Top News Highlights: ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെ സര്‍ക്കാരിന് ലഭിച്ചത് 63,500 പരാതികള്‍. ഇന്നാണ് സമയപരിധി അവസാനിച്ചത്. ലഭിച്ച പരാതികളില്‍ 24,528 എണ്ണം തീര്‍പ്പാക്കിയതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ലഭിച്ച പരാതികളില്‍ പലതും ഗൗരവമുള്ളതല്ലെന്നും ഇരട്ടിപ്പുണ്ടെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. അതേസമയം, പരാതികള്‍ പരിശോധിക്കുന്ന നടപടി ഒരാഴ്ച കൂടി തുടരും.
ഭക്ഷ്യ സുരക്ഷാ പരിശോധന: സംസ്ഥാനത്ത് 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ആകെ 440 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി
കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ഗുരുതരമായ വീഴ്ച കണ്ടെത്തിയ ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന് തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നീ ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. കായാസ് ഹോട്ടലിലെ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെ സര്‍ക്കാരിന് ലഭിച്ചത് 63,500 പരാതികള്‍. ഇന്നാണ് സമയപരിധി അവസാനിച്ചത്. ലഭിച്ച പരാതികളില്‍ 24,528 എണ്ണം തീര്‍പ്പാക്കിയതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ലഭിച്ച പരാതികളില്‍ പലതും ഗൗരവമുള്ളതല്ലെന്നും ഇരട്ടിപ്പുണ്ടെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. അതേസമയം, പരാതികള്‍ പരിശോധിക്കുന്ന നടപടി ഒരാഴ്ച കൂടി തുടരും.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് ആതിഥേയര്‍ നേടിയത്. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്.
51 പന്തില്‍ 112 റണ്‍സാണ് പുറത്താകാതെ സൂര്യ നേടിയത്. ശുഭ്മാന്‍ ഗില്‍ (46), രാഹുല്‍ ത്രിപാഠി (35), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്കായി മധുഷങ്ക രണ്ട് വിക്കറ്റ് നേടി. കസുന്‍ രജിത, ചമിക കരുണരത്നെ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ 53-2 എന്ന നിലയിലാണ് ഇന്ത്യ. ഇഷാന് കിഷന് 1(2), രാഹുല്‍ ത്രിപാഠി 36(16) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ക്രീസില്‍.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹായാത്രികയ്ക്കുമേല് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയെ ഇന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായണ് നിലവില്‍. കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബെംഗളൂരുവിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മിശ്ര ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസിന്റെ ഒരു സംഘം അവിടേക്ക് പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പിന്നാലെ മിശ്രയെ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയുടെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു. പൊതുജനസമ്മര്‍ദം കൊണ്ട് ചെയ്യാനാകില്ല. നിയമം അനുസരിച്ച് മുന്നോട്ട് പോകു എന്നും കോടതി അഭിപ്രായപ്പെട്ടു.
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി കോഴിക്കോട് ജില്ല. 945 പോയിന്റുമായാണ് ആതിഥേയര്‍ സ്വര്‍ണക്കിരീടം സ്വന്തമാക്കിയത്. എന്നാല്‍ പാലക്കാടും ഒപ്പത്തിനൊപ്പമെത്തി. ഇരുജില്ലകള്‍ക്കും 925 പോയിന്റ് വീതമാണുള്ളത്.
തൃശൂര്‍ (915), എറണാകുളം (881), മലപ്പുറം (880), കൊല്ലം (857), തിരുവനന്തപുരം (827), ആലപ്പുഴ (819), കാസര്‍ഗോഡ് (812), കോട്ടയം (800), വയനാട് (747), പത്തനംതിട്ട (721), ഇടുക്കി (679) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്. 938 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയത്. ഇനി ഒരു മത്സരത്തിന്റെ ഫലം മാത്രമാണ് വരാനുള്ളത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മിലാണ് പോരാട്ടം. കണ്ണൂരിന് 918 പോയിന്റാണുള്ളത്, പാലക്കാടിന് 916 പോയിന്റും.
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനല്കുന്നതിൽ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു
റിപ്പബ്ലിക്കൻ സ്ഥാനാർഥി കെവിൻ മക്കാർത്തിയെ യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായി തിരഞ്ഞെടുത്തു. 15-ാമത്തെ ശ്രമത്തിലാണ് മക്കാർത്തി വിജയം നേടിയത്.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 879 പോയിന്റുമായി കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത്. 873 പോയിന്റുമായി കണ്ണൂരും 862 പോയിന്റുമായി പാലക്കാടും പിന്നാലെയുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസർഗോഡ് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവേയാണ് മരണം. Read More
യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സഹോദരൻ മധു. സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി.
പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. 5 പേർക്ക് സാരമായ പരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.