Top News Highlights: ലോക്സഭാ എം.പി. ശശി തരൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്നും സംസ്ഥാന നേതാക്കളുമായി ഒത്തു പോകണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നിര്‍ദേശം പാലിക്കുന്നില്ലെന്നും സുധാകരന് വിമര്‍ശിച്ചു. തരൂര്‍ പാര്‍ട്ടി അധ്യക്ഷനായ തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും സുധാകരന് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സുധാകരന് തരൂരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറി. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്ന് ശശി തരൂരിന് പലവട്ടം നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കുന്നില്ല. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ലെന്നും സുധാകരന് പറഞ്ഞു.
തിരുവനന്തപുരത്ത് സഹോദരന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം ഭരതന്നൂരില്‍ സഹോദരന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കഴുത്തിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഭരതന്നൂര്‍ സ്വദേശി ക്ഷിലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷീലയുടെ സഹോദരനെ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പുരുഷ ഹോക്കി ലോകകപ്പില്‍ വെയ്ല്‍സിനെ 4-2ന് തകര്‍ത്ത് ഇന്ത്യ. ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യയ്ക്കായി 2 ഗോളുകള്‍ സ്കോര്‍ ചെയ്ത് ആകാശ്ദീപ് സിങ് താരമായി. ഇന്ത്യക്കായി ഷാംഷെര്‍ സിംഗും(21) ആകാശ്ദീക് സിംഗും(32, 45) ഹര്‍മന്‍പ്രീത് സിംഗും(59) ഗോളുകള്‍ നേടി. ഗൊരെത് ഫല്‍ലോങ്, ജേക്കബ് ഡ്രാപെര്‍ എന്നിവരാണു വെയ്ല്‍സിന്റെ സ്കോറര്‍മാര്‍.
വെയ്ല്‍സിനോട് ജയിച്ചെങ്കിലും പൂള് ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം കാത്തിരിക്കണം. വെയ്ല്‍സിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ വിജയിച്ച് നേരിട്ട് യോഗ്യത നേടാന്‍ 8-0ന്റെ ജയം അനിവാര്യമായിരുന്നു. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ റൗണ്ടിലാണു യോഗ്യത ഉറപ്പാക്കേണ്ടത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു അറിയിച്ചു. പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചുള്ള തീരുമാനത്തിന് ശേഷമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.Readmore
ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ നാല് മാസത്തേക്ക് എയര്‍ ഇന്ത്യ യാത്രാ വിലക്കേര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. Readmore
തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
ഡല്‍ഹി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. ഡല്‍ഹി എയിംസിന് പുറത്ത് മദ്യപനായ ഡ്രൈവര്‍ കാറില്‍ കൈ കുടുക്കി 10 മുതല്‍ 20 മീറ്ററോളം സ്വാതി മലിവാളിനെ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംഗം വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്രയെ (47) പീഡനത്തിനും സ്വമേധയാ ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്തയായും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. Readmore
ലോക്സഭാ എം.പി. ശശി തരൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്നും സംസ്ഥാന നേതാക്കളുമായി ഒത്തു പോകണമെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നിര്‍ദേശം പാലിക്കുന്നില്ലെന്നും സുധാകരന് വിമര്‍ശിച്ചു. തരൂര്‍ പാര്‍ട്ടി അധ്യക്ഷനായ തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും സുധാകരന് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സുധാകരന് തരൂരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറി. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്ന് ശശി തരൂരിന് പലവട്ടം നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കുന്നില്ല. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ലെന്നും സുധാകരന് പറഞ്ഞു.
മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. കാബിനറ്റ് റാങ്കോടെയായിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എ.സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി.തോമസിന് നൽകുന്നത്.
പാലാ നഗരസഭ അധ്യക്ഷ സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് (എം) വഴങ്ങി സിപിഎം. ജോസിന് ബിനൊയെ സ്ഥാനാര്‍ഥിയാക്കാന്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 10.30 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. ജയിച്ചാല്‍ നഗരസഭയിലെ ആദ്യ സിപിഎം അധ്യക്ഷയാകാന്‍ ബിനോയ്ക്ക് സാധിക്കും.
നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായ ബിനു പുളിക്കക്കണ്ടം സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) എതിര്‍ത്തതിനെ തുടര്‍ന്നാണ് സിപിഎം ജോസിനെ തിരഞ്ഞെടുത്തത്. നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പത്ത് അംഗങ്ങളും സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നുമാണുള്ളത്.
തിരുവനന്തപുരം ഭരതന്നൂരില്‍ സഹോദരന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കഴുത്തിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഭരതന്നൂര്‍ സ്വദേശി ക്ഷിലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷീലയുടെ സഹോദരനെ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും എത്തിയതെന്നാണ് പൊലീസ് പറയുന്നത്.