scorecardresearch
Latest News

Top News Highlights: പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; ഭക്ഷ്യവകുപ്പ് പരിശോധന ആരംഭിച്ചു

സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന.

veena george, cpm, ie malayalam

Top News Highlights: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് സ്‌പെഷൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങളില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ തീരുമാനം. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. അലന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പോസ്റ്റുകള്‍ ജാമ്യം റദ്ദാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും കോടതി അലനോട് നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍‍ വിദേശത്ത് പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് നിന്ന് വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍. ഇതിനായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Live Updates
21:18 (IST) 8 Feb 2023
‘ഒരു മറുപടിയും ലഭിച്ചില്ല’; എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണമില്ല: രാഹുല്‍ ഗാന്ധി

ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ വിമര്‍ശം ഉന്നയിച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മോദി മറുപടി നല്‍കിയില്ലെന്നും തന്റെ പ്രസംഗത്തില്‍ നടുങ്ങിയെന്നും അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. Readmore

20:15 (IST) 8 Feb 2023
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

18:51 (IST) 8 Feb 2023
2004-14 നഷ്ടദശകം, ഇനി ഇന്ത്യയുടെ ദശകം; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

2004-2014 കാലഘട്ടം അഴിമതിയുടെയും അക്രമങ്ങളുടെയും ദശകമായിരുന്നുവെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2004 മുതല്‍ 2014 വരെയുള്ള എല്ലാ അവസരങ്ങളും പ്രതിസന്ധിയിലാക്കുക എന്നതായിരുന്നു യുപിഎയുടെ വ്യാപാരമുദ്ര. ‘2004-14 ഒരു നഷ്ടദശകമായിരുന്നു, ഇപ്പോഴത്തെ ദശകം ഇന്ത്യയുടെ ദശകം എന്ന് അറിയപ്പെടും. രാജ്യത്തെ എല്ലാ മേഖലകളിലും പ്രതീക്ഷയുണ്ടെന്നും എന്നാല്‍ ചിലര്‍ തങ്ങള്‍ക്കെതിരായ ജനവിധി മൂലം നിരാശയില്‍ മുഴുകിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. Readmore

17:43 (IST) 8 Feb 2023
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 11,000 കവിഞ്ഞു

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ജീവൻ നഷ്ടമായവരുടെ എണ്ണം 11,224 ആയി. തുർക്കിയിൽ 8,754 പേരും സിറിയയിൽ 2,470 പേരും മരിച്ചു. അതിനിടെ, ദുരന്തത്തെത്തുടർന്ന സാഹചര്യത്തെ നേരിടുന്നതിൽ അധികൃതരുടെ മന്ദഗതിയിലുള്ളതും അപര്യാപ്തവുമായ പ്രതികരണത്തിനെതിരെ തുർക്കിയിലെ ഭൂകമ്പബാധിത നഗരങ്ങളിൽ ജനരോഷം വർധിച്ചു.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ മരണസംഖ്യ കുത്തനെ ഉയരാനുള്ള സാധ്യതകളുണ്ടെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍) അറിയിച്ചു. ആയിരക്കണക്കിന് കുട്ടികള്‍ മരിച്ചതായാണ് നിഗമനം.Readmore

16:33 (IST) 8 Feb 2023
ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന വാര്‍ത്തകള്‍ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്നും ധനമന്ത്രി പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

15:28 (IST) 8 Feb 2023
തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരത്ത് പരിശീലന വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു വിമാനമാണു നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് ഇടിച്ചിറക്കിയത്. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. Readmore

14:41 (IST) 8 Feb 2023
യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങളില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ തീരുമാനം. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. അലന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പോസ്റ്റുകള്‍ ജാമ്യം റദ്ദാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും കോടതി അലനോട് നിര്‍ദേശിച്ചിട്ടുണ്ട്.

13:46 (IST) 8 Feb 2023
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ

ബഡ്ജറ്റിലെ നികുതി വർധനവിനെതിരെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം, ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, ഋഷി കൃഷ്ണൻ , സുമേഷ് ബേബി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

12:32 (IST) 8 Feb 2023
റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തി ആര്‍ബിഐ; പണപ്പെരുപ്പം കുറയുന്നതായി നിരീക്ഷണം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കിയതായി ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. കഴിഞ്ഞ വർഷം മേയ് മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. 25 ബേസിസ് പോയിന്റ് വര്‍ധന ഇപ്പോള്‍ ഉചിതമാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

ലോക സമ്പദ്‌വ്യവസ്ഥ ഇപ്പോൾ അത്ര പരിതാപകരമല്ലെന്നും പണപ്പെരുപ്പം കുറയുന്നതായി കാണുന്നുവെന്നും അദ്ദേഹം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നും ആർബിഐ പറയുന്നു.

11:40 (IST) 8 Feb 2023
വിദ്യാര്‍ഥികള്‍‍ വിദേശത്ത് പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് നിന്ന് വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍. ഇതിനായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Web Title: Top news live updates february 08