Top News Highlights: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) അറസ്റ്റില്‍. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരന് മുഹമ്മദ് സിറാജുദ്ദീനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
സംക്രാന്തി പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ്. ഇയാളെ നരഹത്യ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പാര്‍ക്ക് ഹോട്ടലില്‍ നിന്നുള്ള അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് മരിച്ചത്.
വന്യജീവി വംശവര്‍ധന പഠിക്കും, നിയമസാധുത തേടും: വനം മന്ത്രി
നാട്ടിലേക്ക് വന്യജീവികള്‍ തുടര്‍ച്ചയായി എത്തി ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വന്യജീവി വംശവര്ധനയെക്കുറിച്ച് പഠിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. “വനത്തിനുള്ളിലെ ആവാസവ്യവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. വംശവര്‍ധന സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് കെഎഫ്ആര്ഐയോട് അടിയന്തരമായി ഒരു പഠനം നടത്തി അവരുടെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് നിയമനിര്‍മ്മാണം ആവശ്യമുണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് മതിയെങ്കില്‍ അത് വച്ച് നടപടികള്‍ സ്വീകരിക്കും,” മന്ത്രി വ്യക്തമാക്കി.
സി.പി.എമ്മുകാരനായ വിദ്യാഭ്യാസ മന്ത്രിയുടെ കാലത്ത് സ്കൂൾ കലോത്സവവേദികളിൽ പോലും ന്യൂനപക്ഷ സമുദായത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കുകയാണെന്ന് മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഇതേ സി.പി.എം. തന്നെ ഫാസിസ്റ്റ് ഭീകര ശക്തികളുടെ കോടാലി കാട്ടി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുമ്പോൾ , സി.പി.എം. ഫാസിസത്തിന് കോടാലി കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കാര്യം വിസ്മരിക്കരുത്. പാർലമെൻ്റിൽ കേവലം രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്ന ബി.ജെ.പി. ഇന്നത്തെ നിലയിൽ വളർന്നത് ഇടതുപക്ഷത്തിൻ്റെ വികലമായ നിലപാടുകൾ കൊണ്ടാണെന്നും ഷാജി കുറ്റപ്പെടുത്തി.
ശ്രീലങ്കയെ വീഴ്ത്തി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോര്‍ഡ് ജയത്തോടെ ഇന്ത്യ പരമ്പര തൂത്തൂവാരി. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി ഇന്നിങ്സുകളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 73 റണ്‍സില്‍ എല്ലാവരും പുറത്തായി.
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സാണ് സ്കോര്‍ ചെയ്തത്. നായകന് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്(49 പന്തില്‍ നിന്ന് 42 റണ്‍സ്) പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെയും(97 പന്തില്‍ 116) റണ്‍സ്, വിരാട് കോഹ്ലിയുടെയും(110 പന്തില്‍ 166 റണ്‍സ്) സെഞ്ചുറി ഇന്നിങ്സുകളാണ് കൂറ്റന്‍ സ്കോറിലേക്കുള്ള കുതിപ്പിന് ഇന്ത്യക്ക് കരുത്തായത്. Readmore
നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 64 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നേപ്പാള്‍ കരസേനാ വക്താവിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തില്‍ 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നതെന്നാണു പ്രാഥമിക വിവരം.
കാര്യവട്ടം ഏകദിന മത്സരത്തിലെ നികുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. മത്സരത്തിന് വിനോദ നികുതി വര്‍ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെും മേയര്‍ പ്രതികരിച്ചു. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയര്‍ പറഞ്ഞു.
ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളികാണാന്‍ കാണികളുടെ അഭാവം. ടിക്കറ്റ് വില്‍പ്പനയിലുണ്ടായ ഇടിവാണ് കാരണം.

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരെ കുറഞ്ഞത് 40 പേര് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നേപ്പാള്‍ ആര്‍മി വക്താവിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി നേപ്പാള്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള നാല് പേര്, സൗത്ത് കൊറിയയില്‍ നിന്നുള്ള രണ്ട് പേര്, അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരാളുമാണ് മറ്റ് വിദേശികള്‍.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന് മാലിക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവും വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തി.
നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടം. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്കുള്ള യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തില്‍പ്പെട്ടത്. വിമാനം പൂര്‍ണമായി കത്തി നശിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. വിമാനത്തില്‍ 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
കാഠ്മണ്ഡുവില്‍ നിന്ന് യാത്ര ആരംഭിച്ച് 20 മിനുറ്റുകള്‍ക്ക് ശേഷമാണ് അപകടം. പൊഖാറയ്ക്ക് കിലോ മീറ്ററുകള്‍ അകലെ വച്ചാണ് സംഭവം. വിമാനം പൂര്‍ണമായി കത്തി നശിച്ച സാഹചര്യത്തില്‍ യാത്രക്കാരുടേയും ക്രൂം അംഗങ്ങളുടേയും ജീവന് രക്ഷിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും അടച്ചു.
നാട്ടിലേക്ക് വന്യജീവികള്‍ തുടര്‍ച്ചയായി എത്തി ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വന്യജീവി വംശവര്ധനയെക്കുറിച്ച് പഠിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. “വനത്തിനുള്ളിലെ ആവാസവ്യവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. വംശവര്‍ധന സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് കെഎഫ്ആര്ഐയോട് അടിയന്തരമായി ഒരു പഠനം നടത്തി അവരുടെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് നിയമനിര്‍മ്മാണം ആവശ്യമുണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് മതിയെങ്കില്‍ അത് വച്ച് നടപടികള്‍ സ്വീകരിക്കും,” മന്ത്രി വ്യക്തമാക്കി.