Top News Highlights: ശബരിമല സന്നിധാനത്തെ വെടിപ്പുരയ്ക്ക് തീ പിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര് ജയകുമാര്‍ (47), ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് മോടിയില്‍ രജീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജമ്മു സ്ഫോടനം: ഒരു കുട്ടി മരിച്ചു; നാലുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
ജമ്മുവില്‍ ഭീകരവാദികള്‍ ആക്രമിച്ച മൂന്ന് വീടുകളില്‍ ഒന്നിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. രണ്ടു സ്ത്രീകള്‍ക്കും മറ്റു രണ്ടു കുട്ടികള്‍ക്കും പരുക്കേറ്റു. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്. രജൗരിക്കു സമീപത്െ ഡാംഗ്രി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണു സംഭവം.
സംശയാസ്പദമായി മറ്റൊരു നാടൻ സ്ഫോടകവസ്തു കണ്ടെത്തിയിട്ടുണ്ടെന്നും അതു നീക്കം ചെയ്തെന്നും ജമ്മു എഡി ജി പി മുകേഷ് സിങ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം അപ്പര്‍ ഡാംഗ്രിയില്‍ മൂന്നു വീടുകള്‍ക്കു നേരെയും ഭീകരവാദി ആക്രമണമുണ്ടായിരുന്നു. നാലുപേർ കൊല്ലപ്പെടുകയും ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനഃപ്രവേശം മുഖ്യമന്ത്രിയില്‍നിന്ന് അറിയിപ്പ് കിട്ടി ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോഗതിയില്‍ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തില്‍ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്നു പരിശോധിക്കും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിക്കും. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയെന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ ഹെലിപാഡിനു സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷയുള്ള പ്രദേശമാണിത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയും പഞ്ചാബ്-ഹരിയാന സെക്രട്ടേറിയറ്റും നിയമസഭയും ബോംബ് കണ്ടെത്തിയ സ്ഥലത്തിന െസമീപമാണ്.
ശബരിമല സന്നിധാനത്തെ വെടിപ്പുരയ്ക്ക് തീ പിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര് ജയകുമാര്‍ (47), ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് മോടിയില്‍ രജീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇ പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ബിജെപിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം
ഇ പി ജയരാജന് കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ഇ.പി. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു. Readmore
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം അടുത്ത മാസം നടക്കും. ഫെബ്രുവരി 24,25,26 തീയതികളിലായി റായ് പൂരില്‍ വെച്ചാണ് സമ്മേളനം. ആറു വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ജമ്മുവില്‍ ഭീകരവാദികള്‍ ആക്രമിച്ച മൂന്ന് വീടുകളില്‍ ഒന്നിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. രണ്ട് സ്ത്രീകള്‍ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രജൗരിക്ക് സമീപമുള്ള ഡാംഗ്രി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.
സംശയാസ്പദമായി മറ്റൊരു ഐഇഡി കണ്ടെത്തിയിട്ടുണ്ടെന്നും അത് നീക്കം ചെയ്തെന്നും ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം അപ്പര്‍ ഡാംഗ്രിയില്‍ മൂന്ന് വീടുകള്‍ക്ക് നേരെയും ഭീകരവാദി ആക്രമണം ഉണ്ടായിരുന്നു. നാല് പേര് കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.
സൈനികരുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 122 ടെറിട്ടോറിയൽ ആർമിയുടെ സംസ്ഥാനത്തെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹില്ൽ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണപ്പെട്ട നായിക് ബികെ അനിൽകുമാർ, ഹവീൽദാർ വിജയൻ എം എന്നീ ധീര എന്നീ സൈനികരുടെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും അവരുടെ ഭാര്യമാരെ ആദരിക്കുകയും ചെയ്തു.
2016 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര് ഗവായി, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബി വി നാഗരത്ന എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നാല് പേര് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിച്ചു.
https://malayalam.indianexpress.com/news/supreme-court-demonetisation-judgment-updates-january-02/
ജമ്മുവില്‍ ഭീകരവാദികള്‍ ആക്രമിച്ച മൂന്ന് വീടുകളില്‍ ഒന്നിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് പരുക്ക് പറ്റിയത്. രജൗരിക്ക് സമീപമുള്ള ഡാംഗ്രി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗ്രനേഡാണൊ മറ്റെന്തെങ്കിലും സ്ഫോടക ഉപകരണമാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. ഞാറാഴ്ച വൈകുന്നേരം അപ്പര്‍ ഡാംഗ്രിയില്‍ മൂന്ന് വീടുകള്‍ക്ക് നേരെയും ഭീകരവാദി ആക്രമണം ഉണ്ടായിരുന്നു. നാല് പേര് കൊല്ലപ്പെടുകയും ആറ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.