Top News Highlights: കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്. തൃശൂര്‍ ചെമ്പൂത്രയില്‍് അപകടം നടന്നത് വൈകിട്ട് നാലോടെയായിരുന്നു അപകടം.
കമ്പി കയറ്റിയ ലോറി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തില്‍ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ ശ്രമം, യുവാവ് പിടിയില്‍
കോഴിക്കോട് താമരശേരിയില്‍ പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററും അരുണിന്റെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ വരുന്നത് കണ്ട് പെണ്‍കുട്ടിയുടെ അമ്മ വീടിന്റെ വാതില്‍ പൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് അരുണിനെ പിടികൂടിയതും പൊലീസില്‍ ഏല്‍പ്പിച്ചതും.
ചില്ലറ പണപ്പെരുപ്പം ജനുവരിയില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. പ്രധാനമായും ധാന്യങ്ങളും പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിച്ചതിന് കാരണം. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഒഴികെ, 2022 ജനുവരി മുതല്‍ റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് ലെവലായ 6 ശതമാനത്തിന് മുകളിലാണ്.
കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്. തൃശൂര്‍ ചെമ്പൂത്രയില്‍് അപകടം നടന്നത് വൈകിട്ട് നാലോടെയായിരുന്നു അപകടം.
കമ്പി കയറ്റിയ ലോറി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തില്‍ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഡൊമെയ്ന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് അറിയിച്ച് കേന്ദ്രം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഓഹരികള്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സമിതിയിലെ വിദഗ്ധരുടെ പേരുകളും ചുമതലയുടെ വ്യാപ്തിയും മുദ്രവച്ച കവറില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിലവിലെ സാഹചര്യം നേരിടാന്‍ സ്റ്റാറ്റിയൂട്ടറി ബോഡികളും സജ്ജമാണെന്ന് കേന്ദ്രത്തിനും സെബിക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. പക്ഷേ, കമ്മിറ്റിയുടെ പരിധി നിര്‍ദ്ദേശിക്കാം. സീല്‍ ചെയ്ത കവറില്‍ പേരുകള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പാനല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഏതെങ്കിലും 'മനപ്പൂര്‍വ്വമല്ലാത്ത' സന്ദേശം പണത്തിന്റെ വരവിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മേത്ത മനസ്സിലാക്കി.
യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെ അനുമതിയില്ലാതെ യുഎസ് ഉയര്‍ന്ന ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലും പറന്നതായി ചൈന. 2022 ജനുവരി മുതല്‍ 10 തവണയിലധികം അനുമതിയില്ലാതെ യുഎസ് ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറന്നതായാണ് ചൈനയുടെ ആരോപണം.
ബീജിംഗില്‍ പതിവ് പത്രസമ്മേളനത്തില്‍ ചാല ബലൂണ്‍ സംബന്ധിച്ച ചോദ്യത്തോട് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ആണ് പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. വിമാനങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് ഇത്തരം സംഭവങ്ങളോടുള്ള ചൈനയുടെ പ്രതികരണം ഉത്തരവാദിത്തവും പ്രൊഫഷണലുമാണെന്ന് വാങ് വെന്‍ബിന്‍ പറഞ്ഞു. Readmore
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ ആശുപത്രിയില്‍നിന്ന് കാണാതായത്. ണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
യൂണിയനുകള്‍ പരിഷ്‌കരണത്തോട് സഹകരിക്കുന്നില്ല, പുതിയ പദ്ധതികളെ എതിര്‍ക്കുന്നു ഡ്യൂട്ടി പരിഷ്‌കരണത്തിലും കെ-സ്വിഫ്റ്റ് പദ്ധതിയിലും എതിര്‍പ്പുമായി രംഗത്ത് വന്നു എന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയില്‍. സര്‍ക്കാര്‍ പരമാവധി സഹായിക്കുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വരുമാനം കൂട്ടാനുള്ള നടപടിയോട് യൂണിയനുകള്‍ സഹകരിക്കുന്നില്ലെന്നും മനേജ്മെന്റ് കോടതിയെ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം തീപിടിത്തം. മെഡിക്കല്‍ കോളജിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായതിന് ഏകദേശം പത്ത് മിനുറ്റുകള്‍ക്ക് ശേഷം കെട്ടിടത്തിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടായിരുന്നു. നിലവില്‍ ജില്ലയുടെ വിവിധ ഭാഗത്ത് നിന്ന് അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ഓരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ വ്യക്തിയാണ് കോണ്‍ഗ്രസിനെ ഇവിടെ നയിക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ പോലും ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് ചെയ്യുന്നതാണെന്നും പിണറായി ആരോപിച്ചു.
മുന്‍ സുപ്രീം കോടതി ജഡ്ജി അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.
ഇന്ത്യയെ ഒരു കുത്തകയായി കണ്ട് പെരുമാറാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് മനസിലാക്കണമെന്ന് കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ മന്ത്രി വിമര്‍ശിച്ചു.
കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മൽസ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകി.
കുട്ടനാട്ടില്‍ സിപിഎം ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നീ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. മൂന്നിടത്ത് വച്ചാണ് സംഘര്‍ഷമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപം വച്ച് വേഴപ്രയിൽ നിന്നുള്ള വിമത വിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. പിന്നീട് രാമങ്കരിയിൽ വെച്ചാണ് ശരവണനും രഞ്ജിത്തും ഏറ്റുമുട്ടിയത്.
കോഴിക്കോട് താമരശേരിയില്‍ പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററും അരുണിന്റെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ വരുന്നത് കണ്ട് പെണ്‍കുട്ടിയുടെ അമ്മ വീടിന്റെ വാതില്‍ പൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് അരുണിനെ പിടികൂടിയതും പൊലീസില്‍ ഏല്‍പ്പിച്ചതും.