Top News Highlights: ഇടുക്കി ഐരുവന്താനം കടുവാപാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗത തടസം രൂപപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.
ഭക്ഷ്യവിഷബാധ: കോട്ടയത്ത് നഴ്സിങ് ഹോസ്റ്റലിലെ അറുപതോളം കുട്ടികള്‍ ചികിത്സ തേടി
കോട്ടയം ജില്ലയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. മാങ്ങാനത്തെ മന്ദിരം ആശുപത്രയിലെ നഴ്സിങ് ഹോസ്റ്റലിലാണ് സംഭവം. ആശുപത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ ആറുപതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യ സുരക്ഷാ വിഭാഗം കാന്റീനിലെത്തി പരിശോധന നടത്തി.
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമര്‍ശനങ്ങളോട് പ്രതികരിക്കവെ വിവാദ പ്രസ്താവനയില്‍ നടത്തിയതില്‍ പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹിമാന്. പാവപ്പെട്ടവന് ക്രിക്കറ്റ് കളികാണേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചാണ് പറഞ്ഞതെന്നും വിവാദം തെറ്റിദ്ധാരണയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന് കളി കാണേണ്ട എന്നല്ല', അസോസിയേഷന് ഇത്രയധികം ടിക്കറ്റ് ചാര്‍ജ് ഈടാക്കുമ്പോള്‍ സാധാരണക്കാര്‍ കളികാണേണ്ട എന്നായിരിക്കും അവര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടുക്കി ഐരുവന്താനം കടുവാപാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗത തടസം രൂപപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി .അറുപതു ജി എസ് എമ്മിന് മേല്‍ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് കോടതി റദ്ധാക്കിയത്. 60 ജി.എസ്.എം നു താഴെയുള്ള ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. പ്ലാസ്റ്റിക് നിരോധനത്തിനത്തിനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മന്റ് ചട്ട പ്രകാരം നിരോധനത്തിന് കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്നും കോടതി ചൂണ്ടികാട്ടി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടര്‍ തിരുമേനിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചതാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ക്യാരി ബാഗുകള്‍ നിരോധിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്ന ഗോ ഫസ്റ്റ് എയര്‍വേയ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ്. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജി8-116 വിമാനമാണ് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ എലര്ലൈന് അധികൃധരുടെ ഭാഗത്ത് നിന്ന് വന്ന ‘ഒന്നിലധികം പിഴവുകള്‍’ ആണ് കാരണമായതെന്ന് അധികൃതര്‍ കണ്ടെത്തി. പെട്ടെന്നുള്ള സാഹചര്യത്തില്‍ ശരിയായ ആശയവിനിമയം, ഏകോപനം, സ്ഥിരീകരണം എന്നിവ നടത്താതെ ഒന്നിലധികം തെറ്റുകളാണ്ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തിലേക്ക് നയിച്ചത്. ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. Readmore
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. 113 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. Readmore
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്കിയ ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിക്ഷ നേതാവ് വി ഡി സതീശന്. സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സതീശന് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കണം. എല്ലാം വിവാദം ആകക്കേണ്ടതില്ല. സ്ഥാനാര്‍ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. സതീശന് കൂട്ടിച്ചേര്‍ത്തു. Readmore
ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി അറേബിയ. ഹജ്ജ്-ഉംറ മന്ത്രി തൗഫിക് അല്‍ റാബിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
“പ്രായപരിധി ഒഴിവാക്കി മഹാമാരിക്ക് മുന്‍പത്തെ സ്ഥിതിയിലേക്ക് തീര്‍ത്ഥാടന കാലം മാറുകയാണ്,” അദ്ദേഹം പറഞ്ഞു.
65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന് സ്വീകരിക്കാത്തവര്ക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
തിരുവനന്തപുരം വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഗവണ്മെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആര്യ കൃഷ്ണയാണ് മരിച്ചത്. വിടിനുള്ളിലെ കിടപ്പു മുറിയിലാണ് ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധന നടത്തിയിരുന്നെന്നും വിവാദമായ രംഗം അപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. മാങ്ങാനത്തെ മന്ദിരം ആശുപത്രയിലെ നഴ്സിങ് ഹോസ്റ്റലിലാണ് സംഭവം. ആശുപത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ ആറുപതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യ സുരക്ഷാ വിഭാഗം കാന്റീനിലെത്തി പരിശോധന നടത്തി.