Top News Highlights: തൃശൂരില്‍ കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. 45 ഹോട്ടുലുകളിലായാണ് പരിശോധന നടന്നത്. അറേബ്യൻ ഗ്രിൽ, ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീൻ, ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
തൃശൂരില്‍ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
തൃശൂര്‍ കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതായി റിപ്പോര്‍ട്ട്. പൊഞ്ഞനം സ്വദേശി ജോർജ് കുറ്റിക്കാടന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 176 റണ്‍സ് നേടി. 35 പന്തില്‍ നിന്ന് 52 റണ്‍സ് നേടി തിളങ്ങിയ ഡെവോണ്‍ കോണ്‍വെയുടെയും 30 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ ഡാരല്‍ മിച്ചലിന്റെയും ഇന്നിങ്‌സുകളാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കല്‍, ഫ്‌ലൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍ / കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു
അഹോബിലം മഠവുമായി ബന്ധപ്പെട്ട ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിലെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മതപരമായ സ്ഥലങ്ങള്‍ എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് കൂടായെന്ന് സുപ്രീം കോടതി ചോദിച്ചു. 2022 ഒക്ടോബര്‍ 13ലെ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ലീവ് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഒക്ക എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം. Readmore
മരട് വില്ലേജില്‍ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്. ടു. ഒ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് സര്‍ക്കാരിനും ഫ്‌ലാറ്റ് ഉടമകള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യുന്നു.
കണയന്നൂര്‍ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നത്. ടെന്‍ഡറുകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിനു മുന്‍പായി കണയന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍(റവന്യൂ റിക്കവറി)ക്ക് സമര്‍പ്പിക്കണം
സുരക്ഷാ പ്രശ്നം ചൂണ്ടികാട്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മു കശ്മീരിലെ ബനിഹാലില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്കും സഹയാത്രക്കാര്‍ക്കും സുരക്ഷ നിഷേധിച്ചതായി നിരവധി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. Readmore
തൃശൂരില്‍ കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. 45 ഹോട്ടുലുകളിലായാണ് പരിശോധന നടന്നത്. അറേബ്യൻ ഗ്രിൽ, ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
ഈ വർഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി കൂടിയ ന്യൂനമര്‍ദമായി (മാറി പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള മൂന്ന് ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിന്റെ രണ്ടാം ദിവസം ആദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. കമ്പനികൾക്ക് എട്ട് ശതമാനം വരെ നഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇന്ന് മാത്രം ആദാനി ഗ്രൂപ്പിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടതായാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇതോടെ കമ്പനിയുടെ വിപണി മൂലധനത്തിൽ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി.
അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 17 ശതമാനം ഇടിഞ്ഞപ്പോൾ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു. അംബുജ സിമൻറ്, എസിസി എന്നിവ ആറ് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ അദാനി പവർ, അദാനി വിൽമർ ഓഹരികൾ അഞ്ച് ശതമാനം വീതം ഇടിഞ്ഞു. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് 3.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ആധിപത്യം ട്വന്റി 20-യിലും ആവര്‍ത്തിക്കാന്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് റാഞ്ചിയില്‍ വച്ചാണ് മത്സരം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
സംസ്ഥാന ബജറ്റ് ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതായിരിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ സംസ്ഥാന പുരോഗതിക്ക് തിരിച്ചടിയാണെന്നും മന്ത്രി വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസിന് നല്‍കിയെ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ബജറ്റ് തന്നെയായിരിക്കും. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന തരത്തിലേക്കുള്ള കാര്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക. മാജിക്ക് ഒന്നും ചെയ്യാനാകില്ല, ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ആളുകള്‍ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്യാം,” മന്ത്രി പറഞ്ഞു.
തൃശൂര്‍ കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതായി റിപ്പോര്‍ട്ട്. പൊഞ്ഞനം സ്വദേശി ജോർജ് കുറ്റിക്കാടന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.