Top News Live Updates: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ ബാലറ്റുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ.ബദറുദീന്റെ നിര്‍ദേശം.
കാണാതായ മൂന്നു പെട്ടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ബാലറ്റുകള്‍ കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 348 ബാലറ്റുകളാണ് പെട്ടിയിലുള്ളത്.പരിശോധന ബുധനാഴ്ച നടക്കും.
തിരുവനന്തപുരത്ത് യുവാവിനെ നാലംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. പൂജപ്പുര സ്വദേശിയായ മുഹമ്മദ് അലി എന്ന യുവാവിനെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറണാകുളം കച്ചേരിപ്പടിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഡ്രൈവര്‍ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാവിലെ മാധവ ഫാര്‍മസി ജങ്ഷനിലാണ് അപകടം നടന്നത്.അപകടത്തില്‍ വൈപ്പിന്‍ കര്‍ത്തേടം കല്ലുവീട്ടില്‍ ആന്റണിയാണ് (50) മരിച്ചത്.
തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കും. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. Readmore
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സുപ്രീം കോടതി കേന്ദ്രത്തിന്റെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അഭിപ്രായം തേടിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആഘോഷിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രത്തിന്റെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ)യുടെ ഉത്തരവ്. ''കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് 'കൗ ഹഗ് ഡേ' ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു'' പുതിയ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം: ഗവര്‍ണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഈ മാസം ഏഴിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഡിസംബര്‍ 30ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. Readmore
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ ബാലറ്റുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ.ബദറുദീന്റെ നിര്‍ദേശം. കാണാതായ മൂന്നു പെട്ടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ബാലറ്റുകള്‍ കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 348 ബാലറ്റുകളാണ് പെട്ടിയിലുള്ളത്.പരിശോധന ബുധനാഴ്ച നടക്കും.
സംസ്ഥാന സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് യൂണിഫോം കൊണ്ടുവരുന്നതിനും സ്റ്റാഫ് അംഗങ്ങളെ തിരിച്ചറിയാൻ രോഗികളെ സഹായിക്കുന്നതിനുമായി ഡ്രസ് കോഡ് അവതരിപ്പിക്കാന്‍ ഹരിയാന സർക്കാർ. ഡെനിം ജീൻസ്, പലാസോ പാന്റ്‌സ്, ബാക്ക്‌ലെസ് ടോപ്പുകൾ, പാവാട എന്നിവ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
വനിതാ ഡോക്ടർമാർ മേക്കപ്പ്, ആഭരണങ്ങൾ എന്നിവ ധരിക്കരുത്. ഷർട്ടിന്റെ കോളറിനേക്കാൾ നീളത്തിൽ മുടി വളർത്തരുതെന്ന് പുരുഷ സ്റ്റാഫ് അംഗങ്ങള്‍ക്കും നിര്‍ദേശമുണ്ട്. വനിത ഡോക്ടര്‍മാര്‍ നഖം നീട്ടി വളര്‍ത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ 182-5 എന്ന നിലയിലാണ്. രോഹിത് ശര്‍മ (101*), രവീന്ദ്ര ജഡേജ (7*) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയം. എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് എസ്എസ്എൽവി-ഡി2 വിക്ഷേപിച്ചത്.
ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ ആസാദിസാറ്റ് 2 എന്നിവയെയാണ് എസ്എസ്എൽവി-ഡി2 ഭൂമിക്ക് ചുറ്റുമുള്ള 450 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചത്.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, അരവിന്ദ് കുമാർ എന്നിവരുടെ നിയമനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ സുപ്രീം കോടതി 34 ജഡ്ജിമാരുടെ മുഴുവൻ അംഗസംഖ്യയും വീണ്ടെടുത്തു. രാജേഷ് ബിന്ദാലും അരവിന്ദ് കുമാറുമാണ് യഥാക്രമം അലഹബാദ്, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരാണ്.
“ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി രാജേഷ് ബിന്ദാൽ, ചീഫ് ജസ്റ്റിസ്, അലഹബാദ് ഹൈക്കോടതി, അരവിന്ദ് കുമാർ, ചീഫ് ജസ്റ്റിസ്, ഗുജറാത്ത് ഹൈക്കോടതി എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു,” നിയമനം അറിയിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജു ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. പൂജപ്പുര സ്വദേശിയായ മുഹമ്മദ് അലി എന്ന യുവാവിനെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.