/indian-express-malayalam/media/media_files/uploads/2021/09/dosa.jpg)
Top News Highlights: എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടി നഗരസഭ. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് നടപടി. രാവിലെ ഇവിടെ നിന്ന് മസാലദോശയില്‍ നിന്നും തേരട്ടയെ കിട്ടിയിരുന്നു. രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്.
ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. ഹോട്ടലിലെ അടുക്കളയില്‍ ദോശമാവ് ഉള്‍പ്പടെയുള്ളവ അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലതവണ നോട്ടിസ് നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ വീഴ്ച ആവര്‍ത്തിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വേഗാപ്പാച്ചിലിന് പൂട്ടിടാന്‍ സംസ്ഥാന സര്‍ക്കാര്‍
കെഎസ്ആര്‍ടിസി അമിത വേഗതയിലും അപകടകരമായ രീതിയിലും ഓടിച്ചാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അമിത വേഗത്തിലോടുന്ന ബസുകളുടെ വീഡിയോ പകര്‍ത്തി വാട്ട്സ്ആപ്പില്‍ അയക്കാനാണ് സംവിധാനം തുടങ്ങിയിരിക്കുന്നത്. ആദ്യ നടപടിയായി ഡ്രൈവറെ ശാസിക്കുകയും, പിന്നീട് ആവര്‍ത്തിക്കുകയോ ഗുരുതര തെറ്റു കണ്ടെത്തിയാലൊ കടുത്ത ശിക്ഷ നല്‍കാനുമാണ് തീരുമാനം.
- 20:38 (IST) 26 Jan 2023വയോധികയുടെ സ്വത്ത് തട്ടിയെടുത്തു; സി പി എം. കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു
നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തില്‍ സി.പി.എം. കൗണ്‍സിലര്‍ സുജിനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുജിനും ഭാര്യ ഗീതുവിനുമെതിരെയിരുന്നു പരാതി.
- 18:12 (IST) 26 Jan 2023അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
- 17:13 (IST) 26 Jan 2023രാജ്യത്തെ ആദ്യ ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി
ആദ്യ ഇന്ത്യന്‍ ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സിന്‍ ഭാരത് ബയോടെക്കിന്റെ inCOVACC കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാണ്ഡവ്യയുടെ വസതിയില്‍ വച്ചായിരുന്നു വാക്‌സിന്‍ പുറത്തിറക്കിയത്.
ഡിസംബറില്‍, ഭാരത് ബയോടെക് ഇന്‍ട്രാനാസല്‍ വാക്സിന്‍ സര്‍ക്കാര്‍ സംഭരണത്തിനായി ഒരു ഡോസിന് 325 രൂപയ്ക്കും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്ക് 800 രൂപയ്ക്കും വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.മൂക്കിലൂടെ നല്‍കുന്ന ഈ വാക്‌സിന്‍ ഇീണകച വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും.Readmore
- 16:26 (IST) 26 Jan 2023അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുറ്റിയടിയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയല്‍വാസി രാജീവന്‍ എന്നിവരാണു മരിച്ചത്. ഇന്നു രാവിലെയാണു ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. Redmore
- 15:21 (IST) 26 Jan 2023മസാലദോശയില്‍ തേരട്ട; പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു
എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടി നഗരസഭ. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് നടപടി. രാവിലെ ഇവിടെ നിന്ന് മസാലദോശയില്‍ നിന്നും തേരട്ടയെ കിട്ടിയിരുന്നു. രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്.
- 13:52 (IST) 26 Jan 2023റിപ്പബ്ലിക് ദിനാഘോഷം: പരേഡില്‍ കരുത്തുകാട്ടി സേനാവിഭാഗങ്ങള്‍
രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡില്‍ കരുത്തുകാട്ടി സേനാവിഭാഗങ്ങള്‍. രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ശേഷമാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ കര്‍ത്തവ്യ പഥില്‍ എത്തിയത്.
https://malayalam.indianexpress.com/news/republic-day-2023-parade-pm-narendra-modi-updates-746640/
- 13:52 (IST) 26 Jan 2023മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി; അഞ്ച് സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നു, റിപ്പോര്‍ട്ട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഹോസെ ആല്‍വാരസാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഇല്‍കെ ഗുണ്ടോഗന്‍, ബെര്‍ണാദൊ സില്‍വ, കെയില്‍ വാക്കര്‍, ജാവൊ കാന്‍സലോ, അയ്മെരിക് ലപോര്‍ട്ടെ എന്നിവരാണ് ക്ലബ്ബ് വിടാനൊരുങ്ങുന്ന താരങ്ങളെന്നും ആല്‍വാരസ് വെളിപ്പെടുത്തി.
- 12:19 (IST) 26 Jan 2023കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടിസ്ഥാന സൗകര്യ വികസനത്തെ മന്ദഗതിയിലാക്കി: ധനമന്ത്രി
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ ബാധിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. ജനാധിപത്യപാതയിൽ ഇന്ത്യ മുന്നേറുന്നു. രാജ്യത്തെ ആദ്യത്തെ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം മാറിയത് അഭിമാനകരമായ നേട്ടമാണ്,” കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 10:52 (IST) 26 Jan 2023‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’: ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍
ഗുജറാത്ത് കലാപവും അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടപെടലുകളും സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍.
ഡല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. എസ്എഫ്ഐ, എന്‍ എസ് യു ഐ തുടങ്ങിയ സംഘടനകാളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
- 10:07 (IST) 26 Jan 2023കെഎസ്ആര്‍ടിസിയുടെ വേഗാപ്പാച്ചിലിന് പൂട്ടിടാന്‍ സംസ്ഥാന സര്‍ക്കാര്‍
കെഎസ്ആര്‍ടിസി അമിത വേഗതയിലും അപകടകരമായ രീതിയിലും ഓടിച്ചാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അമിത വേഗത്തിലോടുന്ന ബസുകളുടെ വീഡിയോ പകര്‍ത്തി വാട്ട്സ്ആപ്പില്‍ അയക്കാനാണ് സംവിധാനം തുടങ്ങിയിരിക്കുന്നത്. ആദ്യ നടപടിയായി ഡ്രൈവറെ ശാസിക്കുകയും, പിന്നീട് ആവര്‍ത്തിക്കുകയോ ഗുരുതര തെറ്റു കണ്ടെത്തിയാലൊ കടുത്ത ശിക്ഷ നല്‍കാനുമാണ് തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.