Top News Highlights: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് വയനാട് മെഡിക്കൽ കോളേജിൽ മികച്ച ചികിൽസ കിട്ടിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കേളേജ് ആശുപത്രിക്ക് വിഴ്ച സംഭവിച്ചെന്ന് മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുൻപെ പരാതിയുമായി എത്തി. മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം: വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും.
നദീജല ആഡംബര ക്രൂയിസായ എം വി ഗംഗാ വിലാസ് യാത്രയ്ക്കിടെ ബിഹാറില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ഡബ്ല്യു എ ഐ). യാത്രയുടെ മൂന്നാം ദിവസം കപ്പല്‍ ഛപ്രയില്‍ കുടുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
”ഗംഗാ വിലാസ് ക്രൂയിസ് ഷെഡ്യൂള്‍ പ്രകാരം പട്നയിലെത്തി. കപ്പല്‍ ബിഹാറിലെ ഛപ്രയില്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സത്യമില്ല. ഷെഡ്യൂള്‍ അനുസരിച്ച് യാത്ര തുടരും,” ഐ ഡബ്ല്യു എ ഐ ചെയര്മാന് സഞ്ജയ് ബന്ദോപാധ്യായ ട്വിറ്റില്‍ കുറിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ജോലിസ്ഥലങ്ങള്‍, ആളുകള്‍ കൂട്ടംകൂടാനിടയുള്ള സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങളിലും തിയേറ്ററുകളിലും പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും സാനിറ്റൈസറിന്റെ ഉപയോഗം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ സാമൂഹിക അകലം കൃത്യമായും പാലിക്കണം.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. പരിശോധന ശക്തമായി തുടരുന്നതാണ്.
ഇന്ത്യ-ശ്രീലങ്ക കാര്യവട്ടം ഏകദിനത്തിലെ വിവാദങ്ങളില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്. “ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെസിഎ). സംസ്ഥാന സര്‍ക്കാരിന് കെസിഎയ്ക്ക് മുകളില്‍ നിയന്ത്രണങ്ങളില്ല. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്നാകും കെസിഎയുടെ നിലപാടെന്നാണ് പറഞ്ഞത്. പക്ഷെ അത് വളച്ചൊടിച്ചു,” മന്ത്രി വിശദമാക്കി.
“ടിക്കറ്റ് നിരക്കിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതു കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. വാക്കുകള്‍ വളച്ചൊടിച്ച് ചില എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിനോദ നികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളുമെത്തി,” മന്ത്രി വ്യക്തമാക്കി.
ശബരിമല സന്നിധാനത്ത് തീര്‍ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ചുതള്ളിയ സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. തീര്‍ഥാടകരെ തള്ളാന്‍ ഇയാള്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നു കോടതി ചോദിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നു പറഞ്ഞ കോടതി, എങ്ങനെ ഇയാള്‍ ഭക്തരുടെ ദേഹത്ത് തൊടുമെന്നു ചോദ്യമുയര്‍ത്തി. ഈ പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്നു ദേവസ്വം ബെഞ്ച് സര്‍ക്കാറിനോട് ആരാഞ്ഞു.
ബഫർസോണുമായി ബന്ധപ്പെട്ട ഹർജികള്‍ മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനം. ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് കേള്‍ക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
പ്രായോഗിക പരിഹാരങ്ങള്‍ക്ക് എല്ലാവരും ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിധിയിലെ ചിലഭാഗങ്ങള്‍ ഭേദഗതി ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ ഹര്‍ജി തത്കാലം പരിഗണിക്കില്ല.
പെരിന്തല്‍മണ്ണയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്കി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സമയമായിട്ടില്ല. ഇപ്പോൾ ഉയർത്തിയാലും ഒരു നേതാവും ഉയരുന്ന സ്ഥിതിയല്ല. ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ലെന്നും ഹസ്സൻ പറഞ്ഞു.
കടുവ ആക്രമണത്തില്‍ പരുക്കേറ്റ കര്ഷന് മരിച്ചത് വയനാട് മെഡിക്കല്‍ കോളജിലെ ചികില്‍സ വീഴ്ചയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനോടാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയത്.
ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കൊല്ലം ആര്യങ്കാവില്‍ നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ചാണ് ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല് ടാങ്കര്‍ പിടികൂടിയത്.
തിരുവനന്തപുരം: നയന സൂര്യന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനും. സീനിയർ സിവിൽ പൊലീസ് ഓഫിസർ ക്രിസ്റ്റഫർ ഷിബുവിനെയാണ് നിലവിലെ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. മ്യൂസിയം സ്റ്റേഷനിലെ ഷിബു ഉൾപ്പെട്ട സംഘമാണ് ആദ്യം കേസന്വേഷിച്ചത്. ഈ സംഘമാണ് നയനയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്. Read More
ബഫർസോണുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ രൂപീകരിക്കണമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. ബഫർസോൺ പരിധിയിൽ ഇളവ് വേണമെന്നാണ് കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ആവശ്യം.
സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്.