Top News Highlights: തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയാകുന്നത് എന്റെ നിയോഗമല്ല. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന് ചോദിച്ചു. എന്‍എസ്എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ? ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. ഇനിയും അങ്ങനെ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും സതീശന് പറഞ്ഞു.
‘അഞ്ജുശ്രീയുടെ മരണത്തിലെ ദുരൂഹത നീക്കണം’; ആവശ്യവുമായി കുടുംബം
കാസര്‍ഗോഡ് മരണപ്പെട്ട അഞ്ജുശ്രീയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യവുമായി കുടുംബം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങളുടെ തകരാറാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കാരണം വ്യക്തമാവുകയുള്ളു. ഇതിന് പിന്നാലെയാണ് സമാഗ്രാന്വേഷണം വേണമെന്ന് കുടുംബം പ്രതികരിച്ചിരിക്കുന്നത്. അഞ്ജുശ്രീയുടെ മരണം ഭക്ഷവിഷബാധയെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെയും ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്ളെയും സമ്മേളനം തിരഞ്ഞെടുത്തു. എസ് പുണ്യവതിയാണു ട്രഷറര്‍.
കെ കെ ശൈലജ, പി സതീ ദേവി, സൂസന് കോടി, പി കെ സൈനബ (കേരളം) എന്നിവര്‍ ഉള്‍പ്പെടെ 15 പേരാണു വൈസ് പ്രസിഡന്റുമാര്‍. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന് എന്നിവരാണു മറ്റുള്ളവര്‍.
പാരീസ് -ന്യൂഡല്‍ഹി വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. വിമാനത്തില്‍ നടന്ന രണ്ട് സംഭവങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു.
ജീവനക്കാരുടെ വിലക്ക് അവഗണിച്ച് മദ്യപിച്ചെത്തിയ യാത്രക്കാരന് ടോയ്ലറ്റില് നിന്ന് പുകവലിച്ചതായിരുന്നു ആദ്യത്തെ സംഭവം. രണ്ടാമത്തെ സംഭവത്തില്‍ ഒരു യാത്രക്കാരി വാഷ് റൂമില്‍ പോയപ്പോള്‍ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും സഹയാത്രികന് മൂത്രമൊഴിച്ചതുമാണ്. 2022 ഡിസംബര്‍ 6 ന് പാരീസ്-ന്യൂ ഡല്‍ഹി വിമാനത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത് READMORE

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ 'കള്‍' ചെയ്യപ്പെട്ടതുമായ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും തീറ്റയ്ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. മുട്ട ഒന്നിന് 5 രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.
2022 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. നിലവില്‍ ആലപ്പുഴയില്‍ 10 പ്രദേശങ്ങളിലും കോട്ടയത്ത് 7 പ്രദേശങ്ങളിലും തിരുവനന്തപുരത്ത് ഒരു പ്രദേശത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നകാലതാമസം ഒഴിവാക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നതിനു മുന്‍പ് തന്നെ നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാര്‍ത്തയുള്‍പ്പെടെ കുറ്റ കൃത്യവാര്ത്തകള് അരോചകമായ രിതിയില്‍ നല്‍കിയതിന് മാധ്യമ സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായ പ്രോഗ്രാം കോഡ് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെലിവിഷന്‍ ചാനലുകള്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക്സ് റെഗുലേഷന് നിയമം അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണം. മരണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിലവിലുള്ള നിയമ സംവിധാനങ്ങളും രീതികളും പാലിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. Readmore
തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയാകുന്നത് എന്റെ നിയോഗമല്ല. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന് ചോദിച്ചു. എന്‍എസ്എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സായുധസേനകളിലെ അര്‍ഹരായ എല്ലാവര്ക്കും വണ്‍ റാങ്ക്-വണ്‍ പെന്ഷന് (ഒആര്‍ഒപി) പ്രകാരമുള്ള കുടിശ്ശിക വിതരണം ചെയ്യാന്‍ കേന്ദ്രത്തിനു മാര്‍ച്ച് 15 വരെ സുപ്രീം കോടതി സമയം നല്കി.
ഒആര്‍ഒപി പ്രകാരമുള്ള എല്ലാ കുടിശ്ശികകളും വേഗത്തില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനു നിര്‍ദേശം നല്കി.Readmore
ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര് സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.
:ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര് സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.
ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. Readmore
ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 24 മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ അന്തിമ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശിയ സംരക്ഷിത ഉദ്യാനങ്ങളും ഉള്‍പ്പെടുന്നു.
കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം സുപ്രീം കോടതയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
കോട്ടയം സ്വദേശിയും മെഡിക്കല്‍ കോളജ് നഴ്സുമായിരുന്ന രശ്മിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റു തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ഹോട്ടലുടമകളേയും കേസില്‍ പ്രതികളാക്കി.
സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടാന്‍ കാരണം അമിത വേഗമെന്ന് നിഗമനം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാകാം അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കായംകുളത്ത് വച്ചാണ് വേണുവും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വേണു ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സര്‍ഗോഡ് മരണപ്പെട്ട അഞ്ജുശ്രീയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യവുമായി കുടുംബം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങളുടെ തകരാറാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കാരണം വ്യക്തമാവുകയുള്ളു. ഇതിന് പിന്നാലെയാണ് സമാഗ്രാന്വേഷണം വേണമെന്ന് കുടുംബം പ്രതികരിച്ചിരിക്കുന്നത്. അഞ്ജുശ്രീയുടെ മരണം ഭക്ഷവിഷബാധയെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.