Top News Highlights: കോഴിക്കോട് കക്കട്ടിലില്‍ അമ്മയേയും ഏട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും മരിച്ച നിലയലില്‍ കണ്ടെത്തി. കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി ഷിബുവിന്‍റെ ഭാര്യ വിസ്മയയും കുഞ്ഞുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; വയനാട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി സ്വദേശിയായ മുര്‍ഷിദാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ടിഡിപി പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം.
രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചു, ഇത്തരം ശക്തികള്‍ക്ക് ഇടപെടാന്‍ കഴിയാത്തപ്പോള്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏതു വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. ഒരുവിഭാഗത്തിനുമാത്രമായി സംഘപരിവാറിനെ എതിര്‍ക്കാനാകില്ല. തീവ്രചിന്താഗതി സമുദായങ്ങള്‍ക്ക് ആപത്താണ്. ഓങ്ങി നില്‍ക്കുന്ന മഴുവിന് കീഴല്‍ കഴുത്ത് കാട്ടരുതെന്നും മതേതരകക്ഷികള്‍ ഒന്നിക്കണമെന്നും മുജാഹിദ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുജാഹിദ് വേദിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Readmore
സന്തോഷ് ട്രോഫിയില്‍ ആന്ധ്രക്കെതിരെ കേരളത്തിന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന് മൂന്നാം വിജയമാണിത്. മത്സരത്തിന്റെ പതിനാറാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇരട്ട ഗോളുകളോട് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ നിജോ ഗില്‍ബേര്‍ട്ടാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. പതിനെട്ടാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് മുഹമ്മദ് സലീം കേരളത്തിന് രണ്ടാം ഗോള്‍ നല്‍കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അബ്ദു റഹീം മൂന്നാം ഗോള്‍ അടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോയുടെ കോര്‍ണറില്‍ നിന്ന് വിശാഖ് മോഹന്‍ നാലാമതും വല ചലിപ്പിച്ചു. 62ആം മിനുട്ടില്‍ വിഗ്‌നേഷ് കൂടെ ഗോള്‍ നേടിയതോടെ അഞ്ചു ഗോളുമായി കേരളം ആധിപത്യം ശക്തമാക്കി വിജയം രുചിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്.Readmore
മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി. വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
വാഹനാപകടത്തില്‍ പരുക്കേറ്റ അച്ഛനെ കാണാന്‍ നാട്ടിലെത്തിയ സൈനികന്‍ ബൈക്കപകടത്തില്‍ മരിച്ചു. പുളിമാത്ത് സ്വദേശി 25കാരന്‍ ആരോമല്‍ ആണ് മരിച്ചത്. കിളിമാനൂരില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര നാസിക്കിലെ സൈനികനാണ് ആരോമല്‍. ആരോമലിന്റെ അച്ഛന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. അച്ഛനെ കാണാന്‍ നാട്ടിലെത്തിയതാണ് ആരോമല്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും സൈനികരും ചേര്‍ന്ന് ഏറ്റുവാങ്ങും.
കോഴിക്കോട് കക്കട്ടിലില്‍ അമ്മയേയും ഏട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും മരിച്ച നിലയലില്‍ കണ്ടെത്തി. കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി ഷിബുവിന്‍റെ ഭാര്യ വിസ്മയയും കുഞ്ഞുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂനിയര്‍ വനിതാ പരിശീലകയുടെ പീഡനപരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് സന്ദീപ് സിങ് രാജിക്കത്ത് കൈമാറി.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം വേണമെന്നും സന്ദീപ് സിങ് ആവശ്യപ്പെട്ടു. കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള മുഖ്യമന്ത്രി പണറായി വിജയന്റെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചും. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാവുന്നതാണെന്നും ഗവര്‍ണറോട് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കി.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തണമെന്നാണ് ഗവര്‍ണറോട് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ സജി ചെറിയാനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി സ്വദേശിയായ മുര്‍ഷിദാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.