scorecardresearch

Top News Highlights: അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

author-image
WebDesk
New Update
crime | News

പ്രതീകാത്മക ചിത്രം

Top News Highlights: കുന്നംകുളം പന്നിത്തടത്ത് അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ(3), അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്.

Advertisment

രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഷഫീനയും മക്കളും രാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്. സംഭവം നടക്കുമ്പോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും മാറ്റുക.


  • 21:48 (IST) 29 Jan 2023
    പൊലിസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു

    പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി നബ കിസോര്‍ ദാസ് അന്തരിച്ചു. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

    മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി ഉടന്‍ കുഴഞ്ഞുവീണു. ആക്രമണത്തില്‍ പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെയ്പില്‍ പരിക്കേറ്റു.


  • 21:27 (IST) 29 Jan 2023
    വിവ ദിമിത്രിയോസ്! കൊച്ചിയില്‍ മഞ്ഞപ്പടയ്ക്ക് ജയം, മൂന്നാമത്

    ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. 42, 44 മിനുറ്റുകളില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളുകളാണ് ജയം സമ്മാനിച്ചത്. ജയത്തോടെ 15 കളികളില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ പട്ടികയില്‍ മൂന്നാമതെത്തി.


  • 19:57 (IST) 29 Jan 2023
    IND vs ENG Women’s U19 World Cup Final: ഇന്ത്യന്‍ വനിതകള്‍ക്ക് പട്ടാഭിഷേകം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകിരീടം

    പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വനിത ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ലോകകിരീടം സ്വന്തമാക്കുന്നത്.


  • 17:51 (IST) 29 Jan 2023
    ഓസ്ട്രേലിയന്‍ ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്; ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ നദാലിനൊപ്പം

    ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. റോഡ് ലേവര്‍ അറീനയില്‍ നടന്ന കലാശപ്പോരില്‍ സ്റ്റെഫാനോസ് സിസിപ്പസിനെയാണ് താരം കീഴടക്കിയത്. സ്കോര്‍ 6-3, 7-6 (4), 7-6 (5).

    ജോക്കോവിച്ചിന്റെ കരിയറിലെ 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 10-ാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്.


  • 16:27 (IST) 29 Jan 2023
    തിരിച്ചുവരണം കുതിക്കണം; ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

    ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴ് മണിക്ക് കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

    തോല്‍വിയറിയാതെയുള്ള കുതിപ്പിന് ശേഷം രണ്ട് മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതിന് ശേഷമാണ് മഞ്ഞപ്പട കളത്തിലെത്തുന്നത്. മുംബൈ സിറ്റി എഫ് സിയോടും (4-0) എഫ് സി ഗോവയോടും (3-1) ആയിരുന്നു പരാജയങ്ങള്‍. ഒന്നെങ്കില്‍ തുടര്‍ ജയങ്ങള്‍ അല്ലെങ്കില്‍ പരാജയങ്ങള്‍ എന്ന രീതിയിലാണ് സീസണിലെ മഞ്ഞപ്പടയുടെ പോക്ക്.

    https://malayalam.indianexpress.com/sports/football/isl-2022-23-kerala-blasters-fc-vs-northeast-united-fc-score-updates-747715/


  • 14:44 (IST) 29 Jan 2023
    ഒഡിഷ ആരോഗ്യ മന്ത്രിക്ക് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റു

    ഒഡിഷ ആരോഗ്യ മന്ത്രി നബ കിസോര്‍ ദാസിന് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റു. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്. മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി ഉടന്‍ കുഴഞ്ഞുവീണു. ആക്രമണത്തില്‍ പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെയ്പില്‍ പരിക്കേറ്റു.

    2009 മുതല്‍ ഝാര്‍സുഗുഡ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് നബ കിസോര്‍ ദാസ്. പരുക്കേറ്റ മന്ത്രിയെ ഝാര്‍സുഗുഡയിലെ ജില്ലാ ആശുപത്രിയില്‍ (ഡിഎച്ച്എച്ച്) എത്തിച്ചു, പ്രത്യേക ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ ചികിത്സിക്കുകയാണ്. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാര്‍ഗം ഭുവനേശ്വറിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. Readmore


  • 14:43 (IST) 29 Jan 2023
    ഒഡിഷ ആരോഗ്യ മന്ത്രിക്ക് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റു

    ഒഡിഷ ആരോഗ്യ മന്ത്രി നബ കിസോര്‍ ദാസിന് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റു. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്. മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി ഉടന്‍ കുഴഞ്ഞുവീണു. ആക്രമണത്തില്‍ പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെയ്പില്‍ പരിക്കേറ്റു.

    2009 മുതല്‍ ഝാര്‍സുഗുഡ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് നബ കിസോര്‍ ദാസ്. പരുക്കേറ്റ മന്ത്രിയെ ഝാര്‍സുഗുഡയിലെ ജില്ലാ ആശുപത്രിയില്‍ (ഡിഎച്ച്എച്ച്) എത്തിച്ചു, പ്രത്യേക ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ ചികിത്സിക്കുകയാണ്. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാര്‍ഗം ഭുവനേശ്വറിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. Readmore


  • 13:47 (IST) 29 Jan 2023
    റേസിങ് ബൈക്ക് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

    കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


  • 11:52 (IST) 29 Jan 2023
    കരുനാഗപ്പള്ളിയില്‍ ലഹരിമരുന്ന് പിടികൂടിയ സംഭവം; സിപിഎം കൗണ്‍സിലര്‍ക്ക് ക്ലീന്‍ ചിറ്റ്

    കരുനാഗപ്പള്ളിയില്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ സിപിഎം ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ഷാനവാസിന് ബന്ധമുണ്ടെന്നത് തെളിവില്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല. ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് ആലപ്പുഴ സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി. നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. Readmore


  • 10:30 (IST) 29 Jan 2023
    അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കുന്നംകുളം പന്നിത്തടത്ത് അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ(3), അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്.

    രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഷഫീനയും മക്കളും രാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്. സംഭവം നടക്കുമ്പോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്


Advertisment
Police Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: