scorecardresearch

Top News Highlights: അവിവാഹിതരായ താമസക്കാര്‍ ഒഴിയണമെന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍

ദാചാര പ്രശ്‌നമുയര്‍ത്തിയാണ് അസോസിയേഷന്റെ വിവാദ സര്‍ക്കുലര്‍

Top News Highlights: അവിവാഹിതരായ താമസക്കാര്‍ ഒഴിയണമെന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍

Top News Highlights: അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്നാണ് നിര്‍ദേശവുമായി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍. അവിവാഹിതരായ യുവതികളുടെ ഫ്ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി. സദാചാര പ്രശ്‌നമുയര്‍ത്തിയാണ് അസോസിയേഷന്റെ വിവാദ സര്‍ക്കുലര്‍. അവിവാഹിതര്‍ എതിര്‍ ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ളാറ്റിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.

നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

ആലപ്പുഴയില്‍ ശബരിമല തീര്‍ത്ഥാടകർക്കുനേരെ യുവാവിന്റെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് നേരെ യുവാവിന്‍റെ ആക്രമണം. തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന 2 കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരgക്കേറ്റു. അക്രമം നടത്തിയ പ്രതി ഇരവുകാട് സ്വദേശി അര്‍ജുൻ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അയ്യപ്പഭക്തര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്‍റെ ബൈക്കില്‍ കുട്ടികള്‍ ചാരിനിന്നതാണ് ആക്രമണത്തിന് കാരണം. തന്റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്റെ താക്കോൽ കൊണ്ട് കുട്ടികളുടെ കൈയില്‍ കുത്തുകയായിരുന്നു. മലപ്പുറം ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Live Updates
21:43 (IST) 5 Jan 2023
അവിവാഹിതരായ താമസക്കാര്‍ ഒഴിയണമെന്നാണ് നിര്‍ദേശവുമായി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍

അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്നാണ് നിര്‍ദേശവുമായി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍. അവിവാഹിതരായ യുവതികളുടെ ഫ്ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി. സദാചാര പ്രശ്‌നമുയര്‍ത്തിയാണ് അസോസിയേഷന്റെ വിവാദ സര്‍ക്കുലര്‍. അവിവാഹിതര്‍ എതിര്‍ ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ളാറ്റിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.

19:44 (IST) 5 Jan 2023
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്സ്: വീണാ ജോര്‍ജ്

സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരുയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

18:41 (IST) 5 Jan 2023
എയര്‍ ഇന്ത്യ വിമനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം: പരാതി പിന്‍വലിച്ചെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തിലും വനിത യാത്രക്കാരിക്കുനേരെ അതിക്രമം. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്ത്രീ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായാണ് പരാതി. എന്നാല്‍ യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയതോടെ നടപടിയുണ്ടായില്ല.ഡിസംബര്‍ 6 ന് എയര്‍ ഇന്ത്യയുടെ 142 വിമാനത്തിലാണ് സംഭവം നടന്നത്, വിമാനത്തിന്റെ പൈലറ്റ് ഇതിനെക്കുറിച്ച് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചിരുന്നു.

16:53 (IST) 5 Jan 2023
യുവ സംവിധായിക നയനയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

യുവ സംവിധായിക നയനയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംഭവം കൊലപാതകമെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എ ഡി ജി പി എംആർ അജിത് കുമാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു നിർദേശം നൽകി.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ഡിസിആർബി അസി.കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

16:12 (IST) 5 Jan 2023
‘ആയിരങ്ങളെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാനാവില്ല’; ഹല്‍ദ്വാനി ഒഴിപ്പിക്കലിന് സുപ്രീം കോടതി സ്റ്റേ

ഇന്ത്യന്‍ റെയില്‍വേ അവകാശവാദമുന്നയിക്കുന്ന ഹല്‍ദ്വാനിയിലെ ഭൂമിയില്‍നിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ”50,000 പേരെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാന്‍ കഴിയില്ല. ഭൂമിയില്‍ അവകാശമില്ലാത്ത ആളുകളെ കണ്ടെത്തുകയും റയില്‍വേയുടെ ആവശ്യകത തിരിച്ചറിഞ്ഞ് പുനരധിവാസം നടത്തുകയും വേണം,” സുപ്രീം കോടതി പറഞ്ഞു. Readmore

14:23 (IST) 5 Jan 2023
വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്ടത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ്(20)മരിച്ചത്.വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ലെന്നും പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം ആത്മഹത്യയൊണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

13:17 (IST) 5 Jan 2023
സ്‌കൂള്‍ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു

സ്കൂൾ കലോത്സവത്തിൽ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്.

13:15 (IST) 5 Jan 2023
സജി ചെറിയാനെ മന്ത്രിയാക്കിയത് ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയെന്ന് കെ.സുരേന്ദ്രൻ

സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും. ധാർമികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ്. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

13:15 (IST) 5 Jan 2023
കൊടൈക്കനാൽ വനത്തിൽ കാണാതായ യുവാക്കളെ കണ്ടെത്തി

കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23),  ഹാഫിസ് ബഷീര്‍ (23) എന്നിവരെ ആണ് കണ്ടെത്തിയത്.

12:15 (IST) 5 Jan 2023
സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 09.11.2022 ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ വോട്ടർ‌മാരുടെ എണ്ണം 2,71,62,290 ആയിരുന്നു.

12:15 (IST) 5 Jan 2023
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. Read More

12:14 (IST) 5 Jan 2023
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. Read More

11:16 (IST) 5 Jan 2023
യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശിക നൽകാൻ സർക്കാർ തീരുമാനം. 11 മാസത്തെ ശമ്പളകുടിശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മേയിൽ കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി.

10:16 (IST) 5 Jan 2023
കൊടൈക്കനാലിൽ വനത്തിൽ കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തിരച്ചിൽ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു.

10:15 (IST) 5 Jan 2023
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

10:13 (IST) 5 Jan 2023
നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

Web Title: Top news live updates january 05