Top News Highlights: അന്തിക്കാട് സിഐടിയു ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാലിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ പാര്‍ട്ടി ഓഫീസിലെത്തിയ സതീഷ് പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു.പിന്നീട് സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ പുറത്തേക്ക് കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സതീഷിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം
വരാഹരൂപം പകർപ്പവകാശ കേസ്: ഋഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ ഹാജരായി
കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ഹാജരായി. മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു.
‘കാന്താര’ സിനിമയിലെ ‘വരാഹരൂപം എന്ന പാട്ട് മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് ഒരുക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പെന്നാണ് കേസ്. പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും വരുദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാവും.
മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തിയതിന് ആമസോണും ഫ്‌ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും 20 ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ മരുന്നുകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 2018 ഡിസംബര്‍ 12-ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ചാണ് ഡിസിജിഐ വി ജി സോമാനി ഫെബ്രുവരി 8-ന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ ബിജെപി റാലിക്കിടെ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എന്തു കുഴപ്പമാണെന്ന് അമിത്ഷാ പറയണം. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. കേരളവും കര്‍ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് വിദഗ്ധചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്കാണ് ഉമ്മന്‍ ചാണ്ടിയെ എത്തിക്കുന്നത്. വൈകുന്നേരം 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോർഡ് വളർച്ച. വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.
തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്.
പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ അപകടം ഒഴിവായി. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ദീർഘകാലമായി മാനസിക വൈകല്യമുള്ള വ്യക്തിയാണ്.
ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ അന്തേവാസി ചാടിപ്പോയി. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിയനിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങര സഞ്ചിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനംദേവിയാണ് ഓടിപ്പോയത്.