Top News Highlights: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
നികുതി വര്‍ധന: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം തുടരുന്നു. അങ്കമാലിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധയേമാക്കുകയായിരുന്നു.
പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍
മലപ്പുറം മേലാറ്റൂരില്‍ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയക്കായി യുവാവിനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. തേലക്കാട് സ്വദേശി മുബഷീറാണ് പിടിയിലായത്. പീഡനവിവരം കൂട്ടി ആദ്യം സ്കൂളില്‍ അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ മുഖേന പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം കുട്ടിയുടെ കൂട്ടുകാരിയേയും പീഡിപ്പിച്ചതായി യുവാവിനെതിരെ കേസുണ്ട്. നിലവില്‍ മുബഷീറിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിന്നിടുമ്പോള്‍ ആതിഥേയരായ ബെംഗളൂരു എഫ് സി 1-0ന് മുന്നില്‍ റോയ്കൃഷ്ണ ആണ് ബെംഗളൂരു എഫ് സിയുടെ ഗോള്‍ നേടിയത്. മത്സരത്തിന്റെ 32ആം മിനുട്ടിലാണ് ബെംഗളൂരുവിന് ആശ്വാസമായി റോയ് കൃഷ്ണയുടെ ഗോള്‍ പിറന്നത്.
തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. തുര്‍ക്കിയിലെ മലത്യയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം രക്ഷാസംഘം കണ്ടെത്തിതയായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായ ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്ലാന്റ് എഞ്ചിനീയറായ 36 കാരനായ വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഒരു മാസത്തെ ജോലിസംബന്ധമായ യാത്രയുടെ ഭാഗമായാണ് വിജയ് കുമാര്‍ തുര്‍ക്കിയിലെത്തിയത്.
അതേസമയം, തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 24,150 കവിഞ്ഞു. തെക്കന്‍ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും ഉണ്ടായ ഭൂകമ്പത്തെ ‘100 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സംഭവമായി’ ആണ് യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് വിശേഷിപ്പിച്ചത്. ദുരന്തത്തെ തുടരുകയാണ്. ഭൂകമ്പത്തിന് നൂറിലധികം മണിക്കൂറുകള്‍ക്കുശേഷം വെള്ളിയാഴ്ച 12 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി.Readmore
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ത്രിപുരയിലെ രാധാകിഷോര്‍പൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലിരുന്നപ്പോള്‍ ഇരു പാര്‍ട്ടികളും സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചതായും മോദി പറഞ്ഞു. ത്രിപുരയിലെ ദരിദ്രരുടെയും ആദിവാസി സമൂഹങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും സ്വപ്നങ്ങളാണ് ഇടത്, കോണ്‍ഗ്രസ് ഭരണങ്ങള്‍ തകര്‍ത്തത്. അവര്‍ ജനങ്ങളെ ത്രിപുര വിട്ടുപോകാന്‍ നിര്‍ബന്ധിച്ചു. വൈദ്യുതിയും വെള്ളവും ലഭിക്കുന്നത് പോലും ഇരുമ്പ് ചവയ്ക്കുന്നതുപോലെയായിരുന്നുവെന്നും മോദി പറഞ്ഞു. Readmore
ിരുവനന്തപുരം:നികുതി ബഹിഷ്‌കരിക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതിയടയ്ക്കാതിരിക്കുന്നത് അപ്രായോഗികമാണെന്നും സുധാകരന്റേത് മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അധിക നികുതി അടയ്ക്കരുതെന്ന് പറഞ്ഞ കെ സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്ക്കേണ്ട എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നികുതി അടയ്ക്കേണ്ടെന്ന് പറഞ്ഞു. പിണറായിയെ കളിയാക്കാനാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. വിഷയത്തില്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ നികുതി കൊടുക്കേണ്ട എന്ന അര്‍ഥത്തിലല്ല സുധാകരന്റെ പ്രസ്താവനയെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.Readmore
ബോഡര്‍ ഗവാസ്‌കര്‍ ട്രോഫി നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക വിജയം. ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 91 റണ്‍സിന് പുറത്തായി. രവിചന്ദ്രന്‍ അശ്വിന്‍ 37 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി
2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം തുടരുന്നു. അങ്കമാലിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധയേമാക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം.
എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. വേണുഗോപാലാണ് ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യം അറിയിച്ചത്.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 223 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. മൂന്നാം ദിനം 321-7 എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യ 400 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ (120), അക്സര്‍ പട്ടേല്‍ (84), രവീന്ദ്ര ജഡേജ (70) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.
പെരളശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സഹപാഠി.
മഷി ഡെസ്കിലും ചുമരിലും ആയതോടെ പിഴയായി 25,000 രൂപ നല്‍കണമെന്നും സ്റ്റുഡന്റ്സ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന അധ്യാപിക റിയയോടെ പറഞ്ഞതായും സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
മലപ്പുറം മേലാറ്റൂരില്‍ പതിനാറുകാരിയെ ലൈംഗീകചൂഷണത്തിനിരയക്കായി യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തേലക്കാട് സ്വദേശി മുബഷീറാണ് പിടിയിലായത്. പീഡനവിവരം കൂട്ടി ആദ്യം സ്കൂളില്‍ അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ മുഖേന പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം കുട്ടിയുടെ കൂട്ടുകാരിയേയും പീഡിപ്പിച്ചതായി യുവാവിനെതിരെ കേസുണ്ട്. നിലവില്‍ മുബഷീറിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.