയുള്ള ഉയര്‍ന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. Readmore

11:09 (IST) 30 Jan 2023
എഞ്ചിനീയറിങ് അഡ്മിഷനുകളില്‍ ഇടിവ്; അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം

ബിരുദ തലത്തില്‍ അഡ്മിഷനുകളുടെ എണ്ണം വര്‍ധിച്ചിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഇടിവുണ്ടായത് എഞ്ചിനീയറിങ് അഡ്മിഷനുകളില്‍ മാത്രമെന്ന് അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെ (എഐഎസ്എച്ച്ഇ) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടനുസരിച്ച്, റെഗുലര്‍ മോഡില്‍ ബി.ടെക്, ബിഇ പ്രോഗ്രാമുകളിലെ പ്രവേശനം 2016-17 ലെ 40.85 ലക്ഷത്തില്‍ നിന്ന് 2020-21 ല്‍ 36.63 ലക്ഷമായി കുറഞ്ഞു. 2019-20 നും 2020-21 നും ഇടയില്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനത്തില്‍ 20,000 ന്റെ നാമമാത്രമായ വര്‍ദ്ധനവ് ഡാറ്റ കാണിക്കുന്നുണ്ടെങ്കിലും, പ്രവേശനങ്ങളുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് കാണിക്കുന്നത്. Readmore

09:56 (IST) 30 Jan 2023
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Web Title: Top news live updates january 30

Best of Express