Top News Highlights: അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടികൂടുന്നതിന് വിജിലന്‍സ് ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ജി എസ് ടി, റോയല്‍റ്റി ഇനങ്ങളില്‍ മാത്രം സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് നടപടി.
അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങള്‍ക്കെതിരെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു. ജിഎസ്ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരില്‍ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകള്‍, ലോറികള്‍, ടിപ്പറുകള്‍ എന്നിവയില്‍ വ്യാപക പരിശോധന നടത്താന്‍ ഉദ്ദേശിച്ചാണ് വിജിലന്‍സ്
പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം കണ്ടെത്തി
എറണാകുളം പറവൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീണ്ടും പഴകിയ ഭക്ഷണം കണ്ടെത്തി. വടക്കന്‍ പറവൂരിലുള്ള കുമ്പാരി ഹോട്ടലില്‍ നിന്നാണ് അല്‍ഫാം ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്നലെ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷണത്തിന്റെ പ്രാധമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് വിവരം. ബിരിയാണിയും കുഴിമന്തിയും കഴിച്ച് 68 പേരാണ് ഇന്നലെ ചികിത്സ തേടിയത്.
ഫെബ്രുവരി ഒന്നുമുത് സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പൂര്‍ണമായ പരിശോധനയില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയാല് ഡോക്ടര്‍മാരുടെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടികൂടുന്നതിന് വിജിലന്‍സ് ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ജി എസ് ടി, റോയല്‍റ്റി ഇനങ്ങളില്‍ മാത്രം സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് നടപടി.
അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങള്‍ക്കെതിരെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു. ജിഎസ്ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരില്‍ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകള്‍, ലോറികള്‍, ടിപ്പറുകള്‍ എന്നിവയില്‍ വ്യാപക പരിശോധന നടത്താന്‍ ഉദ്ദേശിച്ചാണ് വിജിലന്‍സ്
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണവുമായി ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും. ദേശീയ ക്യാമ്പുകളില്‍ പങ്കെടുത്ത വനിത താരങ്ങളെ ബ്രിജ്ഭൂഷണ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് താരങ്ങളുടെ ആരോപണം. Readmore
രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഖമ്മത്ത് നടത്തിയ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയന്. രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമെന്നും കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ 349 റണ്‍സ് നേടി ഇന്ത്യ. 149 പന്തുകള്‍ നേരിട്ട് ശുഭ്മന്‍ ഗില്‍ നേടിയ 208 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ കരുത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 349 റണ്‍സ് നേടിയത്.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34) -ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 12.1 ഓവറില്‍ സ്കോര്‍ 60 നില്‍ക്കെ രോഹിത് പുറത്തായി. പിന്നീട് ചുക്കാന്‍ എറ്റെടുത്ത് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഗില്ലാണ്. 19 ഫോറും 9 സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന് കിഷന് (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ (38 പന്തില്‍ 28), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 12), ഷാര്‍ദൂല്‍ ഠാക്കൂര്‍ (മൂന്ന് പന്തില്‍ മൂന്ന്) എന്നിങ്ങനെയാണു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍
ആദായനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ 18 നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസെടുത്ത് സി ബി ഐ. ഫോറം 16ല്‍ ഉള്‍പ്പെടുത്താത്ത വിവിധ കിഴിവുകളുടെ തെറ്റായ ക്ലെയിം ഉന്നയിച്ച് 44 ലക്ഷത്തിലധികം രൂപയുടെ ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്തുവെന്നാണു കേസ്. 51 പേര് തെറ്റായ ക്ലെയിം ഉന്നയിച്ചുവെന്ന സംസ്ഥാനത്തെ പ്രിന്‍സിപ്പല്‍ ചീഫ് ഇന്‍കം ടാക്സ് കമ്മിഷണറുടെ പരാതിയിലാണു സി ബി ഐ നടപടി.Readmore
യുക്രൈന് തലസ്ഥാന നഗരമായ കീവിനു സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രെയ്ന് ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടിയും കൊല്ലപ്പെട്ടതായി എപി റിപോര്‍ട്ട്. യുക്രെയ്ന് ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര് അപകടത്തില്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ നാഷണല്‍ പോലീസ് മേധാവി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്സ്കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
കീവിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബ്രോവാരിയില് തകര്‍ന്നുവീണ എമര്‍ജന്‍സി സര്‍വീസ് ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു ഇഹോര്‍ ക്ലെമെന്കോ പറഞ്ഞു. അപകടത്തില്‍ 10 കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റു. കീവിന് സമീപമുള്ള കിന്റര്ഗാര്ട്ടന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുവെന്ന് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഹര്‍ത്താല്‍ അക്രമത്തില്‍ ജപ്തി നടപടികള്‍ നീളുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 23-നകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ജപ്തി നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. 24-ന് കേസ് വീണ്ടും പരിഗണിക്കും. വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടുകിട്ടിയില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ ജപ്തിയാവാം. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചു.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂര്‍ താക്കൂര്‍ എന്നിവര്‍ ടീമിലിടം നേടി.
സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്.
പൊലീസിന് നേരെ കല്ലേറുണ്ടായി. കൊടികള്‍ കെട്ടിയ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ എറിഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പേര് പൊലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ പൊലീസിന് കണ്ണീര് വാതകവും ലാത്തി ചാര്‍ജും പ്രയോഗിക്കേണ്ടി വന്നു.
ത്രിപുര, മേഘാലയ, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 2.30-നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. നാഗലാന്‍ഡ്, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനത്തെ സര്‍ക്കാരുകളുടെ കാലാവധി മാര്‍ച്ച് 12, 22, 15 എന്നീ തിയതികളില്‍ യഥാക്രമം അവസാനിക്കും.
എറണാകുളം പറവൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീണ്ടും പഴകിയ ഭക്ഷണം കണ്ടെത്തി. വടക്കന്‍ പറവൂരിലുള്ള കുമ്പാരി ഹോട്ടലില്‍ നിന്നാണ് അല്‍ഫാം ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്നലെ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷണത്തിന്റെ പ്രാധമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് വിവരം. ബിരിയാണിയും കുഴിമന്തിയും കഴിച്ച് 68 പേരാണ് ഇന്നലെ ചികിത്സ തേടിയത്.