Top News Highlights: ജസ്ന തിരോധാനത്തില്‍ സിബിഐക്ക് നിര്‍ണായക മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്. പോക്സോ കേസ് തടവുകരാനാണ് സിബിഐക്ക് മൊഴി നല്‍കിയിരിക്കുന്നത്. സഹതടവുകരാനായിരുന്ന മോഷണ കേസ് പ്രതിക്ക് ജസ്ന തിരോധാനത്തെക്കുറിച്ച് അറിയാമെന്നും തന്നോട് സംസാരിച്ചിരുന്നതായുമാണ് മൊഴി. മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി നിലവില്‍ ഒളിവിലാണ്. 2018 മാര്‍ച്ചിലാണ് എസ് ഡി കോളജിലെ വിദ്യാര്‍ഥിയായ ജസ്ന മരിയ ജെയിംസിനെ എരുമേലിയിൽ നിന്നും കാണതായത്.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം രണ്ട് ദിവസവും ഒരു സെഷനും ആറ് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, ബ്ലോക്ക് പ്രസിഡന്റ് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്.
തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ നടൻ മയിൽസാമി അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ മയിൽസാമി സുപരിചിതനായത്.
“ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രാമചന്ദ്ര ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അവിടെ വച്ച് തന്നെയായിരുന്നു മയിൽസാമിയുടെ അന്ത്യം. പിന്നീട് ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിലായിരുന്നു മയിൽസാമി”, ട്രേഡ് അനലിസ്റ്റായ രമേഷ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിന് വീണ്ടും വിലക്ക്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളജിലെ പരിപാടിയിലാണ് മുഖ്യമന്ത്രി എത്തുന്നത്. കോളജ് അധികൃതരാണ് കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോളജ് പ്രിന്‍സിപ്പലാണ് നിര്‍ദേശം നല്‍കിയതെന്നാണ് വിദ്യാര്‍ഥികളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. കോളജിന്റെ തിരിച്ചറിയാല്‍ കാര്‍ഡുള്ളവരെ മാത്രമാണ് കോളജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. വസ്ത്രവുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും തങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ന് ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 113 റണ്‍സിന് പുറത്തായി. 42 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.
ജസ്ന തിരോധാനത്തില്‍ സിബിഐക്ക് നിര്‍ണായക മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്. പോക്സോ കേസ് തടവുകരാനാണ് സിബിഐക്ക് മൊഴി നല്‍കിയിരിക്കുന്നത്. സഹതടവുകരാനായിരുന്ന മോഷണ കേസ് പ്രതിക്ക് ജസ്ന തിരോധാനത്തെക്കുറിച്ച് അറിയാമെന്നും തന്നോട് സംസാരിച്ചിരുന്നതായുമാണ് മൊഴി. മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി നിലവില്‍ ഒളിവിലാണ്. 2018 മാര്‍ച്ചിലാണ് എസ് ഡി കോളേജിലെ വിദ്യാര്‍ഥിയായ ജസ്ന മരിയ ജെയിംസിനെ എരുമേലിയിൽ നിന്നും കാണതായത്.