Top News Highlights: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. നരഹത്യാക്കുറ്റം ചുമത്തി മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് ഡിസംബര്‍ 29-ാം തീയതിയാണ് മലപ്പുറം കുഴിമന്തിയില്‍നിന്ന് അല്‍ഫാം വാങ്ങി കഴിച്ചത്. രാത്രിയോടെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടയിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കലോത്സവത്തിലെ സ്വാഗതഗാനം: സംഘപരിവാര്‍ ബന്ധം അന്വേഷിക്കുമെന്ന് റിയാസ്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട് നടപടിയുമായി സര്‍ക്കാര്‍. സ്വാഗതഗാനത്തിന്റെ ചുമതല വഹിച്ച വ്യക്തിക്ക് സംഘപരിവാര്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്വാഗതഗാനത്തില്‍ പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ശ്രമങ്ങള്‍ രാജ്യത്ത് ബോധപൂര്‍വ്വം നടക്കുന്നുണ്ടെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും റിയാസ് വ്യക്തമാക്കി.
SL 2022-23, Kerala Blasters vs Mumbai City FC Live Score Updates: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സ് വല നിറച്ച് ശക്തരായ മുംബൈ സിറ്റി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പിറകിലാണ്. ആദ്യ 22 മിനുട്ടില്‍ തന്നെ നാലു ഗോളുകള്‍ മുംബൈ സിറ്റി നേടിയിരുന്നു. ലെസ്കോവിചും സന്ദീപ് സിങും ഇല്ലാത്ത മത്സരത്തില്‍ ഡിഫന്‍സില്‍ വലിയ മാറ്റങ്ങളമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഇത് തിരിച്ചടിയായി ഗാറിയെന്ന് വേണം പറയാന്‍.
മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ മുംബൈ ലീഡ് എടുത്തു. മുന്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് ആണ് സ്കോര്‍ ചെയ്തത്. പിന്നാലെ മുംബൈയുടെ രണ്ടാം ഗോളുും വന്നു. ഒരു ഹെഡറിലൂടെ ഗ്രെഡ് സ്റ്റുവര്‍ട്ട് ആണ് രണ്ടാം ഗോള്‍ നേടിയത്. 16ആം മിനുട്ടില്‍ ബിപൊന്‍ സിംഗിലൂടെ മൂന്നാം ഗോള്‍. ഡിയസിന്റെ പാസ് സ്വീകരിച്ച് ഒരു കേര്‍ലറിലൂടെ ആയിരുന്നു ബിപിന്റെ ഗോള്‍. 22ആം മിനുട്ടില്‍ ഡിയസിന്റെ വക നാലാം ഗോളും പിറന്നു.Readmore
സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് രണ്ടു വിദേശികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഗോവയില്‍നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. ”വിമാനസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനു രണ്ടു വിദേശികളെ ജി8-372 ഗോവ-മുംബൈ വിമാനത്തില്‍നിന്നു ജനുവരി ആറിന് ഇറക്കിവിട്ടു. ഇരു യാത്രക്കാരും ക്രൂ അംഗങ്ങളോട് ആഭാസകരമായ പരാമര്‍ങ്ങള്‍ നടത്തുകയും സഹയാത്രികരെ തടസപ്പെടുത്തുകയും ചെയ്തു,” ഗോ ഫസ്റ്റ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. Readmore
സ്കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത് ചിക്കന്‍ ബിരിയാണി കഴിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. ചന്ദനപ്പള്ളിയില്‍ റോസ് ഡെയ്ല്സ് സ്കൂളിലെ 13 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുമണ്ണിലെ ക്യാരമല്‍ എന്ന ഹോട്ടലില്‍ നിന്നാണ് ബിരിയാണി വാങ്ങിയത്. 200 ചിക്കന്‍ ബിരിയാണിയായിരുന്നു വരുത്തിച്ചത്. ഭക്ഷണം കഴിച്ച എല്ലാവര്ക്കും ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ടായെന്നാണ് വിവരം
രാജ്യം മറ്റൊരു കോവിഡ് വ്യാപന ഭീയിയില് നില്‍ക്കെ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 163 പുതിയ കോവിഡ് -19 കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ആകെ അണുബാധയുടെ 0.01% പോസിറ്റീവ് നിരക്ക്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 2,423 ആയി കുറഞ്ഞു. ഇതുവരെയുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 4.46 കോടിയായി.
രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, കേരളത്തില്‍ രണ്ട് മരണങ്ങള് രേഖപ്പെടുത്തി, മൊത്തം മരണസംഖ്യ 5,39,720 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,41,46,781 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി. ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 98.80 ശതമാനമായി ഉയര്‍ന്നതായും 24 മണിക്കൂറിനുള്ളില്‍ സജീവമായ കൊറോണ വൈറസ് കേസലോഡില് 86 കേസുകളുടെ കുറവ് രേഖപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 91.21 കോടി ടെസ്റ്റുകള്‍ നടത്തിയതായി കണക്കുകള്‍ പറയുന്നു. Readmore
ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഷവര്‍മ അടക്കമുള്ള ഉല്പന്നങ്ങള് നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹി പൊലീസിന് നേരെ ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണം. സൗത്ത് ഡല്‍ഹിയിലെ നെബ് സാരായി പ്രദേശത്തു വച്ചാണ് സംഭവം നടന്നത്. നൂറോളം പേര് ചേര്‍ന്നായിരുന്നു ആക്രമണം. വിസ കാലാവധി തീര്‍ന്ന മ മൂന്ന് നൈജീരിയന്‍ സ്വദേശികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം സംഭവിച്ചത്. ഇതില്‍ രണ്ട് പേര് രക്ഷപ്പെടുകയും ചെയ്തു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട് നടപടിയുമായി സര്‍ക്കാര്‍. സ്വാഗതഗാനത്തിന്റെ ചുമതല വഹിച്ച വ്യക്തിക്ക് സംഘപരിവാര്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്വാഗതഗാനത്തില്‍ പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ശ്രമങ്ങള്‍ രാജ്യത്ത് ബോധപൂര്‍വ്വം നടക്കുന്നുണ്ടെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും റിയാസ് വ്യക്തമാക്കി.
സന്തോഷ് ട്രോഫി 2022-23 സീസണില്‍ അഞ്ചാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് മിസോറാമിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരം വിജയിച്ച് ചാമ്പ്യന്മാരായ അടുത്ത റൗണ്ടിലേക്ക് കടക്കുക എന്നതായിരിക്കും കേരളത്തിന്റെ ലക്ഷ്യം. നിലവില്‍ മിസോറാമിനും കേരളത്തിനും ഓരേ പോയിന്റാണ്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയുള്ളതിനാല്‍ കേരളമാണ് ഒന്നാമത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം. കോഴിക്കോടുണ്ടായ സംഭവങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആശങ്കയുണ്ടെന്നും പഴയിടം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
“കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇപ്പോള്‍ മാറി മാറി വരുന്ന ചില സാഹചര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് വൈകിയതില്‍ നടപടിയുമായി സര്‍ക്കാര്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രി എ കെ ശശീന്ദ്രന് വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാനയെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചസംഭവിച്ചതായി വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.