Top News Highlights: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരാനായ തൃശൂര്‍ സ്വദേശിയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് വിയ്യൂരില്‍ നിന്ന് ഒന്‍പത് തടവുകാരെ കണ്ണൂരിലെത്തിച്ചത്.
തൃശൂര്‍, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ ജയിലിലുള്ള തൃശൂര്‍ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു. ആറ് മാസം മുന്‍പ് ഇവര്‍ കണ്ണൂര്‍ ജയലിലെ പത്താം ബ്ലാക്കിലുണ്ടായിരുന്നു. അന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്ാണ് പൊലീസ് പറയുന്നത്. കണ്ണൂരില്‍ എത്തിച്ചതിന് ഇവര്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം
കോട്ടയത്ത് ഭക്ഷ്യവിഷബാധയേക്ക് യുവതി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കുടുംബം. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് മരിച്ച രശ്മിയുടെ പിതാവ് ചന്ദ്രന് പ്രതികരിച്ചു. സംക്രാന്തിയിലെ ‘മലപ്പുറം മന്തി’ എന്ന ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത അല്‍ഫാം കഴിച്ചതില്‍ പിന്നെയാണ് രശ്മിയുടെ ആരോഗ്യനില മോശമായതെന്നാണ് കരുതപ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം നഴ്സാണ് രശ്മി. ചൊവ്വാഴ്ചയാണ് രശ്മി മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായെങ്കിലെ മരണകാരണം വ്യക്തമാവുകയുള്ളു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷദ്പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കൊമ്പന്മാരുടെ ജയം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. Readmore
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി- ജംഷദ്പൂര്‍ എഫ് സി മത്സരം ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍. ജിയാന്നുവും ദിമിത്രസും ആണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ഒന്‍പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ഓസ്ട്രേലിയന്‍ താരം അപോസ്തലസ് ജിയാനുവാണ് ആദ്യം ഗോള്‍ നേടിയത്. Readmore
എന്‍ഡിടിവി സ്ഥാപകര്‍ക്ക് നല്കിയ അതേതുക ഓഹരി ഉടമകള്‍ക്ക് നല്‍കുന്നതിന് കമ്പനിയുടെ ഓപ്പണ്‍ ഓഫറില്‍ തങ്ങളുടെ ഓഹരികള്‍ ടെന്‍ഡര്‍ ചെയ്തതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. നവംബര്‍ 22 നും ഡിസംബര്‍ 5 നും ഇടയില്‍ ഓപ്പണ്‍ ഓഫറില്‍ തങ്ങളുടെ ഓഹരികള്‍ വിറ്റ നിക്ഷേപകര്‍ക്ക് എന്‍ഡിടിവി ഷെയറിന് 48.65 രൂപ അധികമായി നല്‍കുമെന്ന് അദാനി അറിയിച്ചു.
ഓപ്പണ്‍ ഓഫറില്‍ ഏകദേശം 5.3 ദശലക്ഷം ഷെയറുകള്‍ ടെന്‍ഡര്‍ ചെയ്യപ്പെട്ടു, ഒരു ഓഹരിക്ക് 294 രൂപ നിരക്കില്‍ ഗൗതം അദാനി ഇപ്പോള്‍ എന്‍ഡിടിവിയുടെ 65% നിയന്ത്രിക്കുന്നു, കഴിഞ്ഞ ആഴ്ച റോയ്സില്‍ നിന്ന് 27.26% ഓഹരികളുടെ ഏറ്റെടുക്കല്‍ തുടങ്ങി നാല് മാസത്തിന് ശേഷമാണിത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരാനായ തൃശൂര്‍ സ്വദേശിയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് വിയ്യൂരില്‍ നിന്ന് ഒന്‍പത് തടവുകാരെ കണ്ണൂരിലെത്തിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ ജയിലിലുള്ള തൃശൂര്‍ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു. ആറ് മാസം മുന്‍പ് ഇവര്‍ കണ്ണൂര്‍ ജയലിലെ പത്താം ബ്ലാക്കിലുണ്ടായിരുന്നു. അന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്ാണ് പൊലീസ് പറയുന്നത്. കണ്ണൂരില്‍ എത്തിച്ചതിന് ഇവര്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
2022 ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബിക സൂതന്‍ മാങ്ങാടിന്റെ 'പ്രാണവായു'വിന്. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 2023 ഫെബ്രുവരി രണ്ടാം തീയ്യതി വൈകുന്നേരം അഞ്ച് മണിക്ക് മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന് ട്രസ്റ്റ് അദ്ധ്യക്ഷ ഡോക്ടര്‍ എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതായി ബിസിസിഐ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലാണ് താരം ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷം ആവര്‍ത്തിച്ചുള്ള പരിക്കിനെത്തുടര്‍ന്ന് ബുംറ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. Readmore
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിക്കിടെ മത്സരാര്‍ത്ഥി കാല്‍തെറ്റി വീണ് പരുക്കേറ്റു. ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ത്ഥി വേദിയില്‍ വീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭത്തെ തുടര്‍ന്ന് വേദിക്ക് മുന്നില്‍ പ്രതിഷേധങ്ങളും അരങ്ങേറി. വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.
ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ മന്ത്രിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് വരാനുള്ള കാരണം അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്നും സതീശന് ആരോപിച്ചു.
“കേസില്‍ ഒരു കോടതിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കേസ് ഹൈക്കോടതിയുടേയും പരിഗണനയിലാണ്. കോടതി തീരുമനത്തിന് വിധേയമായി മാത്രമെ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യുഡിഎഫ് ശക്തിയായി എതിര്‍ക്കും,” സതീശന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുവജനസംഘടനയായ ഡിവൈഎഫ്ഐ. യുവതി ഭക്ഷണം വാങ്ങിച്ച ഹോട്ടലിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ഹോട്ടലിലെ സിസിടിവി ക്യാമറകളും ചെടിച്ചട്ടികളും അടിച്ച് നശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് മലപ്പുറം എന്ന ഹോട്ടലിനെതിരെയാണ് ആക്രമണം ഉണ്ടായത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് രാജ്ഭവന് ഔദ്യോഗികമായി മറുപടി നല്കി. സജി ചെറിയാന് നാളെ മന്ത്രിയായി അധികാരമെല്ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഗവര്‍ണര്‍.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്‍കിയതായി സൂചന. ഇത് സംബന്ധച്ച് രാജ്ഭവന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികം സ്ഥിരീകരണം വന്നിട്ടില്ല. ആറ്റോര്‍ണി ജനറിലിനോടും സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടും ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് രാജ്ഭവന് ഔദ്യോഗികമായി മറുപടി നല്കിയാല് ഉടന്‍ തന്നെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. നാളെ വൈകുന്നേരം നാല് മണിക്കായിരിക്കും സജി ചെറിയാന്റെ സത്യപ്രതിജ്ഞ എന്നാണ് ലഭിക്കുന്ന വിവരം. സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേക്ക് യുവതി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കുടുംബം. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് മരിച്ച രശ്മിയുടെ പിതാവ് ചന്ദ്രന് പ്രതികരിച്ചു. സംക്രാന്തിയിലെ ‘മലപ്പുറം മന്തി’ എന്ന ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത അല്‍ഫാം കഴിച്ചതില്‍ പിന്നെയാണ് രശ്മിയുടെ ആരോഗ്യനില മോശമായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തഡോക്സ് വിഭാഗം നഴ്സാണ് രശ്മി. ചൊവ്വാഴ്ചയാണ് രശ്മി മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായെങ്കിലെ മരണകാരണം വ്യക്തമാവുകയുള്ളു.