Top News Highlights: തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്നു 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവര്‍മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറു സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്കി.
കാസര്‍ഗോഡ് 1,750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
കാസര്‍ഗോഡ് കറന്തക്കാട് 1750 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. പിക്കപ്പില്‍ 50 കന്നാസിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍ഗോഡ് എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മംഗലാപുരത്തു നിന്നാണ് സ്പിരിറ്റ് കടത്തിയതെന്നാണ് മനു നല്കിയ മൊഴി.
ലെയിൻ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി; വ്യാപക പരിശോധന
ലെയിന്‍ ട്രാഫിക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചത്. “ചെറിയ ചെറിയ പിഴവുകളില്‍ നിന്നാണ് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകട മരണങ്ങളില്‍ 50 ശതമാനവും സംഭവിക്കുന്നത് ലെയിന്‍ ട്രാഫിക് ശരിയായി പാലിക്കാത്തതുകൊണ്ടാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ വലിയ ബോധവത്കരണവും ശിക്ഷാ നടപടിയും ആവശ്യമാണ്,” ഗതാഗത മന്ത്രി പറഞ്ഞു.
വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ മറ്റെല്ലാ സാധ്യതകളും അവസാനിക്കുകയാണെങ്കില്‍ ‘നിയന്ത്രണ ഉപകരണങ്ങള്‍’ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). വിമാനക്കമ്പനികളുടെ ഓപ്പറേഷന് മേധാവികള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയത്.
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാരികളുടെ ദേഹത്ത് സഹയാത്രികര്‍ മൂത്രമൊഴിച്ച രണ്ടു സംഭവം വന്‍ ജനരോഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഡി ജി സി എ നിര്‍ദേശം പുറപ്പെടുവിച്ചത്.
ന്യൂയോര്‍ക്കില്‍നിന്നു ഡല്ഹിയിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപണ വിധേയനായ ശങ്കര്‍ മിശ്രയെ പുറത്താക്കിയതായി യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോ.
”ഈ വ്യക്തിയെ വെല്‍ ഫാര്ഗോയില്നിന്ന് പിരിച്ചുവിട്ടു,” സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. പ്രൊഫഷണലും വ്യക്തിപരവുമായ പെരുമാറ്റത്തിന്റെ ഉയര്‍ന്ന നിലവാരത്തിലാണു തങ്ങളുടെ ജീവനക്കാരെ നിലനിര്‍ത്തുന്നതെന്നും ‘ഈ ആരോപണങ്ങള്‍ ആഴത്തില്‍ അസ്വസ്ഥമാക്കുന്നതായി തങ്ങള്‍ കാണുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. Readmore
സംസ്ഥാന വ്യാപകമായി ഇന്നു 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവര്‍മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറു സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്കി.
ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവര്‍ണറുടെ കോണ്‍സലാണ് നിയമോപദേശം നല്‍കിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗോവക്കെതിരെയുള്ള മത്സരത്തിലാണ് കേരളം സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്.
ഏഴു വിക്കറ്റിനാണ് ഗോവ കേരളത്തെ പരാജയപ്പെടുത്തിയത്. കേരളം മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗോവ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന് ഗഡേക്കറുടെ മികച്ച ബാറ്റിങ്ങാണ് ഗോവന്‍ വിജയം അനായാസമാക്കിയത്. ഗഡേക്കര്‍ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിദ്ധാര്‍ത്ഥ് ലാഡ് 50 പന്തില്‍ 33 റണ്‍സെടുത്തു.
സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മെത്രാന്മാരുടെ സിനഡുസമ്മേളനം ചര്‍ച്ച ചെയ്യുമെന്നും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു അടുത്തകാലത്തു നടന്ന സംഭവങ്ങള്‍ തികച്ചും വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭമുഴുവനും ആഗ്രഹിക്കുന്നതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കാസര്‍ഗോഡ് കറന്തക്കാട് 1750 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. പിക്കപ്പില്‍ 50 കന്നാസിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍ഗോഡ് എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മംഗലാപുരത്തു നിന്നാണ് സ്പിരിറ്റ് കടത്തിയതെന്നാണ് മനു നല്കിയ മൊഴി.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലായും കണ്ടെത്തിയത് എക്സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗം. ബിക്യു ഉപവിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. 124 പോസിറ്റിവ് കേസുകളുടേയും സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയിച്ചിരുന്നു. ഇതില്‍ 40 എണ്ണത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന വിവരപ്രകാരം 40 സാമ്പിളുകളില്‍ 14 എണ്ണത്തിലാണ് എക്സ്ബിബി ഉപവിഭാഗം സ്ഥിരീകരിച്ചത്. ബിക്യു (ഒന്‍പത്), സിഎച്ച് (മൂന്ന്), ബിഎ.5.2 (രണ്ട്), ബിഎന്‍ (രണ്ട്), ബിഎഫ്.7.4.1, ബിബി.3, ബിവൈ.1, ബിഎഫ്.5 (ഒന്ന്) എന്നിങ്ങനെയാണ് സാമ്പിളുകളുടെ ഫലം.
ഡൽഹി മേയർ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് മുന്നോടിയായി, ആം ആദ്മി പാർട്ടിയുടേയും (എഎപി) ഭാരതീയ ജനതാ പാർട്ടിയുടേയും (ബിജെപി) കൗൺസിലർമാർ തമ്മിൽ സംഘര്‍ഷം. ആരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക എന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയതിന് ബിജെപിയെ ആംആദ്മി അംഗങ്ങള്‍ വിമര്‍ശിച്ചു.
കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. മരണകാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് തീ ആളിക്കത്തുന്നതായി കണ്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് അയല്‍വാസികള്‍ അകത്തു കടന്നത്. എന്നാല്‍ കിടപ്പു മുറിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അകത്ത് നിന്ന് മുറി പൂട്ടിയതിന് പുറമെ അലമാരയും ചേര്‍ത്ത് വച്ചിരുന്നു.
ലെയിൻ ട്രാഫിക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചത്. “ചെറിയ ചെറിയ പിഴവുകളില്‍ നിന്നാണ് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകട മരണങ്ങളില്‍ 50 ശതമാനവും സംഭവിക്കുന്നത് ലെയിൻ ട്രാഫിക് ശരിയായി പാലിക്കാത്തതുകൊണ്ടാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ വലിയ ബോധവത്കരണവും ശിക്ഷാ നടപടിയും ആവശ്യമാണ്,” ഗതാഗത മന്ത്രി പറഞ്ഞു.