Top News Highlights: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ പോര് തുടരുന്നു. മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ അത് ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനായി പരിശ്രമിക്കണമെന്ന രമേശ് ചെന്നിത്തല എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.
താന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും തരൂര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നകൊണ്ടാണ് കൂടുതല്‍ പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും അവ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കെ എസ് ആര്‍ ടി സിയുടെ നൂതന പദ്ധതിയായ ഫീഡര്‍ സര്‍വിസിനു 16നു തിരുവനന്തപുരത്ത് തുടക്കം. വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
ഫീഡർ സർവിസുകൾ പ്രാവർത്തികമാകുന്നതോടെ നഗരത്തിലെയും ചെറുപട്ടണങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലുള്ളർക്കു കുറഞ്ഞ ചെലവിൽ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലും എത്തുന്നതു സാധ്യമാവും. കെ എസ് ആര്‍ ടി സിക്കു കുത്തകാവകാശമുള്ള പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
കെ എസ് ആര്‍ ടി സിയുടെ നൂതന പദ്ധതിയായ ഫീഡര്‍ സര്‍വിസിനു 16നു തിരുവനന്തപുരത്ത് തുടക്കം. വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ഫീഡർ സർവിസുകൾ പ്രാവർത്തികമാകുന്നതോടെ നഗരത്തിലെയും ചെറുപട്ടണങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലുള്ളർക്കു കുറഞ്ഞ ചെലവിൽ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലും എത്തുന്നതു സാധ്യമാവും. കെ എസ് ആര്‍ ടി സിക്കു കുത്തകാവകാശമുള്ള പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. Readmore
പതിനായിരക്കണക്കിന് ഭക്തര്‍ ശബരിമല സന്നിധാനത്ത് പ്രതീക്ഷയുടെ മകരജ്യോതി ദര്‍ശിച്ചു. 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധനയ്ക്കു ശേഷമാണു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. Readmore
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ വീണ്ടും സി ബി ഐ റെയ്ഡ്. എ എ പി സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു ഡല്‍ഹി സെക്രട്ടേറിയറ്റിലെ ഓഫിസില്‍ റെയ്ഡ് നടത്തിയത്.
മദ്യനയത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഓഗസ്റ്റില്‍ സിസോദിയയുടെ വസതിയിലും ഓഫീസിലും സി ബി ഐ പരിശോധന നടത്തിയിരുന്നു. ഇന്ന് റെയ്ഡിനു പിന്നാലെ ഇക്കാര്യം സിസോദിയ ട്വിറ്ററില്‍ കുറിച്ചു.Readmore
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. ഇതേതുടര്‍ന്ന് ഗഡ്കരിയുടെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കി. നിതിന്‍ ഗഡ്കരിയുടെ ഖമ്ലയിലെ പബ്ലിക് റിലേഷന്‍ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കി ഫോണ്‍ കോള്‍ വന്നതെന്നാണ് പൊലീസ് പറയുന്നത്. Readmore
മാനന്തവാടിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറിയില്‍ വച്ചാണ് കടുവയെ വലയിലാക്കിയത്. വനംവകുപ്പും ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് നടത്തിയ ദൗത്യമാണ് ഒടുവില്‍ ഫലം കണ്ടത്.
കഴിഞ്ഞ ദിവസം കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാല്‍പാട് സമാനമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ശ്രീലങ്കൻ ടീം ഉച്ചയ്ക്ക് ശേഷം പരിശീലനം ആരംഭിച്ചു. ഇന്ത്യന്‍ ടീമിന്റെ പരിശീലനം അഞ്ചു മണിയോടെ തുടങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിച്ചത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ പോര് തുടരുന്നു. മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ അത് ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനായി പരിശ്രമിക്കണമെന്ന രമേശ് ചെന്നിത്തല എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. താന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും തരൂര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നകൊണ്ടാണ് കൂടുതല്‍ പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും അവ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.